- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറപ്പെട്ടത് മൂന്നു മണിക്കൂർ വൈകി; ആകാശത്ത് എത്തിയപ്പോൾ എഞ്ചിനിൽ നിന്നും പുക ഉയർന്നു; മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് വന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം അസർബൈജാൻ തലസ്ഥാനത്തിറക്കി; വിമാനക്കമ്പനിയെ കൊണ്ട് പൊറുതി മുട്ടി യാത്രക്കാർ
ന്യൂഡൽഹി: ബ്രിട്ടീഷ് എയർവേയ്‌സ് വീണ്ടും വിവാദത്തിൽ. മുംബൈ-ലണ്ടൻ വിമാനം സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് അസർബൈജാൻ തലസ്ഥാനമായ ബകുവിലെ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനിൽ പുക കാണപ്പെട്ടതായി യാത്രക്കാരിലൊരാൾ ട്വീറ്റ് ചെയ്തു. എൻജിനീയർമാർ പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും യാത്രക്കാർക്കു നേരിട്ട തടസ്സത്തിൽ ഖേദിക്കുന്നതായും എയർലൈൻസ് വക്താവ് അറിയിച്ചു. ഇറാന്റെ വ്യോമമേഖലയിൽ വച്ചാണ് തകരാർ അനുഭവപ്പെട്ടത്. നേരത്തെ, മുംബൈയിൽ നിന്ന് മൂന്നു മണിക്കൂർ വൈകി ഇന്നലെ വൈകിട്ട് 5.14ന് ആണ് വിമാനം പുറപ്പെട്ടത്.
ന്യൂഡൽഹി: ബ്രിട്ടീഷ് എയർവേയ്‌സ് വീണ്ടും വിവാദത്തിൽ. മുംബൈ-ലണ്ടൻ വിമാനം സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് അസർബൈജാൻ തലസ്ഥാനമായ ബകുവിലെ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി.
വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനിൽ പുക കാണപ്പെട്ടതായി യാത്രക്കാരിലൊരാൾ ട്വീറ്റ് ചെയ്തു. എൻജിനീയർമാർ പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും യാത്രക്കാർക്കു നേരിട്ട തടസ്സത്തിൽ ഖേദിക്കുന്നതായും എയർലൈൻസ് വക്താവ് അറിയിച്ചു. ഇറാന്റെ വ്യോമമേഖലയിൽ വച്ചാണ് തകരാർ അനുഭവപ്പെട്ടത്.
നേരത്തെ, മുംബൈയിൽ നിന്ന് മൂന്നു മണിക്കൂർ വൈകി ഇന്നലെ വൈകിട്ട് 5.14ന് ആണ് വിമാനം പുറപ്പെട്ടത്.
Next Story