- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ അടക്കമുള്ള രോഗങ്ങളെ പൊരുതി തോൽപ്പിച്ചവർ... അച്ഛനും അമ്മയും പൊലിഞ്ഞവർ... അനാരോഗ്യം മൂലം ജീവിതം വഴി മുട്ടിയവർ... പണത്തിൽ കുറവും പഠനത്തിൽ മികവുമുള്ള ഈ 100 പേർക്ക് 30,000 രൂപ വീതം ലഭിക്കും; ബ്രിട്ടീഷ് മലയാളി സ്കോളർഷിപ്പ് ലിസ്റ്റ് പുറത്തുവിടുന്നു; പഠന മികവ് പുലർത്തിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് വഴിമുട്ടിയവർക്ക് മറുനാടൻ കുടുംബം വാതിൽ തുറന്നു കൊടുത്തത് ഇങ്ങനെ
ലണ്ടൻ: പഠനത്തിൽ മുന്നോക്കവും സമ്പത്തിൽ പിന്നോക്കവും നിൽക്കുന്ന കുട്ടികൾ സഹായ ഹസ്തവുമായി മറുനാടൻ കുടുംബം. മറുനാടൻ മലയാളിയൂടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ചാരിറ്റി സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നഴ്സിങ് പഠന സ്കോളർഷിപ്പിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആയിരത്തോളം അപേക്ഷകരിൽ നിന്നും നിരവധി ഘട്ടങ്ങളായി നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് 100 പേരെ കണ്ടെത്തിയത്. എല്ലാ അപേക്ഷകർക്കും 30,000 രൂപ വീതം നൽകും. ഈ മാസം ഒടുവിൽ കോട്ടയത്തോ കൊല്ലത്തോ വച്ചു നടക്കുന്ന ചടങ്ങിൽ വച്ചായിരിക്കും സ്കോളർഷിപ്പ് വിതരണം ചെയ്യുക. വേദിയും തീയതിയും തെരഞ്ഞെടുക്കപ്പെട്ടവരെ നേരിട്ട് ഈമെയിൽ വഴിയും ടെലിഫോൺ വഴിയും അറിയിക്കുന്നതാണ്. സഹായഹസ്തം അഭ്യർത്ഥിച്ച് നിരവധി പേർ രംഗത്തുണ്ടായിരുന്നു. അപേക്ഷകരുടെ എണ്ണം കൂടിയതു കൊണ്ടാണ് 50 പേർക്ക് 50, 000 രൂപ വീതം നൽകാമെന്ന നിലപാട് മാറ്റി 100 പേർക്ക് 30, 000 രൂപ വീതം എന്നാക്കി മാറ്റിയത്. ബ്രിട്ടീഷ് മലയാളി ട്രസ്റ്റിമാർ പരമാവധി
ലണ്ടൻ: പഠനത്തിൽ മുന്നോക്കവും സമ്പത്തിൽ പിന്നോക്കവും നിൽക്കുന്ന കുട്ടികൾ സഹായ ഹസ്തവുമായി മറുനാടൻ കുടുംബം. മറുനാടൻ മലയാളിയൂടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ചാരിറ്റി സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നഴ്സിങ് പഠന സ്കോളർഷിപ്പിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആയിരത്തോളം അപേക്ഷകരിൽ നിന്നും നിരവധി ഘട്ടങ്ങളായി നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് 100 പേരെ കണ്ടെത്തിയത്. എല്ലാ അപേക്ഷകർക്കും 30,000 രൂപ വീതം നൽകും. ഈ മാസം ഒടുവിൽ കോട്ടയത്തോ കൊല്ലത്തോ വച്ചു നടക്കുന്ന ചടങ്ങിൽ വച്ചായിരിക്കും സ്കോളർഷിപ്പ് വിതരണം ചെയ്യുക. വേദിയും തീയതിയും തെരഞ്ഞെടുക്കപ്പെട്ടവരെ നേരിട്ട് ഈമെയിൽ വഴിയും ടെലിഫോൺ വഴിയും അറിയിക്കുന്നതാണ്.
