- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ക ചാരിറ്റി ഇവന്റ് 20ന്
ബ്രിസ്റ്റോൾ: ബ്രിസ്റ്റോളിൽനിന്നുള്ള ഏറ്റവും വലിയ ചാരിറ്റി അപ്പീലുമായി ബ്രിസ്‌ക ചാരിറ്റി ഇവന്റ് ഫെബ്രുവരി 20നു (ശനി) സൗത്ത് മീഡ് ഗ്രീൻവേ സെന്ററിൽ നടക്കും. യുകെയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സർഗവേദിയുടെ ലൈവ് ഓർക്കസ്ട്രയാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ മുഖ്യാകർഷണം. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള അമ്പതോളം കലാകാരന്മാർ പങ്കെടുക്
ബ്രിസ്റ്റോൾ: ബ്രിസ്റ്റോളിൽനിന്നുള്ള ഏറ്റവും വലിയ ചാരിറ്റി അപ്പീലുമായി ബ്രിസ്‌ക ചാരിറ്റി ഇവന്റ് ഫെബ്രുവരി 20നു (ശനി) സൗത്ത് മീഡ് ഗ്രീൻവേ സെന്ററിൽ നടക്കും. യുകെയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സർഗവേദിയുടെ ലൈവ് ഓർക്കസ്ട്രയാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ മുഖ്യാകർഷണം. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള അമ്പതോളം കലാകാരന്മാർ പങ്കെടുക്കുന്നതാണ് സർഗവേദിയുടെ ലൈവ് ഓർക്കസ്ട്ര. യുകെയുടെ വിവിധ ഭാഗങ്ങളിൽ ഇവന്റുകൾ സംഘടിപ്പിച്ചിട്ടുള്ള സർഗവേദി ആദ്യമായാണ് ബ്രിസ്റ്റോളിലെത്തുന്നത്. ചാരിറ്റി ഇവന്റിൽ നിന്ന് സമാഹരിക്കുന്ന മുഴുവൻ തുകയും കൊല്ലം ഗാന്ധിഭവനും ബ്രിസ്റ്റോളിലെ സെന്റ് പീറ്റേഴ്‌സ് ഹോസ്‌പൈസിനും നൽകാനാണ് ബ്രിസ്‌കയുടെ തീരുമാനം.
ബ്രിസ്‌ക കലാമേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങൾ ശനി ഉച്ചകഴിഞ്ഞ് ഒന്നിന് സൗത്ത് മീട് ഗ്രീൻവേ സെന്ററിൽ ആരംഭിക്കും. മത്സരങ്ങൾ രാത്രി നടക്കുന്ന ചാരിറ്റി ഇവന്റോടെ സമാപിക്കും. മുതിർന്നവർക്കായുള്ള പ്രസംഗമത്സരങ്ങൾ, ഗ്രൂപ്പ് സോംഗ്, വിവിധ ഗ്രൂപ്പ് ഡാൻസുകൾ, പുഞ്ചിരി മത്സരം, പുരുഷ കേസരി, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങൾ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.
രണ്ടാം ദിവസത്തെ കലാമേളയുടെ മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ 17ന് അവസാനിക്കും. ഒരു കുടുംബത്തിന് 20 പൗണ്ടാണ് ചാരിറ്റി ഇവന്റിലേയ്ക്കുള്ള പ്രവേശന ഫീസ്. എല്ലാവരേയും ചാരിറ്റി ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് തോമസ് ജോസഫും സെക്രട്ട്രറി ജോസ് തോമസും അറിയിച്ചു.
വിവരങ്ങൾക്ക്: ശെൽവരാജ് 07722543385.
റിപ്പോർട്ട്: ജെഗി ജോസഫ്