- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടാകങ്ങളെ മഞ്ഞുകട്ടയാക്കിയ എൽ നിനോ വീണ്ടും എത്തുന്നു; ഈയാഴ്ച തുടങ്ങുന്ന വിന്റർ ആഴ്ചകളോളം നീണ്ടുനിൽക്കും; ഏതിനിമിഷവും മഞ്ഞുപെയ്യുന്നത് കാത്ത് ബ്രിട്ടൻ
ലണ്ടൻ: എൽനിനോ പ്രതിഭാസത്തിന്റെ വരവോടെ ധ്രുവപ്രദേശത്തുനിന്നുള്ള ശീതക്കാറ്റ് ബ്രിട്ടനിലേക്ക് ഏതുനിമിഷവും എത്തുമെന്നുറപ്പായി. ഇതോടെ, അതിശൈത്യത്തിന്റെ നാളുകൾക്കും തുടക്കമായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ശൈത്യകാലം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. പസഫിക് സമുദ്രത്തിലെ കാലാവസ്ഥയ്ക്ക് പൊടുന്നനെയുണ്ടായ മാറ്റവും ബ്രിട്ടനിൽ ശൈത്യകാലത്തിന്റെ വരവറിയിക്കുന്നതാണ്. ഏതാനും വർഷം കൂടുമ്പോഴാണ് എൽ നിനോ പ്രതിഭാസമുണ്ടാകുന്നത്. പസഫിക്കിന്റെ പടിഞ്ഞാറുഭാഗത്തേക്ക് ചൂടുകാറ്റ് ഉയരുന്നതിനും തണുത്ത വരണ്ട കാറ്റ് ബ്രിട്ടീഷ് ദ്വീപുകളിലൂടെ ബ്രിട്ടനിലേക്ക് എത്തുന്നതിനും ഇതിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഈ ശീതക്കാറ്റിന്റെ പ്രഹരം വിന്ററിന്റെ രണ്ടാം പാദത്തിലാകും ബ്രിട്ടനിൽ അനുഭവപ്പെടുകയെന്നാണ് അവരുടടെ വിലയിരുത്തൽ. അതായത്. ക്രിസ്മസിനുശേഷമുള്ള ദിവസങ്ങളും പുതുവർഷവും തണുപ്പിൽ മുങ്ങിക്കിടക്കും. ഈ വീക്കെൻഡോടെ ബ്രിട്ടനിലെ താപനില രാജ്യമെമ്പാടും പൂജ്യത്തിന് താഴേക്ക് പോകാനുള്ള സാധ്യതയും കാലാ
ലണ്ടൻ: എൽനിനോ പ്രതിഭാസത്തിന്റെ വരവോടെ ധ്രുവപ്രദേശത്തുനിന്നുള്ള ശീതക്കാറ്റ് ബ്രിട്ടനിലേക്ക് ഏതുനിമിഷവും എത്തുമെന്നുറപ്പായി. ഇതോടെ, അതിശൈത്യത്തിന്റെ നാളുകൾക്കും തുടക്കമായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ശൈത്യകാലം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. പസഫിക് സമുദ്രത്തിലെ കാലാവസ്ഥയ്ക്ക് പൊടുന്നനെയുണ്ടായ മാറ്റവും ബ്രിട്ടനിൽ ശൈത്യകാലത്തിന്റെ വരവറിയിക്കുന്നതാണ്.
ഏതാനും വർഷം കൂടുമ്പോഴാണ് എൽ നിനോ പ്രതിഭാസമുണ്ടാകുന്നത്. പസഫിക്കിന്റെ പടിഞ്ഞാറുഭാഗത്തേക്ക് ചൂടുകാറ്റ് ഉയരുന്നതിനും തണുത്ത വരണ്ട കാറ്റ് ബ്രിട്ടീഷ് ദ്വീപുകളിലൂടെ ബ്രിട്ടനിലേക്ക് എത്തുന്നതിനും ഇതിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഈ ശീതക്കാറ്റിന്റെ പ്രഹരം വിന്ററിന്റെ രണ്ടാം പാദത്തിലാകും ബ്രിട്ടനിൽ അനുഭവപ്പെടുകയെന്നാണ് അവരുടടെ വിലയിരുത്തൽ. അതായത്. ക്രിസ്മസിനുശേഷമുള്ള ദിവസങ്ങളും പുതുവർഷവും തണുപ്പിൽ മുങ്ങിക്കിടക്കും.
ഈ വീക്കെൻഡോടെ ബ്രിട്ടനിലെ താപനില രാജ്യമെമ്പാടും പൂജ്യത്തിന് താഴേക്ക് പോകാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകർ കാണുന്നുണ്ട്. അറ്റ്‌ലാന്റിക്കിൽ രൂപപ്പെടുന്ന കുറഞ്ഞ മർദം ബ്രിട്ടന് മുകളിൽ മഴയായോ മഞ്ഞായോ പെയ്യാനുള്ള സാധ്യതയും അവർ കാണുന്നു. സ്‌കോട്ട്‌ലൻഡിലെ ഉയർന്ന പ്രദേശങ്ങളിലും വടക്കൻ ഇംഗ്ലണ്ടിലും പത്ത് സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർവരെ മഞ്ഞുവീഴാനുള്ള സാധ്യയാണ് കാലാവസ്ഥാ വിഗദ്ധർ കാണുന്നത്.
സെൻട്രൽ ഇംഗ്ലണ്ടിലും കിഴക്കൻ ഭാഗത്തും സാധാരണയിൽ കവിഞ്ഞ തണുപ്പ് അനുഭവപ്പെടാനിടയുണ്ടട്. നാലുമുതൽ ആറുഡിഗ്രിവരെയാകും പരമാവധി പകൽ താപനില. രാത്രി താപനില പൂജ്യത്തിന് താഴേക്ക് പോകാനിടയുണ്ട്. നാളേക്ക് അത് കൂടുതൽ താഴേക്കുപോകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. സെൻട്രൽ ഇംഗ്ലണ്ടിലും വെയ്ൽസിലും മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസ് വരെ രാത്രി താപനില താഴാനും സാധ്യതയുണ്ട്.