സഹായഹസ്തം അഭ്യർത്ഥിച്ച് നിരവധി പേർ രംഗത്തുണ്ടായിരുന്നു. അപേക്ഷകരുടെ എണ്ണം കൂടിയതു കൊണ്ടാണ് 50 പേർക്ക് 50, 000 രൂപ വീതം നൽകാമെന്ന നിലപാട് മാറ്റി 100 പേർക്ക് 30, 000 രൂപ വീതം എന്നാക്കി മാറ്റിയത്. ബ്രിട്ടീഷ് മലയാളി ട്രസ്റ്റിമാർ പരമാവധി ശ്രദ്ധ നൽകി നടത്തിയ അന്വേഷണവും അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്കോളർഷിപ്പ് അനുവദിച്ച അപേക്ഷകളിൽ പകുതിയോളം തന്നെ കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. നഴ്സിങ് മേഖലയിലുള്ള യുകെ മലയാളികളിൽ നല്ലൊരു ശതമാനവും ഈ ഭാഗത്തു നിന്നുള്ളവരും കേരളത്തിലെ നഴ്സിങ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കോട്ടയം ജില്ലക്കാരായതുകൊണ്ടാവാം ഇതിന് കാരണമായിരിക്കുന്നത്.
എറണാകുളം ജില്ലയിൽ നിന്നുള്ള 15 ഓളം വിദ്യാർത്ഥികളും ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തുടങ്ങി കോട്ടയത്തിനോട് അടുത്തു കിടക്കുന്ന ജില്ലകളിൽ നിന്നും കുടിയൊര ജില്ലയായ കണ്ണൂരിൽ നിന്നും 5 ഓളം അപേക്ഷകളും അർഹരായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ, വയനാട്, കോഴിക്കോട് എന്നിവടങ്ങളിൽ നിന്നും മുന്നും നാലും വീതം വിദ്യാർത്ഥികളും ലിസ്റ്റിലുണ്ട്. വടക്കൻ ജില്ലയായ കാസർകോടിനെ പ്രതിനിധീകരിച്ചും മലപ്പുറത്ത് നിന്നുമൊക്കെ അർഹരായവരുണ്ട്. കേരളത്തിന് അങ്ങോളമിങ്ങോളമുള്ള അർഹരായ നഴ്സിങ് വിദ്യാർത്ഥികളെ പരിഗണിക്കണമെന്നുള്ളത് ട്രസ്റ്റിന്റെ തീരുമാനമായിരുന്നു.
ക്യാൻസർ തുടങ്ങി ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായ രോഗങ്ങളെ പൊരുതി തോൽപ്പിച്ചവർ. മറ്റ് രോഗങ്ങൾക്ക് അടിമപ്പെട്ടവർ, അനാഥർ, അച്ഛനുമമ്മയും നഷ്ടപ്പെട്ടവർ, ആരോരുമില്ലാതെ അനാഥമന്ദിരങ്ങളിൽ താമസിച്ചു പഠിക്കുന്നവർ, ഒരേ കുടുംബങ്ങളിൽ നിന്നുള്ള സഹോദരികൾ, സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർ. അച്ഛനോ അമ്മയോ സഹോദരങ്ങളോ അസുഖം ബാധിച്ചവർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് അർഹരായവരിൽ നല്ലൊരു വിഭാഗവും. ഈ കുടുംബങ്ങളുടെ ദൗർഭാഗ്യവസ്ഥയിൽ അവർക്കൊരു കൈത്താങ്ങായി നിൽക്കുക എന്ന ഉദ്ദേശ്യത്തോടെ പഠനത്തിനുള്ള മികവ് പ്രധാന മാനദണ്ഡമായി പരിഗണിച്ചിരുന്നില്ല. അതേ സമയം തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും 80% മാർക്ക് പ്ലസ് ടു വിന് നേടിയവരാണ് താനും. 