- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു ബ്രിട്ടീഷ് മെഡിക്കൽ ജേണൽ അവാർഡ്
കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസിനു അന്താരാഷ്ട്രാ അംഗീകാരം. സൗത്ത് ഏഷ്യയിലെ മികച്ച സർജിക്കൽ ടീമിനുള്ള ഈ വർഷത്തെ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ അവാർഡ് (BMJ Award) അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹാൻഡ് ട്രാൻസ്പ്ലാന്റ് വിഭാഗത്തിനു ലഭിച്ചു. ഹെഡ് ആൻഡ് നെക്ക് ആൻഡ് പ്ലാസ്റ്റിക് സർജറി റികൺസ്റ്റ്രക്റ്റീവ് വിഭാഗ
കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസിനു അന്താരാഷ്ട്രാ അംഗീകാരം. സൗത്ത് ഏഷ്യയിലെ മികച്ച സർജിക്കൽ ടീമിനുള്ള ഈ വർഷത്തെ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ അവാർഡ് (BMJ Award) അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹാൻഡ് ട്രാൻസ്പ്ലാന്റ് വിഭാഗത്തിനു ലഭിച്ചു. ഹെഡ് ആൻഡ് നെക്ക് ആൻഡ് പ്ലാസ്റ്റിക് സർജറി റികൺസ്റ്റ്രക്റ്റീവ് വിഭാഗം മേധാവി ഡോ:സുബ്രഹ്മണ്യ അയ്യർ ഹാൻഡ് ട്രാൻസ്പ്ലാന്റ് വിഭാഗം ടീമിനു വേണ്ടി അവാർഡ് സ്വീകരിച്ചു.
സൗത്ത് ഏഷ്യയിൽ വച്ച് ആദ്യത്തേതും രണ്ടാമത്തേതും ഇരട്ട കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിനാണ് ഈ അവാർഡ് ലഭിച്ചത്. കൈപ്പത്തിമാറ്റി വയ്ക്കൽ ശസ്ത്രക്രിയ മേഖലയിൽ ഏറ്റവും ഗുണനിലവാരം പ്രദാനം ചെയ്യുന്നതിലും ഏറ്റവും മികച്ച പരിചരണം നൽകാൻ കഴിഞ്ഞതിലുമാണ് അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ വൈദ്യ ശാസ്ത്രമേഖലയിലെ ഒസ്‌കാർ അവാർഡായ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ അവാർഡ് ഹാൻഡ് ട്രാൻസ്പ്ലാന്റ് വിഭാഗത്തിനു ലഭിച്ചത്.
മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന മൂല്യനിർണ്ണയത്തിനു ശേഷം പ്രമുഖ ദേശീയ അന്തർദേശീയ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തുന്നത്. ഈ വർഷം അവാർഡ് ലഭിക്കുന്നതിനു 1000 എൻട്രികൾ ഉണ്ടായിരുന്നു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും കൈകാലുകൾ നഷ്ടപ്പെട്ടവർക്ക് മഹത്തായ പ്രയോജനം ചെയ്യാൻ കഴിഞ്ഞതിലും ഈ മേഖലയിൽ വർഷങ്ങളായി നടത്തുന്ന മികച്ച സംഭാവനകൾക്കുമാണ് അവാർഡ് നൽകുന്നതിനു പരിഗണിച്ചത്.
ഇതു രണ്ടാം തവണയാണ് അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിനു ലഭിക്കുന്നത്. കഴിഞ്ഞ തവണ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിനു ബ്രിട്ടീഷ് മെഡിക്കൽ ജേണൽ അവാർഡ് ((BMJ Award)) ലഭിച്ചിരുന്നു