- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ക അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു
ലണ്ടൻ: യുകെയിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ബ്രിസ്ക 2016 ൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് എപിജെ അബ്ദുൽ കലാമിന്റെ പേരിൽ അവാർഡ് നൽകുന്നു. ജിസിഎസ്സി, എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. കാഷ് പ്രൈസും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്. സെപ്റ്റംബർ 24ന് ഗ്രീൻവേ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 ആണ്. അപേക്ഷയിൽ വിദ്യാർത്ഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, മാർക്ക് ലിസ്റ്റ്, സ്കൂളിന്റെ പേര് എന്നിവ ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫിന് 18നു മുമ്പായി അയച്ചു കൊടുക്കേണ്ടതാണ്. ബ്രിസ്ക കുടുംബത്തിലെ അംഗങ്ങൾക്കാണ് അപേക്ഷിക്കാൻ അർഹത. ലഭിച്ച അപേക്ഷകൾ ബ്രിസ്കയുടെ ജഡ്ജിങ് കമ്മിറ്റി പരിശോധിച്ച് വിലയിരുത്തി റിസൾട്ട് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: തോമസ് ജോസഫ് 007737909395
ലണ്ടൻ: യുകെയിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ബ്രിസ്ക 2016 ൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് എപിജെ അബ്ദുൽ കലാമിന്റെ പേരിൽ അവാർഡ് നൽകുന്നു.
ജിസിഎസ്സി, എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. കാഷ് പ്രൈസും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്. സെപ്റ്റംബർ 24ന് ഗ്രീൻവേ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 ആണ്.
അപേക്ഷയിൽ വിദ്യാർത്ഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, മാർക്ക് ലിസ്റ്റ്, സ്കൂളിന്റെ പേര് എന്നിവ ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫിന് 18നു മുമ്പായി അയച്ചു കൊടുക്കേണ്ടതാണ്. ബ്രിസ്ക കുടുംബത്തിലെ അംഗങ്ങൾക്കാണ് അപേക്ഷിക്കാൻ അർഹത. ലഭിച്ച അപേക്ഷകൾ ബ്രിസ്കയുടെ ജഡ്ജിങ് കമ്മിറ്റി പരിശോധിച്ച് വിലയിരുത്തി റിസൾട്ട് പ്രസിദ്ധീകരിക്കും.
വിവരങ്ങൾക്ക്: തോമസ് ജോസഫ് 007737909395