- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ചെലവുകൾക്ക് പുറമേ ഒലിവിയ മോളുടെ പഠനം ഭാവി സുരക്ഷിതമാക്കാൻ 14 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടും; ചാംസിന്റെ ബാധ്യതകൾ തീർക്കാൻ ആറു ലക്ഷം നൽകി: ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞു രണ്ടാംനാൾ മരണത്തിന് കീഴടങ്ങിയ യുകെയിലെ മലയാളി നഴ്സിന്റെ കുടുംബത്തിന് വേണ്ടി മറുനാടൻ മലയാളി കുടുംബം കരുണ ചൊരിഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞതിന്റെ രണ്ടാം നാൾ മരണത്തിന് കീഴടങ്ങിയ യുകെയിലെ മലയാളി നഴ്‌സ് ജോസിയുടെ ദുരന്ത വാർത്ത മലയാളികളുടെ മനസിനെ ഉലച്ചതാണ്. നാലു വയസുകാരിയായ മകളും ഭർത്താവും നാട്ടിലായിരുന്ന വേളയിലാണ് ജോസി അപ്രതീക്ഷിതമായി വിടവാങ്ങിയത്. യുകെയിലെ മലയാൡസമൂഹത്തെയാകെ വേദനിപ്പിച്ച ഈ മരണത്തിന്റെ ഞെട്ടലിൽ നിൽക്കുന്ന ആ കുടുംബത്തിന് സഹായവുമായി മറുനാടൻ മലയാളി കുടുംബം. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് ജോസിയുടെ കുടുംബത്തിന് സഹായം എത്തിക്കാൻ ഒരുക്കിയത്. യുകെ മലയാൡകളാണ് ഈ യത്ന്നത്തിൽ ചാരിറ്റി ഫൗണ്ടേഷന് താങ്ങായി നിന്നത്. ജോസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവിന് പുറമേ നാലുവയസുകാരിയായ മകൾ ഒലിവിയയുടെ ഭാവി ഭദ്രമാക്കാൻ വേണ്ടി 14 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് നൽകി. കൂടാതെ ഭർത്താവ് ചാംസിന്റെ ബാധ്യതകൾ തീർക്കാൻ ആറ് ലക്ഷം രൂപയുമാണ് മറുനാടൻ കടുംബം നൽകിയത്. നല്ല ജീവിതം സ്വപ്‌നം കണ്ട് യുകെയിൽ എത്തി ദുരിതങ്ങളും ബാധ്യ
തിരുവനന്തപുരം: ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞതിന്റെ രണ്ടാം നാൾ മരണത്തിന് കീഴടങ്ങിയ യുകെയിലെ മലയാളി നഴ്‌സ് ജോസിയുടെ ദുരന്ത വാർത്ത മലയാളികളുടെ മനസിനെ ഉലച്ചതാണ്. നാലു വയസുകാരിയായ മകളും ഭർത്താവും നാട്ടിലായിരുന്ന വേളയിലാണ് ജോസി അപ്രതീക്ഷിതമായി വിടവാങ്ങിയത്. യുകെയിലെ മലയാൡസമൂഹത്തെയാകെ വേദനിപ്പിച്ച ഈ മരണത്തിന്റെ ഞെട്ടലിൽ നിൽക്കുന്ന ആ കുടുംബത്തിന് സഹായവുമായി മറുനാടൻ മലയാളി കുടുംബം. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് ജോസിയുടെ കുടുംബത്തിന് സഹായം എത്തിക്കാൻ ഒരുക്കിയത്. യുകെ മലയാൡകളാണ് ഈ യത്ന്നത്തിൽ ചാരിറ്റി ഫൗണ്ടേഷന് താങ്ങായി നിന്നത്.
ജോസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവിന് പുറമേ നാലുവയസുകാരിയായ മകൾ ഒലിവിയയുടെ ഭാവി ഭദ്രമാക്കാൻ വേണ്ടി 14 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് നൽകി. കൂടാതെ ഭർത്താവ് ചാംസിന്റെ ബാധ്യതകൾ തീർക്കാൻ ആറ് ലക്ഷം രൂപയുമാണ് മറുനാടൻ കടുംബം നൽകിയത്. നല്ല ജീവിതം സ്വപ്‌നം കണ്ട് യുകെയിൽ എത്തി ദുരിതങ്ങളും ബാധ്യതകളും തീരും മുമ്പ് മരണത്തിന് കീഴടങ്ങിയ കട്ടപ്പന സ്വദേശി ജോസിക്ക് വേണ്ടി ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ച പണമാണ് ഇന്നലെ ജോസി കൈമാറിയത്.
ജോസിയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചതിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനക്ക് ശേഷം സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികളെ മുമ്പോട്ട് വിളിച്ചാണ് ചെക്കുകൾ കൈമാറിയത്. വായനക്കാരിൽ നിന്നും ബാങ്ക് അക്കൗണ്ടി വഴി നേരിട്ടും സ്വീകരിച്ച 2225പൗണ്ടിനോടൊപ്പം വിർജിൻ മണിയിൽ നിന്നും ഗിഫ്റ്റ് എയ്ഡ് ലഭിച്ച 22,753.06 തുക കൂടി ചേർക്കുകയും വിർജിൻ മണിക്ക് നൽകിയ കമ്മിഷനായ 662 പൗണ്ട് കുറയ്ക്കുകയും ചെയ്ത ശേഷം ലഭിച്ച തുകയായ 24316.06 പൗണ്ടാണ് ഇന്നലെ രണ്ട് ചെക്കുകളായി കൈമാറിയത്.
ഈ തുകയിൽ ഫ്യൂണറൽ സർവീസിന് 3228 പൗണ്ടും മൃതദേഹത്തിനൊപ്പം പോകുന്ന ഒരാളുടെ ഫ്‌ലൈറ്റ് ടിക്കറ്റായ 896.35 പൗണ്ടും നേരത്തെ തന്നെ നേരിട്ട് കൈമാറിയിരുന്നു. ജോസി ആശുപത്രിയിലായ നിമിഷം മുതൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതുവരെ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകിയ ബെക്‌സിൽ ഓൺ സീയിലെ സീമ എന്ന സംഘടനയും ജോസിയുടെ ഭർത്താവ് ചാംസും രേഖാമൂലം ആവശ്യപ്പെട്ടത് അനുസരിച്ചാണ് രണ്ട് ചെക്കുകളായി കൈമാറിയത്. നാലു വയസുകാരിയായ മകൾ ഒലിവിയയുടെയും, പിതാവ് ചാംസിന്റെയും സംയുക്ത പേരിൽ കട്ടപ്പനയിലെ നെടുങ്കണ്ടം ബാങ്കിൽ 14604 പൗണ്ട് ഫിക്‌സഡ് ഡിപ്പോസിറ്റ് ആയി ഇടുകയും ചാംസിന്റെ പേരിൽ 6078 പൗണ്ട് നൽകുകയുമാണ് ചെയ്തത്.
ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്ജ്, ട്രസ്റ്റി സോണി ചാക്കോ, സീമ സെക്രട്ടറി ഷാജി കരിനാട്ട്, ഇടുക്കി ജില്ലാ സംഗമം കൺവീനർ റോയി മാത്യു, ബിനോയ് തോമസ്, ബാബു തോമസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ജോസിയുടെ യുകെയിലുള്ള അടുത്ത ബന്ധുവായ മജു ആന്റണിക്കാണ് ചെക്ക് കൈമാറിയത്. സീമ സെക്രട്ടറി ഷാജി കരിനാട്ട് പ്രസിഡന്റ് സോജി ജോണി കുട്ടി, ട്രഷറർ മനോജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും, ജോസിയുടെ ഭർത്താവ് ചാംസിന്റെയും, അടുത്ത ബന്ധുവായ മജു ആന്റണിയുടെയും ആവശ്യപ്രകാരമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ അപ്പീൽ ആരംഭിച്ചത്.
