- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് 74 ശതമാനം ഡിസ്ക്കൗണ്ട് നൽകി ബ്രിട്ടീഷ് എയർവേസ്; ആനുകൂല്യം 15 വരെ സ്വന്തമാക്കാം
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നു അമേരിക്കയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 74 ശതമാനം ഇളവു നൽകി ബ്രിട്ടീഷ് എയർവേസ്. ബിസിനസ്, ഇക്കോണമി ക്ലാസുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ അനുവദിച്ചിരിക്കുന്ന ഈ ഇളവ് ഡിസംബർ 15 വരെ ലഭ്യമാണ്. ഇത്തരത്തിൽ സ്വന്തമാക്കുന്ന ടിക്കറ്റിൽ അടുത്ത വർഷം മാർച്ച് 15 വരെ യാത്ര ചെയ്യാം എന്ന മെച്ചവുമുണ്ട്. എന്നാൽ ക്രിസ്മസ്
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നു അമേരിക്കയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 74 ശതമാനം ഇളവു നൽകി ബ്രിട്ടീഷ് എയർവേസ്. ബിസിനസ്, ഇക്കോണമി ക്ലാസുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ അനുവദിച്ചിരിക്കുന്ന ഈ ഇളവ് ഡിസംബർ 15 വരെ ലഭ്യമാണ്. ഇത്തരത്തിൽ സ്വന്തമാക്കുന്ന ടിക്കറ്റിൽ അടുത്ത വർഷം മാർച്ച് 15 വരെ യാത്ര ചെയ്യാം എന്ന മെച്ചവുമുണ്ട്. എന്നാൽ ക്രിസ്മസ് പീക്ക് സീസൺ ആയ 15 മുതൽ 30 മാത്രം ഈ ടിക്കറ്റ് ഉപയോഗിക്കാൻ പാടില്ല.
ഇളവ് അനുസരിച്ച് ന്യൂഡൽഹിയിൽ നിന്നു സാൻഫ്രാൻസിസ്‌കോയിലേക്കുള്ള ടൂ വേ ടിക്കറ്റിന് 53,760 രൂപയേ ചെലവു വരുന്നുള്ളൂ. കൂടാതെ ചെന്നൈ ഷിക്കാഗോ സെക്ടറിലേക്കുള്ള ബിസിനസ് ക്ലാസ് റിട്ടേൺ ടിക്കറ്റിൽ 37 ശതമാനം ഇളവും ബ്രിട്ടീഷ് എയർവേസ് പ്രഖ്യാപിച്ചിട്ടുണ്ട്.
75 രാജ്യങ്ങളിലായി 150 എയർപോർട്ടുകളിലേക്ക് ബ്രിട്ടീഷ് എയർവേസ് ദിവസേന സർവീസ് നടത്തുന്നുണ്ട്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 49 വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് എയർവേസിന്റെ സർവീസ് തൊണ്ണൂറാം വർഷത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.