- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിസ്റ്റോൾ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക പെരുന്നാളും ഇടവക വികാരിക്ക് യാത്രയയപ്പും ഈ മാസം 19, 20 തീയതികളിൽ
ബ്രിസ്റ്റോൾ: വി. ദൈവ്യ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ഈ വർഷത്തെ പെരുനാൾ ഈ മാസം 19, 20 തീയതികളിൽ പൂർവാധികം ഭക്തിപൂർവ്വം ആഘോഷിക്കുവാൻ തീരുമാനിച്ചു. ഈ വർഷത്തെ പെരുന്നാളിന്റ മുഖ്യ കാർമ്മികത്വം ഓർത്തഡോസ് സഭയുടെ ഡൽഹി ഡിയോസിസിന്റെ ചുമതല വഹിക്കുന്ന എച്ച്. ജി. ഡോ. യൂഹന്നോൻ മാർ ഡെംറ്ററിയോസ് മെട്രോപൊളിറ്റൻ വഹിക്കും. 19ന് വൈകിട്ട് സന്ധ്യ നമസ്‌കാരവും തുടർന്ന് അഭിവന്ദ്യ തിരുമനസിന്റെ അനുഗൃഹീത ധ്യാന പ്രസംഗവും ഉണ്ടായിരുക്കുന്നതാണ്. പെരുന്നാൾ ദിവസമായ 20ന് ഞായർ ദിവസം പ്രഭാത പ്രാത്ഥനയോടു കൂടെ വി. ബലി നടത്തപ്പെടുന്നു. പ്രത്യേക പെരുനാൾ ശുശ്രൂഷ, പെരുന്നാൾ റാസ, നേർച്ചയും ഉണ്ടായിരിക്കും. തുടർന്നു നടക്കുന്ന ഇടവക വികാരി ഫാ. മാത്യു എബ്രഹാമിന്റെ യാത്രയപ്പ് സമ്മേളനവും നടക്കും. പുതിയ ഇടവകയായ പൂൾ ആൻഡ് പോർട്‌സ്മൗത്ത് ഇടവകയിലേക്കാണ് അച്ചൻ ഇടവക വികാരിയായി ചുമലത ഏറ്റെടുക്കുന്നത്. പ്രസ്തുത യാത്രയപ്പ് സമ്മേളനത്തിൽ എച്ച്. ജി. ഡോ. യൂഹന്നോസ് ഡെംറ്റെറിയോസ് മെട്രോപൊളിറ്റന്റെയും ആത്മീയ
ബ്രിസ്റ്റോൾ: വി. ദൈവ്യ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ഈ വർഷത്തെ പെരുനാൾ ഈ മാസം 19, 20 തീയതികളിൽ പൂർവാധികം ഭക്തിപൂർവ്വം ആഘോഷിക്കുവാൻ തീരുമാനിച്ചു. ഈ വർഷത്തെ പെരുന്നാളിന്റ മുഖ്യ കാർമ്മികത്വം ഓർത്തഡോസ് സഭയുടെ ഡൽഹി ഡിയോസിസിന്റെ ചുമതല വഹിക്കുന്ന എച്ച്. ജി. ഡോ. യൂഹന്നോൻ മാർ ഡെംറ്ററിയോസ് മെട്രോപൊളിറ്റൻ വഹിക്കും.
19ന് വൈകിട്ട് സന്ധ്യ നമസ്‌കാരവും തുടർന്ന് അഭിവന്ദ്യ തിരുമനസിന്റെ അനുഗൃഹീത ധ്യാന പ്രസംഗവും ഉണ്ടായിരുക്കുന്നതാണ്. പെരുന്നാൾ ദിവസമായ 20ന് ഞായർ ദിവസം പ്രഭാത പ്രാത്ഥനയോടു കൂടെ വി. ബലി നടത്തപ്പെടുന്നു. പ്രത്യേക പെരുനാൾ ശുശ്രൂഷ, പെരുന്നാൾ റാസ, നേർച്ചയും ഉണ്ടായിരിക്കും. തുടർന്നു നടക്കുന്ന ഇടവക വികാരി ഫാ. മാത്യു എബ്രഹാമിന്റെ യാത്രയപ്പ് സമ്മേളനവും നടക്കും. പുതിയ ഇടവകയായ പൂൾ ആൻഡ് പോർട്‌സ്മൗത്ത് ഇടവകയിലേക്കാണ് അച്ചൻ ഇടവക വികാരിയായി ചുമലത ഏറ്റെടുക്കുന്നത്.
പ്രസ്തുത യാത്രയപ്പ് സമ്മേളനത്തിൽ എച്ച്. ജി. ഡോ. യൂഹന്നോസ് ഡെംറ്റെറിയോസ് മെട്രോപൊളിറ്റന്റെയും ആത്മീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഇടവകയിലെ മുഴുവൻ വിശ്വസികളും പങ്കടുക്കുന്നതാണ്. ഇടവക പെരുന്നാളിലേക്കും യാത്രയപ്പ് സമ്മേളനത്തിലും പങ്കെടുക്കുവാൻ എല്ലാ നല്ല സഭാ വിശ്വാസികളെയും ബ്രിസ്റ്റോൾ ഇടവക സ്വാഗതം ചെയ്യുന്നു.