- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ ബോളിവുഡ് നടനായോ? ലണ്ടനിൽ ഷൂട്ടിംഗിനെത്തിയ ലാലേട്ടനെയും സംഘത്തേയും കുറിച്ച് മാധ്യമങ്ങൾക്ക് സംശയങ്ങൾ തീരുന്നില്ല: മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി ബ്രിട്ടനിലെ പ്രാദേശിക പത്രങ്ങളും
ലണ്ടൻ: ബ്രിട്ടനിൽ നടക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളാണ് ബ്രിട്ടനിലെ പ്രാദേശിക മാധ്യമങ്ങളിൽ. ബോളിവുഡ് നടന്റെ സിനിമാ ഷൂട്ടിങ് എന്ന രീതിയിലാണ് വാർത്തകളെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻപ് പലവട്ടം ബ്രിട്ടനിൽ മലയാള ചിത്രങ്ങളുടെ ലൊക്കേഷൻ വേദി ആയിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നിനും ലഭിക്കാത്ത സ്വീകരണമാണ് പേരിടാത്ത മോഹൻലാൽ രഞ്ജിത്ത് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ഗെറ്റ് സറേയിലെ മിക്ക പ്രാദേശിക പത്രങ്ങളിലും ഈ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളാണ് നൽകിയിരിക്കുന്നത്. മലയാള സിനിമയെ മോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് മനസിലാകാതെ ബോളിവുഡ് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ ചോദ്യം ചെയ്തു ബ്രിട്ടനിലെ വായനക്കാരും കമന്റുകൾ വഴി ചോദ്യം ചെയ്തപ്പോൾ വാർത്തയും ഹിറ്റായി. എന്നാൽ മോഹൻലാൽ വെറും മോളിവുഡിൽ ഒതുങ്ങി നിൽക്കുന്ന നടൻ അല്ലെന്നും ബോളിവുഡിലെ താരങ്ങളേക്കാൾ ദേശീയ അവാർഡ് വാങ്ങിയിട്ടുണ്ടെന്നും ബ്രഹ്മാണ്ഡ ചിത്രമായ മഹാഭാരതയിൽ നായകൻ ആണെന്നും ബാഹുബലിയെ ബോളിവുഡ് എന്ന് വിശേഷിപ്പി
ലണ്ടൻ: ബ്രിട്ടനിൽ നടക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളാണ് ബ്രിട്ടനിലെ പ്രാദേശിക മാധ്യമങ്ങളിൽ. ബോളിവുഡ് നടന്റെ സിനിമാ ഷൂട്ടിങ് എന്ന രീതിയിലാണ് വാർത്തകളെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻപ് പലവട്ടം ബ്രിട്ടനിൽ മലയാള ചിത്രങ്ങളുടെ ലൊക്കേഷൻ വേദി ആയിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നിനും ലഭിക്കാത്ത സ്വീകരണമാണ് പേരിടാത്ത മോഹൻലാൽ രഞ്ജിത്ത് ചിത്രത്തിന് ലഭിക്കുന്നത്.
ഇന്നലെ പുറത്തിറങ്ങിയ ഗെറ്റ് സറേയിലെ മിക്ക പ്രാദേശിക പത്രങ്ങളിലും ഈ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളാണ് നൽകിയിരിക്കുന്നത്. മലയാള സിനിമയെ മോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് മനസിലാകാതെ ബോളിവുഡ് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ ചോദ്യം ചെയ്തു ബ്രിട്ടനിലെ വായനക്കാരും കമന്റുകൾ വഴി ചോദ്യം ചെയ്തപ്പോൾ വാർത്തയും ഹിറ്റായി.
എന്നാൽ മോഹൻലാൽ വെറും മോളിവുഡിൽ ഒതുങ്ങി നിൽക്കുന്ന നടൻ അല്ലെന്നും ബോളിവുഡിലെ താരങ്ങളേക്കാൾ ദേശീയ അവാർഡ് വാങ്ങിയിട്ടുണ്ടെന്നും ബ്രഹ്മാണ്ഡ ചിത്രമായ മഹാഭാരതയിൽ നായകൻ ആണെന്നും ബാഹുബലിയെ ബോളിവുഡ് എന്ന് വിശേഷിപ്പിക്കാമെങ്കിൽ മോഹൻലാൽ ചിത്രത്തെയും ബോളിവുഡ് എന്ന് പറയുന്നതിൽ തെറ്റില്ലെന്നും ഒക്കെ ഓൺലൈൻ വായനക്കാർ ചേരി തിരിഞ്ഞപ്പോൾ മലയാളിയുടെ പ്രിയ താരത്തിന് ബ്രിട്ടനിലും വായനക്കാർ ഉണ്ടെന്നു കൂടിയാണ് തെളിയുന്നത്.
മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകൾ നൽകിയിട്ടുള്ള മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇതൾ വിരിയുന്ന സിനിമയെ കുറിച്ച് ഇതിനകം തന്നെ ഏറെ പ്രതീക്ഷകളാണ് സിനിമാലോകം പങ്കിടുന്നത്. മുൻപ് കാമ്പില്ലാത്ത കഥയുമായി യുകെയിൽ ചിത്രീകരണം നടത്തിയ ഇംഗ്ലീഷ്, ലണ്ടൻ ബ്രിഡ്ജ് എന്നീ സിനിമകൾ ബോക്‌സ് ഓഫിസ് പരാജയമായതോടെ ഒട്ടേറെ യുകെ പ്രോജക്ടുകൾ ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ആദം ജോൺ സാമാന്യം തരക്കേടില്ലാതെ ഓടിയതോടെയാണ് വീണ്ടും യുകെ പ്രോജക്ട് എന്ന ആശയത്തിന് ജീവൻ വച്ചത്. ഇതോടെ മോഹൻലാലിന് ഗെസ്റ്റ് റോൾ വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് നല്ലൊരു കഥ കൈയിൽ തടഞ്ഞപ്പോൾ ലാലിന് മുഴുനീള വേഷത്തോടെ ആദ്യമായി യുകെയിൽ നിന്നും മലയാളത്തിലേക്ക് ഒരു സൂപ്പർ ഹിറ്റ് ചിത്രം ഉണ്ടായേക്കും എന്ന പ്രതീക്ഷയാണ് സജീവമാകുന്നത്.
ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ യുകെയിൽ ചിത്രീകരണത്തിനു എത്തുമ്പോൾ മാധ്യമങ്ങളിൽ വാർത്ത ആകാറുണ്ടെങ്കിലും ആദ്യമാണ് ഒരു മലയാള സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ യുകെ പ്രാദേശിക പത്രങ്ങളിൽ ഇടം പിടിക്കുന്നത്. സറേയിലെ ആസ്റ്റഡിലെ മനോഹര ദൃശ്യങ്ങൾ സിനിമയിൽ നിറയുമ്പോൾ ചിത്രീകരണം നടക്കുന്ന വീടിന്റെ വിശേഷങ്ങളുമായാണ് ഇന്നലെ ലെതെർഹെഡ് അഡ്വെർടൈസേർ, ഗെറ്റ് സറെ തുടങ്ങിയ പത്രങ്ങൾ പുറത്തു വന്നത്. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നടൻ എന്ന വിശേഷണമാണ് പത്രങ്ങൾ ലാലിന് നൽകിയിരിക്കുന്നത്.
ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കു വയ്ക്കാൻ തയ്യാറായത് പ്രമുഖ സംവിധായകൻ കൂടിയായ ദിലീഷ് പോത്തനാണ്. ഇദ്ദേഹത്തിന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം അടുത്തിടെ മലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. എന്നാൽ സംവിധായക കുപ്പായം അഴിച്ചു വച്ച് രഞ്ജിത്തിന്റെ ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിൽ എത്തുകയാണ് ദിലീഷ് പോത്തൻ.
സംവിധാനവും അഭിനയവും താരതമ്യം ചെയ്യുമ്പോൾ അഭിനയം തന്നെയാണ് ഈസി എന്നും ദിലീഷ് ബ്രിട്ടീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. ക്യാമറയ്ക്കു മുന്നിൽ ആകുമ്പോൾ നന്നായി അഭിനയിച്ചാൽ മാത്രം മതി. എന്നാൽ സംവിധായകന്റെ റോൾ അണിയുമ്പോൾ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ആവശ്യത്തിനും അനാവശ്യത്തിനും ടെൻഷൻ അടിക്കണം. ഈ രണ്ടു റോളും കൈകാര്യം ചെയ്ത വ്യക്തി എന്ന നിലയിൽ ദിലീഷിന്റെ അഭിപ്രായമാണ് ശരിയാകാനും സാധ്യത.
പണത്തിനു ആവശ്യമുള്ളതുകൊണ്ടും അഭിനയം എന്നും മനസ്സിൽ സൂക്ഷിച്ച മോഹം ആയതു കൊണ്ടുമാണ് ഈ റോൾ ഏറ്റതെന്നും ദിലീഷ് പറയുന്നു. ഇക്കഴിഞ്ഞ 15ാം തീയതി മുതലാണ് രഞ്ജിത്തും സംഘവും അഷ്ടേഡിലെ അഭി പുരിങ്ടൻ ദമ്പതികളുടെ വീട് കയ്യേറിയിരിക്കുന്നത്. ഈ വീടിന്റെ ഭംഗി തന്നെയാണ് സിനിമക്കായി തിരഞ്ഞെടുക്കപ്പഡാൻ കാരണമെന്നും പത്രങ്ങൾ പറയുന്നു.