90% മുകളിൽ മാർക്ക് നേടിയ നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ അനായാസമായി തിരഞ്ഞെടുക്കുവാൻ സാധിച്ചു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ആദ്യം തന്നെ പതിനൊന്നു ട്രസ്റ്റിമാർ ചേർന്ന് മൊത്തം ഒരു ലിസ്റ്റ് തയ്യാറാക്കുകയാണുണ്ടായത്. തുടർന്ന് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കുവാൻ എക്സി. കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇങ്ങനെ ലഭിച്ച 120 ഓളം അപേക്ഷകൾ ട്രസ്റ്റിമാർ നേരിട്ടും അല്ലാതെയും അന്വേഷിക്കുകയുണ്ടായി. അപേക്ഷയിൽ സാക്ഷ്യപ്പെടുത്തവരെ കൂടാതെ, യുകെ മലയാളികൾ, അതാതു പ്രദേശത്തെ പൗരപ്രമുഖർ തുടങ്ങി വളരെ വിശദവും കർക്കശ്യവുമായ ആഴ്ചകൾ നീണ്ട ട്രസ്റ്റിമാരുടെ അന്വേഷണത്തിന് ശേഷമാണ് അർഹരായ 100 പേരുടെ ഫൈനൽ ലിസ്റ്റ് രൂപീകരിക്കുന്നത്.
ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്, വൈസ് ചെയർമാൻ ഷാജി ലൂക്കോസ്, ട്രഷറർ സാബു ചുണ്ടക്കാട്ടിൽ, ജോയന്റ് സെക്രട്ടറി ജോർജ്ജ് എടത്വാ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിമാരുടെ അഹോരാത്രമായ ശ്രമഫലം കൊണ്ടാണ് ചാരിറ്റിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ പദ്ധതി വിജയകരമായി നടത്തുവാൻ സാധിച്ചത്. ആകാശച്ചാട്ടത്തിന്റെ തയ്യാറെടുപ്പു തുടങ്ങിയ കഴിഞ്ഞ ഓഗസ്റ്റ് മുതൽ എല്ലാ ട്രസ്റ്റിമാരും ഇതിനോടനുബന്ധിച്ച പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വൈസ് ചെയർമാനും ബെൽഫാസ്റ്റിൽ താമസിക്കുന്ന മലയാളിയുമായ ഷാജി ലൂക്കോസായിരുന്നു സ്കോളർഷിപ്പ് പദ്ധതിയുടെ സമ്പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് നിറവേറ്റിയത്. മറ്റു ട്രസ്റ്റിമാരായ സിബി മേപ്രത്ത്, സാം തിരുവാതിലിൽ, ഫ്രാൻസിസ് ആന്റണി, കെ ഡി ഷാജിമോൻ, കെ ആർ ഷൈജുമോൻ എന്നിവരും പൂർണ പിന്തുണയും പ്രവർത്തനങ്ങളുമായി ഒപ്പമുണ്ടായിരുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി നടത്തിയ ഈ ചാരിറ്റി സംരംഭം യുകെയിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും അഭിമാനിക്കാവുന്ന വസ്തുതയാണ്. അന്വേഷണത്തിന്റെ ഭാഗമായി അപേക്ഷകരെ ബന്ധപ്പെടുമ്പോൾ യുകെയിലുള്ള അവരുടെ അയൽവാസികൾ പറഞ്ഞാണ് ഈ സ്കോളർഷിപ്പിനെക്കുറിച്ചു അറിയുന്നത് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്. ചാരിറ്റിയുടെ അപേക്ഷപത്രം അയച്ചു കൊടുത്തും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയും അപേക്ഷകരെ സഹായിച്ച യുകെ മലയാളികളെ ഞങ്ങൾ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു.
