- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമോൺ കോവലിന്റെയും അമാൻഡ ഹോൾഡെന്റെയും മനസ്സുവരെ വായിച്ചു അരങ്ങിൽ അത്ഭുതം വിരിയിച്ച് രണ്ടുയുവാക്കൾ; നോക്കി നിൽക്കെ ഇരുവരുടെയും ഉടുപ്പും മാറി; ബ്രിട്ടൻ ഗോട്ട് ടാലന്റിൽ അത്ഭുതം വിരിഞ്ഞതിങ്ങനെ
അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾ മുമ്പും ബ്രിട്ടൻസ് ഗോട്ട് ടാലന്റിലുണ്ടായിട്ടുണ്ട്. എന്നാൽ, മനസ്സുവായിക്കുന്നതുൾപ്പെടെയുള്ള മാന്ത്രിക വിദ്യയുമായെത്തിയ ഈ യുവാക്കൾ കാണികളെയും വിധികർത്താക്കളെയും ശരിക്കും ഞെട്ടിച്ചു. വിധികർത്താക്കളിലൊരാളായ അമാൻഡ ഹോൾഡന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള നമ്പരുകൾ വരെ ഇവർ തെറ്റാതെ പറഞ്ഞപ്പോൾ, അതൊരു വിസ്മയക്കാഴ്ചയായി മാറി. കാണികളും വിധികർത്താക്കളും നോക്കിനിൽക്കെ, ടി ഷർട്ടുകൾ മാറിയതും മറ്റൊരു അത്ഭുതക്കാഴ്ചയായി. തങ്ങളുടെ ടി ഷർട്ടുകൾ മാറിയെന്ന കാര്യം പരിപാടി നടത്താനെത്തിയവർ പറഞ്ഞപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്. എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കിയാണ് വിധികർത്താക്കളും കാണികളും ഇത് സ്വീകരിച്ചത്. സ്വീകരണമുറിയിലിരുന്ന് പരിപാടി കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിനാളുകൾക്കും ഇത് വിശ്വസിക്കാനായില്ല. മിലിട്ടറി ഡിസൈനിലുള്ള ടിഷർട്ടണിഞ്ഞാണ് ഇരുവരും പരിപാടിക്കെത്തിയത്. പരിപാടിക്കിടെതന്നെ അത് കറുത്ത ടി ഷർട്ടായി മാറുകയായിരുന്നു. ഡി.എൻ.എ എന്ന പേരിലുള്ള ഈ സംഘത്തിന്റെ പ്രകടനം വിശ്വസിക്കാനാവ
അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾ മുമ്പും ബ്രിട്ടൻസ് ഗോട്ട് ടാലന്റിലുണ്ടായിട്ടുണ്ട്. എന്നാൽ, മനസ്സുവായിക്കുന്നതുൾപ്പെടെയുള്ള മാന്ത്രിക വിദ്യയുമായെത്തിയ ഈ യുവാക്കൾ കാണികളെയും വിധികർത്താക്കളെയും ശരിക്കും ഞെട്ടിച്ചു. വിധികർത്താക്കളിലൊരാളായ അമാൻഡ ഹോൾഡന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള നമ്പരുകൾ വരെ ഇവർ തെറ്റാതെ പറഞ്ഞപ്പോൾ, അതൊരു വിസ്മയക്കാഴ്ചയായി മാറി.
കാണികളും വിധികർത്താക്കളും നോക്കിനിൽക്കെ, ടി ഷർട്ടുകൾ മാറിയതും മറ്റൊരു അത്ഭുതക്കാഴ്ചയായി. തങ്ങളുടെ ടി ഷർട്ടുകൾ മാറിയെന്ന കാര്യം പരിപാടി നടത്താനെത്തിയവർ പറഞ്ഞപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്. എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കിയാണ് വിധികർത്താക്കളും കാണികളും ഇത് സ്വീകരിച്ചത്. സ്വീകരണമുറിയിലിരുന്ന് പരിപാടി കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിനാളുകൾക്കും ഇത് വിശ്വസിക്കാനായില്ല.
മിലിട്ടറി ഡിസൈനിലുള്ള ടിഷർട്ടണിഞ്ഞാണ് ഇരുവരും പരിപാടിക്കെത്തിയത്. പരിപാടിക്കിടെതന്നെ അത് കറുത്ത ടി ഷർട്ടായി മാറുകയായിരുന്നു. ഡി.എൻ.എ എന്ന പേരിലുള്ള ഈ സംഘത്തിന്റെ പ്രകടനം വിശ്വസിക്കാനാവാതെ സോഷ്യൽ മീഡിയയിലൂടെ പലരും അതിശയം പ്രകടിപ്പിച്ചു. പരിപാടി അഞ്ചുതവണവരെ റീവൈൻഡ് ചെയ്ത് കണ്ടിട്ടും എങ്ങനെയാണ് ടി ഷർട്ട് മാറിയതെന്ന് മനസ്സിലാക്കാനായില്ലെന്ന് കാണികളിലൊരാൾ അഭിപ്രായപ്പെട്ടു.
ടി ഷർട്ടുകൾ മാറിയിട്ടില്ലെന്നും മുൻഭാഗം മാത്രം പെട്ടെന്ന് അടർത്തിമാറ്റാവുന്ന തരത്തിലുള്ള വസ്ത്രമാണ് ഇവർ ധരിച്ചിരുന്നതെന്നും ചിലർ പറഞ്ഞു. എന്തുതന്നെയായാലും ഡിഎൻഎയുടെ പ്രകടനം ബ്രിട്ടനിലാകെ ചർച്ചാവിഷയമായി മാറാൻ ഈയൊരൊറ്റ സംഭവം കാരണമായി. അമാൻഡയുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള നമ്പറുകളുടെ അവസാന മൂന്നക്കം കൃത്യമായി പ്രവചിച്ചും ഡിഎൻഎ വിസ്മയമായി.