- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14ാം വയസിൽ ആദ്യം പ്രസവിച്ചു; 43ാം വയസിൽ 21ാമതും; ഭാഗ്യം എല്ലാം ഒരേ ഭർത്താവിൽ നിന്ന് തന്നെ; ബ്രിട്ടനിലെ ഏറ്റവും കൂടുതൽ കുട്ടികളുടെ അമ്മ വീണ്ടും അമ്മയായപ്പോൾ
ലണ്ടൻ: ലങ്കാഷെയറിലെ മോർകാംബെയിലെ നോയൽ റാഡ്‌ഫോർഡിന്റെയും ഭാര്യ സ്യൂ റാഡ്‌ഫോർഡിന്റെയും കുടുംബമാണ് നിലവിൽ ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം. എന്നാൽ ഇവർക്ക് 21ാമത്തെ കുട്ടി ഇക്കഴിഞ്ഞ ദിവസം പിറന്നതോടെ ഈ കുടുംബം വീണ്ടും വലുതായിരിക്കുകയാണ്. 14ാം വയസിലായിരുന്നു സ്യൂ ആദ്യമായി പ്രസവിച്ചിരുന്നത്.ഇപ്പോഴിതാ തന്റെ 43ാം വയസിലാണ് അവർ തന്റെ 21ാമത്തെ കുട്ടിക്ക് ജന്മമേകിയിരിക്കുന്നത്. എല്ലാം ഒരു ഭർത്താവിൽ നിന്നുള്ള കുട്ടികളാണെന്നതാണ് സ്യൂവിന്റെ ഏറ്റവും വലിയ ഭാഗ്യമായി കണക്കാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും കൂടുതൽ കുട്ടികളുടെ അമ്മ വീണ്ടും അമ്മയായിരിക്കുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 6.43നാണ് ഇവർക്ക് പുതിയ കുട്ടി പിറന്നിരിക്കുന്നത്. ബോണി റായെ എന്നാണ് പെൺകുട്ടിക്ക് പേരിട്ടിരിക്കുന്നത്. റോയൽ ലങ്കാസ്റ്റർ ഇൻഫേർമറിയിലാണ് പിറവിയുണ്ടായിരിക്കുന്നത്. ദമ്പതികളുടെ ഇതിന് മുമ്പത്തെ 14 കുട്ടികളും ഇവിടെ തന്നെയാണ് ജനിച്ചത്.സുഖപ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും ബുധനാഴ്ച തന്നെ ലങ്കാഷെയറിലെ മോർകാംബെയിലെ വീട്ടിലേക്ക് പോവുകയും
ലണ്ടൻ: ലങ്കാഷെയറിലെ മോർകാംബെയിലെ നോയൽ റാഡ്‌ഫോർഡിന്റെയും ഭാര്യ സ്യൂ റാഡ്‌ഫോർഡിന്റെയും കുടുംബമാണ് നിലവിൽ ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം. എന്നാൽ ഇവർക്ക് 21ാമത്തെ കുട്ടി ഇക്കഴിഞ്ഞ ദിവസം പിറന്നതോടെ ഈ കുടുംബം വീണ്ടും വലുതായിരിക്കുകയാണ്. 14ാം വയസിലായിരുന്നു സ്യൂ ആദ്യമായി പ്രസവിച്ചിരുന്നത്.ഇപ്പോഴിതാ തന്റെ 43ാം വയസിലാണ് അവർ തന്റെ 21ാമത്തെ കുട്ടിക്ക് ജന്മമേകിയിരിക്കുന്നത്. എല്ലാം ഒരു ഭർത്താവിൽ നിന്നുള്ള കുട്ടികളാണെന്നതാണ് സ്യൂവിന്റെ ഏറ്റവും വലിയ ഭാഗ്യമായി കണക്കാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും കൂടുതൽ കുട്ടികളുടെ അമ്മ വീണ്ടും അമ്മയായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 6.43നാണ് ഇവർക്ക് പുതിയ കുട്ടി പിറന്നിരിക്കുന്നത്. ബോണി റായെ എന്നാണ് പെൺകുട്ടിക്ക് പേരിട്ടിരിക്കുന്നത്. റോയൽ ലങ്കാസ്റ്റർ ഇൻഫേർമറിയിലാണ് പിറവിയുണ്ടായിരിക്കുന്നത്. ദമ്പതികളുടെ ഇതിന് മുമ്പത്തെ 14 കുട്ടികളും ഇവിടെ തന്നെയാണ് ജനിച്ചത്.സുഖപ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും ബുധനാഴ്ച തന്നെ ലങ്കാഷെയറിലെ മോർകാംബെയിലെ വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതിന് മുമ്പ് കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സ്യൂ തന്റെ 20ാമത്തെ കുട്ടിക്ക് ജന്മമേകിയിരുന്നത്.