നഴ്സിങ് മേഖലയിൽ പ്രാവീണ്യമുള്ളതു കൊണ്ട് മാത്രം ബ്രിട്ടണിൽ എത്തി ജീവിതം കെട്ടിപ്പടുക്കാൻ സാധിച്ചതുകൊണ്ട്, ഈ മേഖലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന നാട്ടിലെ നിർധനരും മിടുക്കികളുമായ കുട്ടികളെ പഠിക്കുവാൻ സഹായിച്ചു ആ കുടുംബങ്ങളെ കൈപിടിച്ചുയർത്തുവാൻ സഹായിക്കുക എന്ന ട്രസ്റ്റിമാരുടെ തീരുമാനമാണ് ഈ ആശയത്തിന് തുടക്കനമിട്ടത്. ആകാശച്ചാട്ടമെന്ന സാഹസിക യജ്ഞത്തിലൂടെ ബ്രിട്ടനിലങ്ങോളമിങ്ങോളമുള്ള 34 പേർ 40000.00 പൗണ്ടിന് മുകളിൽ സമാഹരിക്കുകയുണ്ടായി. ഇതിലേക്കുള്ള ചിലവും ക്യാൻസർ റിസേർച്ച് യുകെയ്ക്ക് 3000.00 പൗണ്ട് കൊടുത്തു ബാക്കി 32500.00 പൗണ്ടോളം കേരളത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന നഴ്സിങ് വിദ്യാർത്ഥികൾക്ക് നൽകുവാൻ തീരുമാനമായി. കൂടെ ചാരിറ്റിയുടെ ജനറൽ ഫണ്ടിൽ നിന്നും 2500.00 പൗണ്ട് കുടിയെടുത്തു മൊത്തം തുക 35000.00 പൗണ്ട് ആക്കി 350.00 പൗണ്ട് (30,000 രൂപ)വീതം നൂറ് വിദ്യാർത്ഥികൾക്ക് കൊടുക്കുവാൻ ട്രസ്റ്റ് തീരുമാനിച്ചു.
ഫൗണ്ടേഷൻ ഇതുവരെ ഏതാണ്ട് മൂന്ന് കോടിയോളം രൂപ ചികിത്സാ പഠന സഹായവും യുകെയിൽ മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുമായി മുടക്കിയിട്ടുണ്ട്. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി യുകെയിൽ രജിസ്റ്റർ ചെയ്തു നടത്തുന്ന ചാരിറ്റി സ്ഥാപനമാണ്. സ്കോളർഷിപ്പിന് അർഹരായവരുടെ പേരു വിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്.
- Anakha Pavithran, Perinjanam, Thrissur
Aiswarya S. Modakllur Kozhikode
Jesley Elizabeth Joseph, Ayarkkunnam, Ktm
Helen Joseph, Kaliyar, Thodupuzha
Binni Varghese, Pampady, Ktm
Stanymol Mathew & Steny Mathew Kothanalloor, Ktm
Anumol Joseph cherthala
Aleena Maria Joseph, Ayarkkunnam, Ktm dist
Lincy Kuriakose, Thalayolaprambu, Ktm
Sherin Jacob, Elamkadu, Ktm Dist
Jemma C Jose, Oliyappuram, Koothattukulam
Anumol Abraham Aruvikuzhi P.O, Ktm.
Sandra P.M Pulikkuttissery, Ktom
Athira T.V Arpookara,Kottayam
Athira m sabu Manjoor kottayam
Amala Sibichan, Cherthala, Alappuzha
Angel p loukose Puthankarayil vadattupara po
Elizabeth ks Kottayam
Amalu rose baby Kochupurakal Poonjar
Sherein Joy, Thrikkakara, Kochi
Geethu Pradeep, Moolamattom, Idukki
Minu Sathish, Marangattupally, Ktm dist
Khadeeja K. c/o Saidalavi,
Ashly Thomas, Thodupuzha, Idukki
Josmy & Jasmine Joseph, Njeezhoor, ktm dist
Meera George, Thidanadu, ktm dist.
Blessymol Paulose, Mulavattom, ktm dist
Anuja Omankkuttan, Karukachal, ktm dist.
