- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭഛിദ്ര ഗുളികകൾ ഓൺലൈൻ വഴി വാങ്ങുന്നവർക്ക് ഹെൽപ്പ് ലൈൻ ആരംഭിച്ച് ബ്രിട്ടീഷ് ഗ്രൂപ്പ്; ഗർഭഛിദ്രം സംബന്ധിച്ച സംശയങ്ങൾക്ക് ഹെൽപ്പ് ലൈൻ വഴി നിവാരണം തേടി ഐറീഷ് സ്ത്രീകൾ
ഡബ്ലിൻ: ഗർഭഛിദ്രം നിയമപരമായി രാജ്യത്ത് നിരോധിച്ചിരിക്കുകയാണെങ്കിലും ഗർഭഛിദ്രം നടത്തുന്ന ഐറീഷ് സ്ത്രീകളുടെ എണ്ണത്തിൽ കുറവു വരുത്താൻ സർക്കാരിന് ആയിട്ടില്ല. വിദേശങ്ങളിൽ പോയി ഗർഭഛിദ്രം നടത്താൻ എല്ലാവർക്കും സാധിക്കാത്തതിനാൽ ഓൺലൈൻ വഴി അബോർഷൻ ഗുളികകൾ വാങ്ങികഴിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ഇത്തരത്തിൽ ഓൺലൈൻ അബോർഷൻ പിൽസ് വാങ്ങുന്നവർക്ക് സൗജന്യ ഉപദേശം നൽകാൻ ഹെൽപ്പ് ലൈൻ ആരംഭിച്ച് ബ്രിട്ടീഷ് ഗ്രൂപ്പ് രംഗത്തെത്തി. ബ്രിട്ടീഷ് പ്രഗ്നൻസി അഡൈ്വസറി സർവീസ് (ബിപിഎഎസ്) ആണ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും ഐസിൽ ഓഫ് മാനിലേയും സ്ത്രീകൾക്കായി ഹെൽപ്പ് ലൈൻ ആരംഭിച്ചിരിക്കുന്നത്. ഓൺലൈൻ ആയി അബോർഷൻ ഗുളികകൾ വാങ്ങുന്ന സ്ത്രീകൾക്ക് ഇതു സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും ബിപിഎഎസ് സൗജന്യമായി പരിഹാരം പറഞ്ഞുകൊടുക്കും. ഗർഭഛിദ്രത്തിനായി വിദേശത്തു പോകാൻ നിവൃത്തിയില്ലാത്ത ഒട്ടേറെ സ്ത്രീകളാണ് ഓൺലൈൻ മുഖേന അബോർഷൻ ഗുളികകൾ വാങ്ങുന്നതെന്നും ഇവർക്ക് ഇതുസംബന്ധിച്ച ഒട്ടേറെ സംശയങ്ങൾ നിവാരണം ചെയ്തുകൊടുക്കാനാണ് ഹെൽപ്പ് ലൈൻ തുടങ്ങ
ഡബ്ലിൻ: ഗർഭഛിദ്രം നിയമപരമായി രാജ്യത്ത് നിരോധിച്ചിരിക്കുകയാണെങ്കിലും ഗർഭഛിദ്രം നടത്തുന്ന ഐറീഷ് സ്ത്രീകളുടെ എണ്ണത്തിൽ കുറവു വരുത്താൻ സർക്കാരിന് ആയിട്ടില്ല. വിദേശങ്ങളിൽ പോയി ഗർഭഛിദ്രം നടത്താൻ എല്ലാവർക്കും സാധിക്കാത്തതിനാൽ ഓൺലൈൻ വഴി അബോർഷൻ ഗുളികകൾ വാങ്ങികഴിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ഇത്തരത്തിൽ ഓൺലൈൻ അബോർഷൻ പിൽസ് വാങ്ങുന്നവർക്ക് സൗജന്യ ഉപദേശം നൽകാൻ ഹെൽപ്പ് ലൈൻ ആരംഭിച്ച് ബ്രിട്ടീഷ് ഗ്രൂപ്പ് രംഗത്തെത്തി.
ബ്രിട്ടീഷ് പ്രഗ്നൻസി അഡൈ്വസറി സർവീസ് (ബിപിഎഎസ്) ആണ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും ഐസിൽ ഓഫ് മാനിലേയും സ്ത്രീകൾക്കായി ഹെൽപ്പ് ലൈൻ ആരംഭിച്ചിരിക്കുന്നത്. ഓൺലൈൻ ആയി അബോർഷൻ ഗുളികകൾ വാങ്ങുന്ന സ്ത്രീകൾക്ക് ഇതു സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും ബിപിഎഎസ് സൗജന്യമായി പരിഹാരം പറഞ്ഞുകൊടുക്കും.
ഗർഭഛിദ്രത്തിനായി വിദേശത്തു പോകാൻ നിവൃത്തിയില്ലാത്ത ഒട്ടേറെ സ്ത്രീകളാണ് ഓൺലൈൻ മുഖേന അബോർഷൻ ഗുളികകൾ വാങ്ങുന്നതെന്നും ഇവർക്ക് ഇതുസംബന്ധിച്ച ഒട്ടേറെ സംശയങ്ങൾ നിവാരണം ചെയ്തുകൊടുക്കാനാണ് ഹെൽപ്പ് ലൈൻ തുടങ്ങിയതെന്നും ബിപിഎഎസ് പ്രസ്താവനയിൽ വ്യക്തമാക്കി.
1800 910 049 എന്ന നമ്പരിൽ തുടങ്ങിയിരിക്കുന്ന ഹെൽപ്പ് ലൈനിൽ അംഗീകൃത നഴ്‌സ് ആണ് സംശയനിവാരണം നടത്തുന്നത്. തികച്ചും രഹസ്യസ്വഭാവമുള്ള ഈ സംഭാഷണങ്ങൾ കോൺഫിഡൻഷ്യൽ ആയി തന്നെ കാത്തുസൂക്ഷിക്കുമെന്നും ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. വിമൻ ഹെൽപ്പ് വിമൻ (ഡബ്ല്യൂഎച്ച്ഡബ്ല്യൂ), വിമൻ ഓൺ വെൽ (ഡബ്ല്യൂഒഡബ്ല്യു) എന്നീ ഓൺലൈൻ ക്ലിനിക്കുകളിൽ നിന്ന് അബോർഷൻ ഗുളികകൾ വാങ്ങുന്നവർക്കാണ് ഇത്തരത്തിൽ സൗജന്യ സംശയനിവാരണം നടത്തിക്കൊടുക്കുന്നത്.
ഗർഭഛിദ്രം സംബന്ധിച്ചും ഗുളികകൾ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ഇത്തരത്തിൽ ഹെൽപ്പ് ലൈനിലൂടെ മറുപടി നൽകും. പത്ത് ആഴ്ച വരെ ഗർഭമുള്ള സ്ത്രീകൾക്ക് ഉപയോഗിക്കാൻ തക്കതായ സുരക്ഷിതവും ഉയർന്ന നിലവാരവുമുള്ള ഗുളികകളാണ് ബിപിഎഎസ് ക്ലിനിക്കുകൾ വഴി നൽകുന്നതെന്നും ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. ഹെൽപ്പ് ലൈനിന്റെ സേവനം വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്.