- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ ഒറ്റദിവസം മാത്രം 36,000 പുതിയ രോഗികൾ; പുതിയ വൈറസിനെ നിയന്ത്രിക്കാനാവാതെ ബ്രിട്ടൻ മുഴുവൻ കടുത്ത നിയന്ത്രണങ്ങളിലേക്ക്; ലണ്ടനിലെ ടയർ-4 നിയന്ത്രണങ്ങൾ പുറത്തേക്കും
ലണ്ടൻ: വൈറസ് വ്യാപനം നിയന്ത്രണാതീതമായതോടെ ലണ്ടനിൽ പ്രഖ്യാപിച്ച ടയർ-4 നിയന്ത്രണങ്ങൾ നഗരത്തിനു പുറത്തേക്കും വ്യാപിപ്പിക്കേണ്ടതായി വരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് മുന്നറിയിപ്പു നൽകി. ഈ നിയന്ത്രണങ്ങൾ ഒരു പക്ഷെ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുത്തേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിവേഗം പടരുന്ന കൊറോണയുടെ പുതിയ ഇനത്തെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി. നിലവിൽ ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമാണ് ഈ നിയന്ത്രണം ഉള്ളത്.
ഷോപ്പുകളും, ജിം, ഹെയഡ്രസ്സിങ് സലൂണുകളും മറ്റും വീണ്ടും അടച്ചുപൂട്ടുമ്പോൾ, ടയർ-4 മേഖലയിൽ ഉള്ളവർക്ക് മേഖലയുടെ പുറത്തേക്ക് പോകാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല. ക്രിസ്ത്മസ്സ് ദിനത്തിൽ പോലും നിബന്ധനകൾക്ക് ഇളവുണ്ടായിരിക്കില്ല. അതേസമയം, ടയർ-4 ഒഴിച്ചുള്ള മേഖലകളിൽ നേരത്തേ അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന ഇളവുകൾ ക്രിസ്ത്മസ്സ് ദിനത്തിലേക്ക് മാത്രമായി ഒതുക്കുകയും ചെയ്തിട്ടുണ്ട്. മുൻകൂട്ടി തയ്യാറാക്കിയ ക്രിസ്ത്മസ്സ് ആഘോഷപരിപാടികൾ റദ്ദ് ചെയ്യേണ്ടിവന്നത് പലരേയും അരിശപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ മറ്റിടങ്ങളിലും ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ ടയർ-4 നിയന്ത്രണങ്ങൾ ആ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചത്. അതേസമയം ക്രിസ്ത്മസ്സ് നിയമങ്ങൾ തെറ്റായി കൈകാര്യം ചെയ്തതിന് ഹാൻകോക്ക് രാജിവയ്ക്കണമെന്ന ആവശ്യം കൺസർവേറ്റീവ് പാർട്ടി ഉയർത്തിയിട്ടുണ്ട്. അതേസമയം. ക്രിസ്ത്മസ്സ് ഇളവുകൾ റദ്ദാക്കിയ നടപടിയെ കുറിച്ച് ചർച്ച ചെയ്യുവാൻ പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ഭരണകക്ഷി എം പിമാർ ആവശ്യപ്പെട്ടു.
അതേസമയം, ഇന്നലെ 35,928 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി നോക്കുമ്പോൾ 100 വർദ്ധനവാണ് രോഗവ്യാപനത്തിൽ ഉണ്ടായിട്ടുള്ളത്. നിലവിൽ, 1 ലക്ഷം പേരിൽ 468 പേർക്ക് കോവിഡ് ബാധ എന്നതാണ് ലണ്ടൻ നഗരത്തിലെ സ്ഥിതി. വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മൂന്നിരട്ടിയാണ്. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരു ദേശീയ ലോക്ക്ഡൗൺ എന്നത് ഒഴിവാക്കാൻ കഴിയാത്ത കാര്യമൊന്നുമല്ലെങ്കിലും, പ്രശ്നങ്ങള വഷളായാൽ ഒരുപക്ഷെ ടയർ-4 നിയന്ത്രണങ്ങൾ രാജ്യം മുഴുവൻ പ്രാബല്യത്തിൽ ആക്കിയേക്കും എന്നുള്ളതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്.
അതേസമയം, ലണ്ടനിൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ലണ്ടൻ നഗരം വിട്ടുപോകാൻ ധൃതികൂട്ടുന്നവരെ വിമർശിച്ചുകൊണ്ട് മാറ്റ് ഹാൻകോക്ക് രംഗത്തെത്തി. നഗരവാസികൾ തികച്ചും നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ടയർ-4 ൽ ഉള്ളവർക്ക് മേഖല വിട്ടുപോകാനുള്ള അനുവാദമില്ലെന്നും പറഞ്ഞു. ഇനിയും നഗരം വിട്ടുപോകാൻ ശ്രമിക്കുന്നവരെ പൊലീസ് തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മറുനാടന് ഡെസ്ക്