- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് സേനയിൽ ഇനി ഏത് ഇന്ത്യക്കാരനും ജോലി ചെയ്യാം; കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് കര-നാവിക-വ്യോമ സേനകളിൽ ജോലി നൽകുന്ന തരത്തിൽ നിയമപരിഷ്കാരം; ഒഴിവാക്കിയത് അഞ്ചുവർഷം എങ്കിലും ബ്രിട്ടനിൽ ജീവിക്കണം എന്ന നിബന്ധന; ഗുണകരമാകുന്നത് ഏതെങ്കിലും വിസയിൽ യുകെയിൽ എത്തിയ ഇന്ത്യക്കാർക്കും
ലണ്ടൻ: ബ്രിട്ടനിൽ സൈന്യത്തിൽ ചേരുന്നതിന് അവിടെ താമസക്കാരായിരിക്കണമെന്ന നിബന്ധന നീക്കിയതോടെ, മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് കൈവന്നിരിക്കുന്നത് സുവർണാവസരം. ബ്രിട്ടീഷ് കര, നാവിക, വ്യോമസേനകളിൽ അംഗമാകുന്നതിന് ചുരുങ്ങിയത് അഞ്ചുവർഷം ബ്രിട്ടനിൽ ജീവിച്ചിരിക്കണമെന്നതായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. ഇതൊഴിവാക്കി ഇന്ത്യയടക്കമുള്ള ഏത് കോമൺവെൽത്ത് രാജ്യങ്ങളിലെയും പൗരന്മാർക്ക് സൈന്യത്തിലേക്ക് നേരിട്ട് അപേക്ഷിക്കാമെന്നതാണ് ഇപ്പോഴത്തെ ഭേദഗതി. സ്റ്റുഡന്റ് വിസയിലടക്കം ബ്രിട്ടനിലെത്തുന്നവർക്ക് അവിടെ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്നതാണ് ഇപ്പോഴത്തെ ഭേദഗതി. കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള 200 പേരെ ഒരുവർഷം സൈന്യത്തിൽ നിയമിക്കാമെന്ന വ്യവസ്ഥ 2016-ൽ ബ്രിട്ടൻ കൊണ്ടുവന്നിരുന്നു. ഈ പരിധിയും പുതിയ തീരുമാനത്തോടെ ഇല്ലാതായി. ആൾക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാായണ് ഇപ്പോഴത്തെ ഇളവ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ബ്രിട്ടീഷ് സായുധസേനകളിലായി 822 പേരുടെ കുറവുണ്ടെന്ന് ഏപ്രിലിൽ പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ലണ്ടൻ: ബ്രിട്ടനിൽ സൈന്യത്തിൽ ചേരുന്നതിന് അവിടെ താമസക്കാരായിരിക്കണമെന്ന നിബന്ധന നീക്കിയതോടെ, മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് കൈവന്നിരിക്കുന്നത് സുവർണാവസരം. ബ്രിട്ടീഷ് കര, നാവിക, വ്യോമസേനകളിൽ അംഗമാകുന്നതിന് ചുരുങ്ങിയത് അഞ്ചുവർഷം ബ്രിട്ടനിൽ ജീവിച്ചിരിക്കണമെന്നതായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. ഇതൊഴിവാക്കി ഇന്ത്യയടക്കമുള്ള ഏത് കോമൺവെൽത്ത് രാജ്യങ്ങളിലെയും പൗരന്മാർക്ക് സൈന്യത്തിലേക്ക് നേരിട്ട് അപേക്ഷിക്കാമെന്നതാണ് ഇപ്പോഴത്തെ ഭേദഗതി.
സ്റ്റുഡന്റ് വിസയിലടക്കം ബ്രിട്ടനിലെത്തുന്നവർക്ക് അവിടെ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്നതാണ് ഇപ്പോഴത്തെ ഭേദഗതി. കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള 200 പേരെ ഒരുവർഷം സൈന്യത്തിൽ നിയമിക്കാമെന്ന വ്യവസ്ഥ 2016-ൽ ബ്രിട്ടൻ കൊണ്ടുവന്നിരുന്നു. ഈ പരിധിയും പുതിയ തീരുമാനത്തോടെ ഇല്ലാതായി. ആൾക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാായണ് ഇപ്പോഴത്തെ ഇളവ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.
