- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസേറിയൻ നടത്താതെ കുഞ്ഞുങ്ങൾ മരിച്ചു; നിരവധി കുട്ടികൾ പരിക്കോടെ പിറന്നു; നിസ്സാര രോഗങ്ങൾ തിരിച്ചറിയാതെ ഗുരുതരമായി മാറി; ബ്രിട്ടനിലെ ആശുപത്രിക്കെതിരെ 104 പരാതികൾ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ച് അന്വേഷണം
ലണ്ടൻ: ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ബ്രിട്ടനിലെ ഒരു ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ. ഷ്ര്യൂസ്ബറി ടെൽഫോർഡ് എൻഎച്ച്എസ് ആശുപത്രി നിലവിൽ കടുത്ത ആരോപണങ്ങളുടെ നിഴലിലാണ്. സിസേറിയൻ നടത്താതെ നിരവധി കുഞ്ഞുങ്ങൾ മരിച്ചതും നിരവധി കുട്ടികൾ പരിക്കോടെ പിറന്നതുമാണ് ആശുപത്രിയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. ഇവിടെയെത്തുന്നവരുടെ നിസാര രോഗങ്ങൾ പോലും തിരിച്ചറിയാനാവാതെ ഗുരുതരമാക്കിയെന്ന ആരോപണവും ആശുപത്രിക്കെതിരെ ഉയരുന്നുണ്ട്. നിലവിൽ ആശുപത്രിക്കെതിരെ ഈ ഗണത്തിൽ പെട്ട 104 പരാതികൾ ഉയർന്നതിനെ തുടർന്ന് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ച് ത്വരിത ഗതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ആശുപത്രിയിലെ മെറ്റേർണിറ്റി യൂണിറ്റിലെ പിഴവ് കാരണം അടുത്ത കാലത്ത് നവജാതശിശുക്കളും അമ്മമാരും മരിക്കുന്നതും പരുക്കുകൾ പറ്റുന്നതും വൻ വിവാദത്തിനായിരുന്നു തിരികൊളുത്തിയിരുന്നത്. തൽഫലമായാണ് ഷ്ര്യൂസ്ബറി ടെൽഫോർഡ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇവിടെ ഡസൻ കണക്കിന് അ
ലണ്ടൻ: ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ബ്രിട്ടനിലെ ഒരു ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ. ഷ്ര്യൂസ്ബറി ടെൽഫോർഡ് എൻഎച്ച്എസ് ആശുപത്രി നിലവിൽ കടുത്ത ആരോപണങ്ങളുടെ നിഴലിലാണ്. സിസേറിയൻ നടത്താതെ നിരവധി കുഞ്ഞുങ്ങൾ മരിച്ചതും നിരവധി കുട്ടികൾ പരിക്കോടെ പിറന്നതുമാണ് ആശുപത്രിയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. ഇവിടെയെത്തുന്നവരുടെ നിസാര രോഗങ്ങൾ പോലും തിരിച്ചറിയാനാവാതെ ഗുരുതരമാക്കിയെന്ന ആരോപണവും ആശുപത്രിക്കെതിരെ ഉയരുന്നുണ്ട്. നിലവിൽ ആശുപത്രിക്കെതിരെ ഈ ഗണത്തിൽ പെട്ട 104 പരാതികൾ ഉയർന്നതിനെ തുടർന്ന് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ച് ത്വരിത ഗതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ ആശുപത്രിയിലെ മെറ്റേർണിറ്റി യൂണിറ്റിലെ പിഴവ് കാരണം അടുത്ത കാലത്ത് നവജാതശിശുക്കളും അമ്മമാരും മരിക്കുന്നതും പരുക്കുകൾ പറ്റുന്നതും വൻ വിവാദത്തിനായിരുന്നു തിരികൊളുത്തിയിരുന്നത്. തൽഫലമായാണ് ഷ്ര്യൂസ്ബറി ടെൽഫോർഡ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇവിടെ ഡസൻ കണക്കിന് അമ്മമാരും കുഞ്ഞുങ്ങളും മരിച്ചത് അൽപം ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒഴിവാക്കായിരുന്നുവെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. കഴി#്ഞ വർഷം ഇത്തരത്തിലുള്ള 23 സംഭവങ്ങൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
എന്നാൽ അതിനെ തുടർന്ന് 104 കുടുംബങ്ങളാണ് കഴിഞ്ഞ 20 വർഷങ്ങൾക്കിടെ തങ്ങൾക്ക് ഈ ആശുപത്രിയിൽ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും ദുരന്തങ്ങളെക്കുറിച്ചും വെളിപ്പെടുത്തി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. ഹെൽത്ത് സർവീസ് ജേർണലിനും ബിബിസിക്കും ലഭിച്ച കണക്കുകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കായ്ലെയ്ഗ് ഗ്രിഫിത്ത്സ് എന്ന സ്ത്രീയുടെ മകളായ പിപ്പ ഷ്ര്യൂസ്ബറി ടെൽഫോർഡ് മെറ്റേർണിറ്റി യൂണിറ്റിൽ നിന്ന് മരിച്ചിരുന്നു. ഇവിടുത്തെ പിഴവുകൾ കാരണമാണ് തനിക്ക് മകളെ നഷ്ടപ്പെട്ടതെന്ന് ഈ അമ്മ ആരോപിക്കുന്നു.
