- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപത് രോഗികൾക്ക് 50,000 രൂപ വീതം ചികിത്സക്ക് നൽകി; സഹായം കിട്ടും മുമ്പ് മരണം വിളിച്ച പെൺകുട്ടിയുടെ ഭർത്താവിനും വാഹനാപകടത്തിൽ വലതുകാൽ നഷ്ടമായ യുവാവിനും നൽകിയത് ഒന്നര ലക്ഷം വീതം: മറുനാടൻ കുടുംബം ഏറ്റവും ഒടുവിൽ സാധുക്കളെ സഹായിച്ചത് എട്ടു ലക്ഷം രൂപ മുടക്കി; അഞ്ചു വർഷം കൊണ്ട് നൽകിയത് നാലരക്കോടിയോളം രൂപ
തിരുവനന്തപുരം: മാധ്യമ പ്രവർത്തനം എന്നാൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതു കൂടിയാണ് എന്നു മനസിലാക്കി മറുനാടൻ മലയാളി കുടുംബം നടത്തുന്ന ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ സഹായം ലഭിച്ചത് 11 പേർക്ക്. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി യുകെയിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ന്യൂ ഇയർ അപ്പീലിൽ ശേഖരിച്ച എട്ടു ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ഒൻപത് പേർക്ക് ചികിത്സാ സഹായമായി 50,000 രൂപ വീതവും, സഹായം കൈപ്പറ്റും മുമ്പ് മരണം വിളിച്ച ഒരു പെൺകുട്ടിയുടെ കുടുംബത്തിനും വാഹനാപകടത്തിൽ വലതുകാൽ നഷ്ടമായ യുവാവിനും ഒന്നരലക്ഷം രൂപ വീതമാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. പത്തനാപരും ഗാന്ധിഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രി എ കെ ബാലൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പിടി കുഞ്ഞുമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് വിതരണം നടത്തിയത്. വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ അന്തരിച്ച ഭർത്താവിന്റെ സ്മരാണാർത്ഥം നടത്തിയ അവാർഡ്ദാന ചടങ്ങിൽ വച്ചായിരുന്നു മറുനാടൻ കുടുംബത്തിന്റെ കാരുണ്യ വർഷം.

കൊഴുവനാൽ പഞ്ചായത്തിലെ മേവിട ഗവണ്മെന്റ് എൽ പി സ്‌കൂളിൽ ആയിരുന്നു രണ്ടാം ഘട്ട ഫണ്ട് വിതരണം നടത്തിയത്. പഞ്ചായത്തു പ്രസിഡന്റ് തോമസ് ജോർജ് തെക്കേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയി ചെക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് നിരാലംബരെ സഹായിക്കാൻ മനസ് കാണിക്കുന്ന യുകെ മലയാളികളോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. അയർക്കുന്നം മുൻ പഞ്ചായത്തു പ്രസിഡന്റ് ജോസഫ് ചാമക്കാല ഉൾപ്പടെ നിരവധി വ്യക്തികൾ യോഗത്തിൽ സംസാരിച്ചു.
ഗാന്ധി ഭവനിൽ വച്ച് ഒൻപതു പേർക്കാണ് ചെക്ക് കൈമാറിയത്. ഇതിൽ സഹായത്തിന് അപേക്ഷ നൽകി കാത്തിരിക്കെ മരണത്തിനു കീഴടങ്ങിയ ആഷ്മി ജിനേഷിന്റെ കുടുംബത്തിന്, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കാരുമാട്ടി സ്വദേശിയായ ഷിബു, തൃശൂർ സ്വദേശി മനീഷ്, ഇടുക്കിക്കാരായ ജിബിൻ ജോർജ്ജ്, ശ്രാവണ, പാലായിലുള്ള വിദ്യാർത്ഥികളായ സന്ധ്യയും സതീശനും, ചേർത്തലയിലെ കൂവക്കൽ ആന്റണിയുടെയും കുടുംബവും, കോതമംഗലം സ്വദേശിയായ സജി, കണ്ണൂർ സ്വദേശിനി ഷീജ എന്നീ ഒൻപതു പേരാണ് ഗാന്ധി ഭവനിൽ നിന്നും ചെക്ക് സ്വീകരിച്ചത്.