തങ്ങളുടെ വീട്ടിൽ എത്തിയ 50 അംഗ ഷൂട്ടിങ് സംഘത്തെ കണ്ടു വിരണ്ടിരിക്കുകയാണ് പുരിങ്ടൻ ദമ്പതികൾ. എന്നാൽ വീട് സിനിമയുടെ കേന്ദ്ര ബിന്ദു ആകുന്നതിൽ ഉള്ള സന്തോഷവും അവർ മറച്ചു വയ്ക്കുന്നില്ല. ഇത്തരം ഒരു സംഭവം ഇവരുടെ ജീവിതത്തിൽ ആദ്യമാണ്. നല്ല രീതിയിൽ പെരുമാറുന്ന, വീടിന്റെ മുക്കും മൂലയും ശ്രദ്ധയോടെ കൈകാരം ചെയ്യുന്ന മലയാളി സിനിമ സംഘത്തോട് ഏറെ ഇഷ്ടമാണ് 42 കാരിയായ അഭി പുരിങ്ങ്ടൺ, ആദ്യം വീട് നൽകിയപ്പോൾ ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തികച്ചും സമാധാനത്തോടെയാണ് താൻ സിനിമയുടെ ഷൂട്ടിങ് കാണുന്നതെന്നും അവർ പ്രതികരിച്ചു.
ആർട്ടിസ്റ്റ് കൂടിയായ അഭി സ്വന്തം വീട്ടിൽ സ്റ്റുഡിയോ തയ്യാറാക്കിയാണ് ജോലി ചെയ്യുന്നത്. ഫിലിം മേഖലയുമായി ബന്ധമുള്ള ചിലർ രണ്ടാഴ്ച മുൻപ് തന്റെ വീടിന്റെ പരിസരം ലൊക്കേഷൻ ആക്കാൻ ഇഷ്ടപ്പെടുന്നു എന്നറിയിച്ചപ്പോൾ തികഞ്ഞ സന്തോഷമാണ് തോന്നിയതെന്നും അവർ സൂചിപ്പിക്കുന്നു. സിനിമകർക്കായി സന്തോഷത്തോടെ ചായ നൽകാനും പുരിങ്ടൻ ദമ്പതികൾക്ക് മടിയില്ല.
തന്റെ മൂന്നു മക്കളും സിനിമാക്കാരെ കണ്ടു അന്തം വിട്ടിരിക്കുകയാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഈ ആഴ്ചത്തെ സ്‌കൂൾ അവധികാലം ഉള്ളതിനാൽ കൂടിയാണ് ഷൂട്ടിങ് സ്‌കൂൾ സമയത്തു നടത്താൻ ആവശ്യപ്പെട്ടത് എന്നും അവർ സൂചിപ്പിച്ചു. എന്താണ് വീട്ടിൽ നടക്കുന്നത് എന്ന് ചെറിയ കുട്ടിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല എന്നും വീടിന്റെ ഉടമസ്ഥർ പറയുന്നു. ബ്രിട്ടീഷ് മാധ്യമങ്ങൾ എത്തിയപ്പോൾ മോഹൻലാൽ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നില്ല എന്ന കാര്യവും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. യുകെയിൽ താമസിക്കുന്ന മക്കളെ കാണാൻ എത്തുന്ന അമ്മയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത് എന്ന് സംവിധായകൻ രഞ്ജിത്തിനെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ കുടുംബ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ ആവശ്യത്തിന് തമാശകളും ഉണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ നൽകുന്ന സൂചന. ബ്രിട്ടനിൽ വളർന്ന ചെറുപ്പക്കാരായ മക്കൾക്ക് അമ്മയുടെ രീതികൾ പിടിക്കാതെ പോകുന്ന നിമിഷങ്ങളിലൂടെയാണ് കഥ മുന്നേറുക. കെന്റിലെ നിരവധി സ്ഥലങ്ങൾ കറങ്ങിയ ശേഷമാണു തങ്ങൾ ആസ്റ്റഡ് ലൊക്കേഷനായി തിരഞ്ഞെടുത്തതെന്ന് നിർമ്മാതാവ് ബോബി കുര്യനും പറയുന്നു. ആസ്റ്റഡിലെ ലൊക്കേഷൻ പൂർത്തിയായാൽ എപ്‌സം, മെയ്ഡസ്റ്റോൺ എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കും.