ഇവിടെ നിന്നും ലഭിക്കുന്ന കെയർ വളരെ സുരക്ഷ കുറഞ്ഞതാണെന്നും അവർ ആരോപിക്കുന്നു. ഇത്തരം 35 കേസുകളെ കുറിച്ച് തങ്ങൾ ഇപ്പോൾ തന്നെ അന്വേഷിച്ചിട്ടുണ്ടെന്നും ഇതിൽ 25 കേസുകളിലും കെയറിൽ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നുവെന്നുമാണ് ട്രസ്റ്റ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ നവജാതശിശുക്കളുടെ ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങൾക്ക് പോലും ഇവിടെ നിന്നും ചികിത്സ ചെയ്യാത്തതിനാൽ കുട്ടികൾ മരിച്ച് പോയെന്നും അവ ഒഴിവാക്കാവുന്ന മരണങ്ങളായിരുന്നുവെന്നും വിലപിച്ച് നിരവധി കുടുംബങ്ങളാണ് ഈ ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഇവിടുത്തെ മിഡ് വൈഫുമാരുടെ നിരുത്തരവാദിത്വപരമായ സമീപനമാണ് ഇതിന് പ്രധാന കാരണമെന്നും ഇവർ ആരോപിക്കുന്നു. തങ്ങൾക്ക് സിസേറിയൻ അത്യാവശ്യമായിട്ടും തങ്ങളെ സ്വാഭാവികമായി പ്രസവിക്കാൻ നിർബന്ധം ചെലുത്തിയെന്നും ചിലർ ആരോപിക്കുന്നു. ഇതിലൂടെ നിരവധി കുഞ്ഞുങ്ങളെയാണ് ഈ ആശുപത്രി അനാവശ്യമായി കൊലയ്ക്ക് കൊടുത്തിരിക്കുന്നത്. 2009ൽ തന്റെ മകൾ കേറ്റ് ജനിച്ച് ആറ് മണിക്കൂറുകൾക്ക് ശേഷം ഇവിടെ വച്ച് മരിച്ചുവെന്നാണ് റിച്ചാർഡ് സ്റ്റാന്റൻ ആരോപിക്കുന്നത്. തുടർന്ന് മകളുടെ തല ട്രസ്റ്റ് മണലിൽ പൂഴ്‌ത്തി ഇതൊരു അപകടരമരണമാക്കാൻ നീക്കം നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.
ട്രസ്റ്റിന്റെ മെറ്റേർണിറ്റി സർവീസുകളിൽ നിന്നും ഏതാണ്ട് 5000 യുവതികളാണ് വർഷം തോറും പ്രസവിക്കുന്നത്. ഇവിടെ ഒരു മെയിൻ മെറ്റേർണിറ്റി ഡിപ്പാർട്ട്മെന്റും അഞ്ച് ചെറിയ മിഡ് വൈഫ്- ലീഡ് യൂണിറ്റുകളുമാണുള്ളത്. ഇവിടെ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇവിടെ ശരാശരി അഞ്ച് മിഡ് വൈഫുമാർ ദിവസവും രോഗാവധി എടുക്കുന്നുവെന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ പുറത്ത് വന്ന റോയൽ കോളജ് ഓഫ് ഒബ്സ്റ്റെട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് റിപ്പോർട്ട് എടുത്ത് കാട്ടിയിരുന്നു.