- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 13 ന്
ലണ്ടൻ: ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ പൊന്നോണാഘോഷങ്ങൾ സെപ്റ്റംബർ 13ന് ഫെതർസ്‌റ്റോൺ ഹൈസ്‌ക്കൂളിൽവച്ച് നടക്കും. ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ഒമ്പത് മണി വരെയാണ് ആഘോഷങ്ങൾ അരങ്ങേറുക. റെക്‌സ് ബാൻഡിന്റെ ഗാനമേളയും ഓണസദ്യയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. പൂക്കളമൊരുക്കൽ, മാവേലിക്ക് വരവേൽപ്പ്, ചെണ്ടമേളം, കലാപരിപാടികൾ എന്നിവയും ഉണ
ലണ്ടൻ: ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ പൊന്നോണാഘോഷങ്ങൾ സെപ്റ്റംബർ 13ന് ഫെതർസ്‌റ്റോൺ ഹൈസ്‌ക്കൂളിൽവച്ച് നടക്കും. ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ഒമ്പത് മണി വരെയാണ് ആഘോഷങ്ങൾ അരങ്ങേറുക. റെക്‌സ് ബാൻഡിന്റെ ഗാനമേളയും ഓണസദ്യയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. പൂക്കളമൊരുക്കൽ, മാവേലിക്ക് വരവേൽപ്പ്, ചെണ്ടമേളം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
കലാപരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 15ന് മുമ്പായി ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. ജിസിഎസ്ഇ എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. ഇതിനായി പേരുകൾ ഓഗസ്റ്റ് 15ന് മുമ്പായി അറിയിക്കേണ്ടതാണ്. വോളറ്റീയറാകാൻ താൽപര്യമുള്ളവർക്കും ഇപ്പോൾ ബന്ധപ്പെടാം.
Address: Featherstone High School, 11 Montague Waye, Southall, Greater London UB2 5HF, United Kingdom
Next Story