ലണ്ടൻ: മാഞ്ചസ്റ്റർ സർവകലാശാലയിൽ പുതിയതായി എത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ മദ്യലഹരിയിൽ ആറാടിയ രാത്രിയാണ് ഇപ്പോൾ ഏവരുടേയും ചർച്ചാ വിഷയം. പബ്ബിലും ക്ലബുകളിലുമായി ആദ്യ വീക്കെൻഡ് അടിച്ചു പൊളിച്ച ശേഷം ബോധമില്ലാതെ നൂറുകണക്കിന് വിദ്യാർത്ഥികൾ പാതിരാത്രി റോഡിൽ കിടന്നു. എന്നിട്ടും തീർന്നില്ല ആഘോഷം. നൃത്തവും ചുംബനവും വരെ നടു റോഡിൽ അരങ്ങേറി.

മാഞ്ചസ്റ്ററിൽ 8,50000ൽ അധികം വിദ്യാർത്ഥികളാണ് ലോകത്തിന്റെ പലഭാഗത്ത് നിന്നും പഠനത്തിനായി എത്തിയിരിക്കുന്നത്. ഇവർ ആദ്യത്തെ അവധി ദിനം ആഘോഷമാക്കിയത് സമൂഹ മാധ്യമത്തിലടക്കം ചർച്ചാ വിഷയമായിരുന്നു. ഇവരെ താമസ സ്ഥലത്തെത്തിക്കാൻ പൊലീസും പാരാമെഡിക്കൽ സംഘവും ഏറെ കഷ്ടപ്പെട്ടു. ഇതിന് പിന്നാലെ ഇവരുടെ ചിത്രങ്ങളും സമൂഹ മാധ്യമത്തിലടക്കം പ്രചരിച്ചിരുന്നു. മദ്യപിച്ച് ബോധമില്ലാതെ റോഡിൽ കിടന്നുറങ്ങുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.