ബ്രിട്ടീഷ് സായുധസേനകളിലായി 822 പേരുടെ കുറവുണ്ടെന്ന് ഏപ്രിലിൽ പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സ്ത്രീകളെ റിക്രൂട്ട് ചെയ്ത് ഈ പോരായ്മ പരിഹരിക്കാൻ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് പുതിയ ഇളവിവൂടെ മറ്റു രാജ്യങ്ങളിൽനിന്നുള്ളവരെയും സേനയുടെ ഭാഗമാക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള 4500-ഓളം പേർ ഇപ്പോൾ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്യുന്നുണ്ട്. പുതിയ വ്യവസ്ഥ വരുന്നതോടെ, ഇത്തരം സൈനികരുടെ എണ്ണം ഇനിയും വർധിക്കും.
കരസേനയിലേക്ക് റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ 2019 ആദ്യം ക്ഷണിക്കുമെന്നാണ് കരുതുന്നത്. ഇതിലൂടെ ഓരോവർഷവും 1350 പേരെയെങ്കിലും സൈന്യത്തിലെടുക്കാനാവുമെന്നും പ്രതിരോധ മന്ത്രാലയ അധികൃതർ കരുതുന്നു. വ്യോമ, നാവിക സേനകളിലേക്ക ഉടൻ അപേക്ഷ ക്ഷണിക്കും. കോമൺവെൽത്തിലുൾപ്പെടുന്ന 54 രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാകും ഇതിൽ അപേക്ഷിക്കാൻ അവസരം. കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള സൈനികരെ എക്കാലത്തും ബ്രിട്ടൻ പരമപ്രധാനമായാണ് പരിഗണിച്ചിരുന്നതെന്ന ഡിഫൻസ് സലക്ട് കമ്മറ്റി അംഗമായ മാർക്ക് ഫ്രാങ്കോയിസ് പറഞ്ഞു.
നിവവിൽ സ്റ്റുഡന്റ് വിസയിലും മറ്റും ബ്രിട്ടനിലെത്തുന്നവർക്ക് വിസാ കാലാവധി കഴിഞ്ഞ് മടങ്ങേണ്ട അവസ്ഥയാണ്. പുതിയ നിയമം വരുന്നതോടെ, അവർക്ക് ബ്രിട്ടീഷ് സൈന്യത്തിൽചേർന്ന് ബ്രിട്ടനിൽ ജീവിക്കാനുള്ള അവസരമാകും കൈവരുക. റിക്രൂട്ട്‌മെന്റിലെ തടസ്സങ്ങൾ സൈന്യത്തിലെ ആൾക്ഷാമം രൂക്ഷമാക്കിയെന്ന വിമർശനം ശക്തമായിരുന്നു. ഇതിനിടെയാണ് പുതിയ ഇളവിലൂടെ റിക്രൂട്ട്‌മെന്റ് കൂടുതൽ വേഗത്തിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞമാസമാണ് സൈന്യത്തിലെ എല്ലാ പോസ്റ്റുകളിലേക്കും അപേക്ഷിക്കാൻ സ്ത്രീകൾക്ക് അനുമതി കൊടുത്തത്. ഇൻഫന്ററി വിഭാഗങ്ങളിലേക്കും നാവിക സേനയിലേക്കും അപേക്ഷിക്കാൻ ഇതോടെ സ്ത്രീകൾക്ക് അവസരമൊരുങ്ങി. വിൽറ്റ്‌ഷെയറിൽ നടന്ന ചടങ്ങിൽ ഡിഫൻസ് സെക്രട്ടറി ഗാവിൻ വില്യംസണാണ് ഈ പ്രഖ്യാപനം അന്ന് നടത്തിയത്.