ബ്രിട്ടീഷ് മലയാളി ഫൗണ്ടേഷൻ സ്വരൂപിച്ച തുക ബിഷപ്പ് സ്രമ്പിക്കൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷമാണ് ചെക്ക് കൈമാറിയത്. ചെക്ക് കൈമാറാമെന്ന് രണ്ടു ദിവസം മുൻപേ മെത്രാൻ സമ്മതിച്ചിരുന്നു. ബെഡ്‌ഫോർഡിൽ നിന്നും ബെക്‌സ്ഹിലിൽ നിന്നും എത്തിയ നൂറുകണക്കിന് ആളുകൾക്ക് പുറമെ ഫാദർ ജോയി ആലപ്പാട്ട്, ഫാദർ റോയി മുത്തുമാക്കൽ, ഡീക്കൻ ജോയ്‌സ് തുടങ്ങിയവരും ചെക്ക് കൈമാറിയപ്പോൾ സാക്ഷിയായി. ബ്രിട്ടീഷ് മലയാളി കൈമാറിയ മൊത്തം തുകയിൽ ഗിഫ്റ്റ് എയ്ഡ് അടക്കം 4675.31 പൗണ്ട് ശേഖരിച്ച് കൈമാറിയത് ഇടുക്കി ജില്ലാ സംഗമം കൂട്ട്യാമ്മ ആയിരുന്നു. ഇവർ ഇടുക്കിക്കാരിൽ നിന്നും ശേഖരിച്ച 4675.31 പൗണ്ട് ചാരിറ്റി ഫൗണ്ടേഷന് കൈമാറിയപ്പോൾ ഗിഫ്റ്റ് എയ്ഡ് അടക്കം 4675.31 പൗണ്ടായി മാറുകയായിരുന്നു. ഈ തുകയും ഉൾപ്പെടെയാണ് ഇന്നലെ കൈമാറ്റം നടന്നത്.
ഒലിവിയ മോളുടെ ഉന്നത വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കാൻ 18 വയസാകുമ്പോൾ ഈ തുക എടുക്കാനാവു. അമ്മയുടെ അപ്രതീക്ഷിതമായ മരണം ഈ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഭാവിയിൽ ഉണ്ടാക്കാതിരിക്കാനുള്ള ദൈവത്തിന്റെ ഇടപെടലായി ഈ പണം മാറിയേക്കാം. അതേ സമയം കടബാധ്യതകൾ ഏറെയുള്ള ചാംസിന് ബ്രിട്ടീഷ് മലയാളി വായനക്കാർ നൽകിയ 6078 പൗണ്ടിന് പിന്നാലെ ഒട്ടേറെ മറ്റു വ്യക്തികളും പണം നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലാ സംഗമം എന്ന ഒരു സംഘടന മാത്രം 4675 .31 പൗണ്ട് കൈമാറിയിരുന്നു. വാറ്റ്‌ഫോഡ് ബാഡ്മിന്റൺ ക്ലബ്, മൈഡ്‌സ്റ്റോൺ മലയാളി അസോസിയേഷൻ, ടോർബെ മലയാളി അസോസിയേഷൻ, റെഡ്വിച്ച് മലയാളികൾ തുടങ്ങി അനേകം സംഘടനകളും പണം നൽകിയിരുന്നു. ജോസി ആദ്യം ജോലി ചെയ്ത ബെഡ്‌ഫോർഡിലെ മലയാളികൾ ശേഖരിച്ച പണവും നേരിട്ട് കൈമാറിയിട്ടുണ്ട്. കുറഞ്ഞത് 15,000 പൗണ്ട് എങ്കിലും ചാംസിന് യുകെ മലയാളികൾ നൽകിയതായാണ് റിപ്പോർട്ടുകൾ.
മൂന്നാഴ്ച പനിയും മോണവേദനയുമായി കഴിഞ്ഞ ശേഷം രണ്ട് ദിവസം മാത്രം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജോസി എന്ന പ്രിയ സഹോദരിക്ക് അന്ത്യയാത്ര ചൊല്ലുന്ന ചടങ്ങ് വികാരനിർഭരമായിരുന്നു. ജോസി യുകെയിൽ ഏറ്റവും അധികം നാൾ താമസിച്ച ബെഡ്‌ഫോർഡിൽ നിന്നെത്തിയവരുടെ അടക്കപ്പിടിച്ച വിലാപങ്ങളും പൊട്ടി വീണ കണ്ണുനീർ തുള്ളിയുമായിരുന്നു ഈ അന്ത്യയാത്രയെ ഏറ്റവും വേദനാജനകമാക്കിയത്. ശുശ്രൂഷയ്ക്ക് നേതൃത്വം നൽകനായി ന്യൂ കാസിലിൽ നിന്നെത്തിയ മാർ ശ്രാമ്പിക്കൽ വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷയ്ക്കും നേതൃത്വം നൽകി. ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാദർ ജോയി ആലപ്പാട്ട്, ഫാദർ റോയി മുത്തുമാക്കൽ പിതാവിന്റെ സെക്രട്ടറി ഫാൻസ്വാ ഫ്രാൻസിസ്, ബെസ്‌കിൽ ഓൺ സീ പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാദർ രാജേഷ് മിൻസ്, ഡീക്കൻ ജോയ്‌സ് പള്ളിക്ക്യമാലിൽ എന്നിവർ സഹകാർമികരായി.