ആഷ്മി ജിനേഷിന്റെ കുടുംബത്തിനും അയർക്കുന്നം പഞ്ചായത്തിൽ കൊങ്ങാണ്ടൂർ സ്വദേശി വാഹന അപകടത്തിൽ കാല് നഷ്ടപെട്ട രാംകുമാറിനുമാണ് ഏറ്റവും ഉയർന്ന തുകകളായ യഥാക്രമം 1700 പൗണ്ടും(ഒന്നര ലക്ഷം രൂപ) 1500 (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) പൗണ്ടും നൽകിയത്. ആഷ്മിക്ക് മഞ്ഞപ്പിത്തത്തോടെയാണ് അസുഖ ലക്ഷണം ആരംഭിച്ചതെങ്കിലും രോഗം അതിവേഗം കരളിനെ ബാധിക്കുകയും വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്തതോടെ മരണത്തിന് കീഴടങ്ങിയ യുവതിയായിരുന്നു ആഷ്മി. നിർധനരായ കുടുംബത്തിന് ഭീമമായ ആശുപത്രി ബില്ല് ആയിരുന്നു ആഷ്മിയുടെ ചികിത്സയിലൂടെ ഉണ്ടായത്. ബാക്കിയുള്ളവർക്ക് 50,000 രൂപ വീതമാണ് നൽകിയത്.
അയർക്കുന്നം പഞ്ചായത്തിൽ കൊങ്ങാണ്ടൂർ സ്വദേശി വാഹന അപകടത്തിൽ കാല് നഷ്ടപെട്ട രാംകുമാർ, കൂടാതെ അസുഖം മൂലം രണ്ടു കാലും മുറിച്ചു നീക്കേണ്ടി വന്ന കൊഴുവനാൽ സ്വദേശിനി വെള്ളിപ്പറമ്പിൽ അന്നമ്മ മാത്യു എന്നിവർക്കാണ് കൊഴുവനാലിൽ വച്ച് ചെക്ക് കൈമാറിയത്. രാംകുമാറിന് 1500 പൗണ്ടും (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) അന്നമ്മ മാത്യുവിന് 600 പൗണ്ടി (അൻപതിനായിരം രൂപ)ന്റെയും ചെക്ക് ആണ് നൽകിയത്.
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇതിനോടകം നാലര കോടിയോളം രൂപയുടെ സഹായങ്ങൾ നൽകി കഴിഞ്ഞു. അഞ്ച് വർഷം മുമ്പാണ് ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനം തുടങ്ങിയത്. ബ്രിട്ടീഷ് മലയാളിയുടെ വായനക്കാർ നൽകുന്ന പണം സുതാര്യമായ വിധത്തിൽ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ചാരിറ്റബിൽ ഫൗണ്ടേഷൻ ചെയ്യുന്നത്. അടുത്തിടെ 30 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് തുക വിതരണം ചെയ്തിരുന്നു.
പഠനത്തിൽ ഉന്നത നിലവാരം പുലർത്തുകയും എന്നാൽ സ്ാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്നവർക്കാണ് ബ്രിട്ടീഷ് മലയാളി സ്‌കോളർഷിപ് ഏർപ്പെടുത്തിയത്. പുത്തൂരിലെ വസുധ ഓഡിറ്റോറിയത്തിൽ നിറമിഴികളോടെയാണ് അന്ന് പലരും ചെക്ക് കൈപ്പറ്റി മടങ്ങിയത്. അവർക്ക് പരിചയം പോലും ഇല്ലാത്ത ഒരു സമൂഹത്തിൽ നിന്നും യാതൊരു പരിചയവും ഇല്ലാത്ത വ്യക്തികളിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച ഫണ്ട് കൈപ്പറ്റിയ സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
നാൽപ്പത് തവണകളായി വ്യത്യസ്ത അപ്പീലാണ് ഇതിനോടകം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്വീകരിച്ചിരുന്നത്. അസുഖബാധിതരായ 200ലേറെ പേർക്ക് നേരിട്ട് സഹായം എത്തിക്കാൻ ഇവർക്ക് സാധിച്ചു. ആയിരക്കണക്കിന് ആളുകളാണ് മറുനാടന്റെ സഹോദര സ്ഥാപനം നടത്തുന്ന ചാരിറ്റിയിലേക്ക് സംഭാവന നൽകുന്നത്.