- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലായപ്പോൾ ചികിത്സ പിഴച്ചതിനാൽ ജീവിതകാലം മുഴുവൻ അംഗപരിമിതയായി ജീവിക്കേണ്ടി വന്നു; ബ്രിട്ടീഷ് ആശുപത്രി നഷ്ടപരിഹാരം നൽകേണ്ടത് 20 ദശലക്ഷം പൗണ്ട്..! ബ്രിട്ടീഷ് എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരത്തിന്റെ കഥ
ലണ്ടൻ: ചികിത്സാ പിഴവുകൾ മൂലം എൻഎച്ച്എസ് ആശുപത്രികൾ രോഗികൾക്ക് നഷ്ടപരിഹാരം നൽകുന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ കാർഡിഫിലെ എൻഎച്ച്എസ് ആശുപത്രി നഷ്ടപരിഹാരം നൽകിയത് പോലെ മറ്റൊരു ആശുപത്രിയും എൻഎച്ച്എസിന്റെ ചരിത്രത്തിൽ നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടില്ല. കുഞ്ഞായിരുന്നപ്പോൾ വേണ്ടത്ര ഓക്സിജൻ നൽകാത്തതിനെ തുടർന്ന് ജീവിത കാലം മുഴുവൻ അംഗപരിമിതയായി ജീവിക്കാൻ വിധിക്കപ്പെട്ട 18കാരിക്ക് ഈ ആശുപത്രി നഷ്ടപരിഹാരം നൽകിയിരിക്കുന്നത് 20 ദശലക്ഷം പൗണ്ടാണ്. ചെറിയ കുഞ്ഞായിരുന്നപ്പോൾ ആശുപത്രിയിൽ കിടന്നപ്പോൾ അവിടുത്തെ ഡോക്ടർമാർ കുട്ടിക്ക് നേരായ വിധത്തിൽ വെന്റിലേഷൻ നൽകാത്തതിനെ തുടർന്ന് കുട്ടിയുടെ തലച്ചോറിന് കാര്യമായ തകരാറുകളുണ്ടാവുകയായിരുന്നു. പേര് വെളിപ്പെടുത്താത്ത 18 കാരിക്ക് ഇതിനെ തുടർന്ന് അഞ്ച് മാസം പ്രായമുള്ളപ്പോൾ മുതൽ ശാരീരികമായ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. അന്നനാളത്തിനുള്ള ഒരു ശസ്ത്രക്രിയക്ക് ശേഷമായിരുന്നു കുട്ടിക്ക് ബുദ്ധിമുട്ടുകൾ ആരംഭിച്ചിരുന്നത്. ഇത് സംബന്ധിച്ച കേസിന്റെ വിചാരണ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം ന
ലണ്ടൻ: ചികിത്സാ പിഴവുകൾ മൂലം എൻഎച്ച്എസ് ആശുപത്രികൾ രോഗികൾക്ക് നഷ്ടപരിഹാരം നൽകുന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ കാർഡിഫിലെ എൻഎച്ച്എസ് ആശുപത്രി നഷ്ടപരിഹാരം നൽകിയത് പോലെ മറ്റൊരു ആശുപത്രിയും എൻഎച്ച്എസിന്റെ ചരിത്രത്തിൽ നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടില്ല. കുഞ്ഞായിരുന്നപ്പോൾ വേണ്ടത്ര ഓക്സിജൻ നൽകാത്തതിനെ തുടർന്ന് ജീവിത കാലം മുഴുവൻ അംഗപരിമിതയായി ജീവിക്കാൻ വിധിക്കപ്പെട്ട 18കാരിക്ക് ഈ ആശുപത്രി നഷ്ടപരിഹാരം നൽകിയിരിക്കുന്നത് 20 ദശലക്ഷം പൗണ്ടാണ്.
ചെറിയ കുഞ്ഞായിരുന്നപ്പോൾ ആശുപത്രിയിൽ കിടന്നപ്പോൾ അവിടുത്തെ ഡോക്ടർമാർ കുട്ടിക്ക് നേരായ വിധത്തിൽ വെന്റിലേഷൻ നൽകാത്തതിനെ തുടർന്ന് കുട്ടിയുടെ തലച്ചോറിന് കാര്യമായ തകരാറുകളുണ്ടാവുകയായിരുന്നു. പേര് വെളിപ്പെടുത്താത്ത 18 കാരിക്ക് ഇതിനെ തുടർന്ന് അഞ്ച് മാസം പ്രായമുള്ളപ്പോൾ മുതൽ ശാരീരികമായ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. അന്നനാളത്തിനുള്ള ഒരു ശസ്ത്രക്രിയക്ക് ശേഷമായിരുന്നു കുട്ടിക്ക് ബുദ്ധിമുട്ടുകൾ ആരംഭിച്ചിരുന്നത്. ഇത് സംബന്ധിച്ച കേസിന്റെ വിചാരണ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം നടന്നപ്പോഴാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകാൻ കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനോട് ജഡ്ജ് വിധിച്ചിരിക്കുന്നത്.
2000ത്തിൽ റെസ്പിറേറ്ററി അറസ്റ്റുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന് നേരായ വിധത്തിൽ വെന്റിലേഷൻ നൽകുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടുവെന്ന് വിധിപ്രഖ്യാപനത്തിന്റെ ഭാഗമായി ജഡ്ജ് വ്യക്തമാക്കുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് ലംപ്സം എന്ന നിലയിൽ 2.1 മില്യൺ പൗണ്ട് നൽകാനും തുടർന്നുള്ള ജീവിതകാലത്ത് വർഷം തോറും 203,000 പൗണ്ട് നൽകാനുമാണ് കോടതി വിധിച്ചിരിക്കുന്നത്. 18കാരിയുടെ ആയുർദൈർഘ്യം പരിഗണിക്കുമ്പോൾ ഇവർക്ക് ലഭിക്കുന്ന മൊത്തം നഷ്ടപരിഹാരം ഏതാണ്ട് 19,774,256 പൗണ്ടായിരിക്കും.
എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്. ഇതിന് മുമ്പത്തെ റെക്കോർഡ് 19,410,417 പൗണ്ടായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇത് നൽകിയിരുന്നത്. ആശുപത്രിയുടെ ചികിത്സാ പിഴവ് മൂലം തന്റെ മകളുടെ ജീവിതം തന്നെ നശിച്ചിരിക്കുന്നുവെന്നാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചിരിക്കുന്നത്. കാർഡിഫ് ആൻഡ് വാലെ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിനെതിരെയുള്ള ഈ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത് വെൽഷ് തലസ്ഥാനത്തെ ഹൈക്കോടതിയിലെ ജസ്റ്റിസ് റോബർട്ട് ഹാരിസനാണ്.