Jibina Jacob, Mananthavady
Farish Benny, Varapuzha, Ernakulam.
Alphy Treesa, Kozhuvanal, Ktm Dist.
Ansu P.K, Thundazham, Karamveli, Pathanamthitta
Greeshma Omankuttan Puthiyatti House Alpookara Kotayam
Mariya Jose Vatteilil House PO, Muvattuppuzha
Gayathri K.R, Mannanam, Kottayam
Minu Sathish Marangattuply, Kottayam
Renjini Reji, Mannanam, Ktom
Geethu C. John, Ayyappancoil, Idduki
Alfy Wilson Kizhakkel House Chalakudy, Thrissur
Arishma .R, Patttanakkad PO, Alappuzha
Sumimol Baby, Vakkadu , Kottayam
Aleena Joy, Wynadu
Anju Benny, Njayappally, Kothamangalam
Akshya Biju, Thulappally, Pathanamthitta
Athul Thomas, Pariyaram, Kottayam dist.
Bismaya Sabu, Chungathara, Malappuram
Elizabeth Thomas, Mundakathil, Pandy
Harija K.Hari, Puramattam, Pathanamthitta
Jomia K B , Urulanthani, Kothamangalam
MUMTHAZ K.R Vadamala, Thrissur Dist.
Rosmy Stephen, Vaipur, Pathanamthitta
Seethal Saji, Chingavanam, Kottayam
SHALET MARIYA JOSE, Changanacherry
Junymol James,Changanacherry
Nidhiya Joseph, Kelakom, Kannur
Daliya Kunjumon, Kurichy, Kottayam
Vijayalakshmi A, Auxilium, Prathyasha Bhavan, Palluruthy, Kochi
Jisby Jose, Pulppally, Wayanadu
Sandra Jose, Arakkunnam, Mvtpazha
Ancy Paul, Puthuppadi, Kozhikodu
Anumol Antony, Chengalam,Kottayam.
Krupa Maria Varghese, Edappady, Kottayam Dist
Avani James, Prapoyil, Kannur
Aleena Kurian Ellakal p.o Idukki
Treesa Jose, Kelakom.Kannur
Arya Prakash,Kaduthuruthy, Ktm
Aneesha Mary Raju Chengalam, ktm
Arpita George, Idukki Dist
Sonu Jose, Murinjakal PO, Konni
Sneha Varghese, Edathuva, Alappuzha
Vineetha Joseph, Athirampuzha, Ktm.
Aleena Benny, Nellikkampoyil, Kannur
Sini Sebastian, Kadanad, Palai
Eilleen Titus Ramapuram , KTM
Anila Thomas,Bharananganam, ktym.
Sona Wilson, Rajakkad, Idukki Dist.
Maria Benny, Oliyappuram, koothattukulam
Anjana Arjunan, Chingavanam , Kottayam
Anjana Dileep Malloosserry, Kottayam
Annamma Thomas,Vakaththanam -Kottayam
Binisha Mariya Peter, Moolavattam- Kottayam
Claris Benny, Angamaly, Ekm
Hena & Dona George Manimala, ktm
Jeffrey Jinny, Trissur
Chippy Mathew, Valliakuzhiyil (H) Neezhoor
Litty james, Kottayam
Jilcy Chacko, Naduvil, Kannur dist.
NIVYA XAVIER Udayamperoor, Erm Dist
RANJIMA VIJAYAN, Nakappuzha, Muvattupuzha
Divya Joseph,Vellikunnu, Ktm
Punitha R./Edavalath (h)/Kottiyur
Mareena v.Jose, PAzhayarikandam/Idukki
Aleena & Anu Valson, Kodencherry, Kozhikodu
Binny John/Kodakallil/Kolloorkad
Riya Paulose/Peruva/Ktm
Honeymol Thresa /Pala
Sandra Biju/Star homes Apt,TVM.
Sibina Sibichan,Edathua, Alpzha.
Sredha Babu, thellakom, Kotttayam
Blessy Biju/ Chingavanam/KTM