മൃതദേഹം പള്ളിയിൽ വച്ചപ്പോഴേയ്ക്കും അനേകം പേരാണ് അന്ത്യാഭിവാദ്യവുമായി എത്തിയത്. മിക്കവരും നിശ്ചലമായ ആ കണ്ണുകളിലേയ്ക്ക് നോക്കി വിതുമ്പുകയും കണ്ണ് തുടയ്ക്കകയും ചെയ്യുന്നുണ്ടായിരുന്നു. വിശുദ്ധ കുർബാന ഉൾപ്പടെയുള്ള ശുശ്രൂഷകൾക്കു ശേഷം നാലരയോടെ തിരികെ ലണ്ടനിലേക്ക് കൊണ്ടുപോയി. എമിറേറ്റ്‌സ് വിമാനത്തിൽ നാട്ടിലേക്കു അയച്ച ജോസിയുടെ മൃതദേഹം വ്യാഴാഴ്ച വെളുപ്പിനെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേരും. ജോസിയുടെ ഭർത്താവു ചാംസും കുടുംബാംഗങ്ങളും മൃതശരീരം ഏറ്റുവാങ്ങും ഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്തിനടുത്തുള്ള മാവടിയിലെ പെരികിലക്കാട്ടു വീട്ടിലേക്കു കൊണ്ടുപോകും. വെള്ളിയാഴ്ച മാവടി സെന്റ് തോമസ് പള്ളിയിൽ സംസ്‌കരിക്കും.
യുകെയിൽ നിന്ന് ജോസിയുടെ അടുത്ത ബന്ധുവായ മജു ആന്റണിയാണ് മൃതദേഹത്തെ അനുഗമിച്ചു നാട്ടിലേക്കു പോകുന്നത്. എമിറേറ്റ്‌സ് വിമാനത്തിൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ ഖത്തർ വിമാനത്തിലാണ് മജു പോകുന്നതെങ്കിലും ജോസിയുടെ മൃതശരീരം കൊച്ചിയിലെത്തും മുൻപ് തന്നെ മജു കൊച്ചിയിലെത്തും.
പൊതുദർശനത്തിന് വച്ചപ്പോൾ ജോസിയുടെ സ്വന്തം ജില്ലയായ ഇടുക്കി ജില്ലാ സംഗമം കൺവീനർ റോയി മാത്യു, മാഞ്ചസ്റ്റർ, ജോയിന്റ് കൺവീനർ ബാബു തോമസ്, ബിനോയ് തോമസ്, മനോജ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ജോസിയെ അവസാനമായി കാണുന്നതിനായി വിദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്നത്. ഇടുക്കി ജില്ലാ സംഗമം സ്വരൂപിച്ച നാലായിരത്തിലധികം പൗണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫണ്ട് വഴി നൽകിയാണ് ജോസിയോടുള്ള സ്‌നേഹം അവർ പ്രകടിപ്പിച്ചത്.
വിർജിൻ മണി വഴിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വായനക്കാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചിരുന്ന്. നിരവധി പേർ ജോസിയെ സഹായിക്കാനായി മുന്നിട്ടിറങ്ങിയത് വിർജിൻ മണി വഴിയാണ്.
ബാങ്കിൽ വഴിലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ അറിയാനുള്ള സ്റ്റേറ്റ്‌മെന്റും കൊടുക്കുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി നിരവധി പേർക്ക് സഹായം നൽകിയിട്ടുണ്ട്. പത്തനാപുരം ഗാന്ധിഭവൻ മുതൽ സമൂഹത്തിലെ നനാ തുറയിലുള്ള സാധുക്കൾക്ക് ഇതുവഴി സഹായം എത്തിക്കാൻ സാധിച്ചിട്ടുണ്ട്.