തങ്ങൾക്ക് ഒരു കുട്ടി കൂടി പിറന്നതിൽ ദമ്പതികൾ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. 2017 സെപ്റ്റംബറിൽ 20ാം വട്ടം പ്രസവിക്കുമ്പോൾ ഇത് തന്റെ അവസാന കുട്ടിയാണെന്ന് സ്യൂസത്യം ചെയ്തിരുന്നുവെങ്കിലും അത് ലംഘിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. താൻ വീണ്ടും ഗർഭിണിയായിരിക്കുന്നുവെന്ന് വെളിപ്പെടുത്തി ഈ വർഷം മേയിൽ ഗർഭസ്ഥ ശിശുവിന്റെ സ്‌കാനിങ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ സ്യൂ പങ്ക് വച്ചിരുന്നു. 21ാമത്തെ കുട്ടിയെ കാത്തിരുന്നു ക്ഷമനഃശിച്ചുവെന്നാണ് സ്യൂവും 47 കാരനായ ഭർത്താവ് നോയലും യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിരുന്നത്.
ദമ്പതികൾ ആദ്യമായി കണ്ടുമുട്ടിയിരുന്നത് സ്യൂവിന് ഏഴ് വയസുള്ളപ്പോഴായിരുന്നു. സ്യൂവിന് 14 വയസുള്ളപ്പോഴായിരുന്നു ഇവരുടെ ആദ്യ കുട്ടിയായ ക്രിസ് പിറന്നത്. ക്രിസിന് ഇപ്പോൾ 28 വയസാണ്. തുടർന്ന് ദമ്പതികൾ വിവാഹിതരാവുകയും പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. തന്റെ 17ാം വയസിൽ സ്യൂ രണ്ടാമത്തെ കുഞ്ഞായ സോഫിക്ക് ജന്മമേകി. കഴിഞ്ഞ സെപ്റ്റംബറിൽ പിറന്ന 20ാമത്തെ കുട്ടിയാണ് ആർച്ചി. ഇവരുടെ 11ാമത്തെ ആൺകുട്ടിയുമാണിത്.
ഈ ദമ്പതികൾക്ക് 2014ൽ ലുണ്ടായ ആൽഫി എന്നൊരു കുട്ടി ഗർഭത്തിൽ വച്ച് തന്നെ മരിച്ചിരുന്നു. 2016 ജൂലൈയിലായിരുന്നു ഇവർക്ക് ഫോയ്‌ബെ എന്ന 19ാമത്തെ കുട്ടി പിറന്നത്. ച്‌ലോയ്, ജാക്ക്, ഡാനിയേൽ, ലൂക്ക്, മില്ലി, കാത്തി, ജെയിംസ്, എല്ലി, എയ്മീ, ജോഷ്, മാക്‌സ്, ടില്ലി, ഓസ്‌കർ, കാസ്‌പെർ, ഹാലി, ഫോയ്‌ബെ, ആർച്ചി എന്നിവരാണ് ദമ്പതികളുടെ മറ്റ് സന്തതികൾ. സോഫിയെന്ന മൂത്തമകൾക്ക് മൂന്ന് കുട്ടികൾ പിറന്നതിലൂടെ നോയലും സ്യൂവും അപ്പൂപ്പനും അമ്മൂമ്മയുമായിട്ടുമുണ്ട്. 240,000 പൗണ്ട് മൂല്യമുള്ള വലിയ വിക്ടോറിയൻ ഹൗസിലാണ് കുടുംബം താമസിക്കുന്നത്.ഇതൊരു മുൻ കെയർഹോമായിരുന്നു. 11 വർഷങ്ങൾക്ക് മുമ്പ് ഈ കുടുംബം ഈ വീട് വാങ്ങുകയായിരുന്നു.
വർഷത്തിൽ 30,000 പൗണ്ടാണ് ഇവർ കുട്ടികളെ വളർത്താൻ വേണ്ടി ചെലവഴിക്കുന്നത്. ഗ്രോസറികൾക്കായി ആഴ്ചയിൽ 300 പൗണ്ട് ചെലവാക്കുന്നുണ്ട്. എല്ലാദിവസവും കുടുംബത്തിന്റെ ആവശ്യത്തിനായി രണ്ട് ബോക്സ് സെറിലും 18 പിന്റ്സ് പാലുമെത്തുന്നുണ്ട്.കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകുന്നതിനായി ഇവർ 100 പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാൽ ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങാനായി 100പൗണ്ട് മുതൽ 250 പൗണ്ട് വരെ ചെലവാക്കുന്നുമുണ്ട്. ഇതിനൊക്കെ പുറമെ ഈ വലിയ കുടുംബമൊന്നാകെ എല്ലാ വർഷവും വിദേശത്ത് ടൂറിനും പോകാറുണ്ട്. ഇതിനൊന്നും സർക്കാരിൽ നിന്നും അഞ്ച് പൈസ പോലും ബെനഫിറ്റ് വാങ്ങുന്നില്ലെന്ന കാര്യത്തിൽ റാഡ്ഫോർഡ് ദമ്പതികൾ ഏറെ അഭിമാനിക്കുന്നുണ്ട്.