- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത കാറ്റിൽ കാൽനടക്കാർ മറിഞ്ഞു വീണു; ആഞ്ഞടിക്കാൻ ഒരുങ്ങി കൂടുതൽ കരുത്തോടെ വീണ്ടും കൊടുങ്കാറ്റ്; തണുപ്പിലും മഴയിലും പുതഞ്ഞ് ബ്രിട്ടൺ
ലണ്ടൻ: അറ്റ്‌ലാന്റിക് ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ കഴിഞ്ഞ ദിവസം മണിക്കൂറിൽ നൂറു മൈൽ വരെ വേഗതയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് ബ്രിട്ടണിലാകെ നാശം വിതച്ചു ദശലക്ഷക്കണക്കിനാളുകളെ ദുരിതത്തിലാക്കി. ഭൂരിഭാഗം പ്രദേശങ്ങളിലും കൊടുങ്കാറ്റും കനത്ത മഴയുമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മതിലുകൾ ഇ
ലണ്ടൻ: അറ്റ്‌ലാന്റിക് ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ കഴിഞ്ഞ ദിവസം മണിക്കൂറിൽ നൂറു മൈൽ വരെ വേഗതയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് ബ്രിട്ടണിലാകെ നാശം വിതച്ചു ദശലക്ഷക്കണക്കിനാളുകളെ ദുരിതത്തിലാക്കി. ഭൂരിഭാഗം പ്രദേശങ്ങളിലും കൊടുങ്കാറ്റും കനത്ത മഴയുമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മതിലുകൾ ഇടിഞ്ഞും ഗാതാഗതം താറുമാറായിക്കിടക്കുകയാണ്. റോഡ്, റെയിൽ ഗതാഗതങ്ങൾ പലഭാഗങ്ങളിലും മുടങ്ങിയിരിക്കുന്നു.
കൊടുങ്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ പലയിടത്തും കനത്ത മഴയും കാറ്റും തുടർന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈസ്റ്റർ അവധി ദിവസങ്ങൾ ചെലവിടാൻ യാത്രയ്ക്കായി ഒരുങ്ങിയവരെല്ലാം റോഡ്, റെയിൽ, വ്യോമ ഗതാഗത തടസ്സങ്ങളെ തുടർന്ന് കാത്തിരിപ്പ് തുടരുകയാണ്. ബ്രിട്ടനിലെ സുപ്രധാന റോഡുകളെല്ലാം ശക്തമായ കാറ്റിനെ തുടർന്ന് അടച്ചിട്ടുണ്ട്.
കൊടുങ്കാറ്റിൽ കാൽനടയാത്രക്കാർ പോലും അടിതെറ്റിവീണു. വെസ്റ്റ് യോർക് ഷെയറിലെ ബ്രാഡ്‌ഫോഡിൽ ഷോപ്പിങ്ങിനെത്തിയ ഒരു വയോധിക കാറ്റിൽ കാൽതെറ്റി വീണു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വൈകിയോടുകയും ചെയ്തതോടെ ട്രെയിൻ യാത്രക്കാരും വെട്ടിലായി. രൂക്ഷമായ കാലവസ്ഥയെ തുടർന്ന് വിമാന സർവീസുകളും അവതാളത്തിലായിരിക്കുകയാണ്. വിദേശ യാത്രകൾക്കായി എയർപോർട്ടിലെത്തിയവർക്ക് നീണ്ട സമയം കാത്തിരിക്കേണ്ടി വന്നു. ന്യൂനമർദ്ദം മാറ്റമില്ലാതെ തുടരുന്നതിനാൽ ബ്രിട്ടനിലൂടനീളം കൊടുങ്കാറ്റും മഴയും തുടരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയും കനത്ത മഴയും കാറ്റും ആഞ്ഞടിക്കും.
വാരാന്ത്യത്തോടെ മാത്രമെ കാലാവസ്ഥ തെളിയൂവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ രാത്രിയുണ്ടായ കൊടുങ്കാറ്റ് ഏറ്റവും ശക്തിപ്രാപിച്ചത് പടിഞ്ഞാറൻ പ്രദേശങ്ങളിലാണ്. ഇന്ന് വടക്കൻ മേഖലകളിലേക്ക് നീങ്ങും. സ്‌നോഡോണിയയിലെ കേപൽ കുറിഗിൽ കൊടുങ്കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മൈലാണ് തിട്ടപ്പെടുത്തിയത്. ഷെഫീൽഡിനടുത്ത ഹൈ ബ്രാഡ്ഫീൽഡിൽ മണിക്കൂറിൽ 82 മൈലും നോർഫോക്കിലെ വെബോണിൽ മണിക്കൂറിൽ 76 മൈലും വേഗതയിൽ കൊടുങ്കാറ്റ് ആഞ്ഞു വീശി. ലിസ്‌കോം, അവന്മൊത്ത്, ബ്രിസ്റ്റോൾ, നോർത്ത്‌ഹോൾട്ട് എന്നിവടിങ്ങിൽ കാറ്റിന്റെ വേഗതം മണിക്കൂറിൽ 60 മൈലിൽ കുടുതലായിരുന്നു. മരങ്ങൾ കടപുഴകി വീണ് പലയിടത്തും വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡിലും മറ്റും മറിഞ്ഞു വീണ മരങ്ങൾ അഗ്നിശമന സേനാംഗങ്ങൾ മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്.
കൊടുങ്കാറ്റിനിടെ വിവിധയിടങ്ങളിൽ വിമാനങ്ങൾ സാഹസികമായാണ് ലാൻഡ് ചെയ്തത്. മാഞ്ചസ്റ്ററിൽ 60 മൈൽ വേഗതയിൽ കാറ്റടിക്കുന്നതിനിടെ വൺ മൊണാർക് വിമാനം ഒറ്റചക്രത്തിൽ വശത്തേക്ക് ചെരിഞ്ഞാണ് ലാൻഡ് ചെയ്തത്. അപകടമൊന്നും സംഭവിച്ചില്ല. അൽപ്പ സമയത്തിനു ശേഷമെത്തിയ എയർ ഫ്രാൻസ് വിമാനം രണ്ടു തവണ ശ്രമിച്ചെങ്കിലും ലാൻഡ് ചെയ്യാനാവാതെ വീണ്ടും മുകളിലേക്കുയുർന്ന് വട്ടമിട്ടു പറക്കുകയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് ഇവിടെ ഇറങ്ങേണ്ട ഏഴു വിമാനങ്ങളാണ് ലാൻഡ് ചെയ്യാനാവാതെ തിരിച്ചു വിട്ടത്.