- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മതപരിവർത്തനം ചെയ്ത് ഇസ്ലാമായി ഐസിസിൽ ചേർന്ന് ആളെ കൊല്ലുന്ന സാലി ജോൺസ്; ഐസിസ് തലവെട്ടു വീഡിയോകൾ സ്ഥിരമായി പ്രചരിപ്പിച്ച കിമ്പർലി മൈനേർസ്; ചതിയിൽപ്പെടുത്തി ആളുകളെ റാഡിക്കലൈസ് ചെയ്യുന്നത് കേരളത്തിൽ മാത്രമുള്ള കാര്യമല്ല; ബ്രിട്ടനിലെ മുസ്ലിം ഗ്യാങ്ങുകൾ പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് റാഞ്ചുന്ന കഥ
കിമ്പർലി മൈനേർസ് ബ്രാഡ്‌ഫോഡിൽ നിന്നുള്ള ഒരു ഗ്‌ളാമർ മോഡലായിരുന്നു. ഒരു സാധാരണ വെള്ളക്കാരി ബ്രിട്ടീഷ് പെൺകുട്ടി. ബ്രാഡ്‌ഫോഡ് എന്ന നഗരം ബ്രിട്ടീഷ് പാക്കിസ്ഥാനികളുടെ കേന്ദ്രമാണ്. ബ്രാഡ്സ്ഥാൻ എന്ന് വിളിക്കണമെന്ന് പോലും തമാശകൾ വരാറുണ്ട്. എന്ത് കാരണം കൊണ്ടാണെന്നറിയില്ല ഒരുനാൾ അവർ തന്റെ ജീവിതം വഴിമാറ്റി ഇസ്ലാമായി ജീവിക്കാൻ തുടങ്ങി. അതിൽ ആർക്കും പരാതിയൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം കൗണ്ടർ ടെററിസം പൊലീസ് അവരെ ബന്ധപ്പെട്ടു എന്ന് വാർത്ത വന്നു. ഐസിസിൽ ചേരാൻ സിറിയയിൽ പോകാനുള്ള പരിപാടി അങ്ങ് മനസ്സിൽ വച്ചിരുന്നാൽ മതിയെന്ന് പറഞ്ഞെന്നായിരുന്നു വാർത്ത. അവർ പോകാൻ തയ്യാറെടുക്കുന്നത് പൊലീസ് അറിഞ്ഞിരുന്നു. അവരോട് ഡീ റാഡിക്കലൈസേഷൻ പ്രൊഗ്രാമിനു പോകാൻ കൗണ്ടർ ടെററിസം പൊലീസ് നിർദ്ദേശിച്ചു. ഡീഅഡിക്ഷൻ മാതിരി ഡീ റാഡിക്കലൈസേഷൻ പ്രോഗ്രാമുകൾ ബ്രിട്ടണിൽ പൊലീസ് നേരിട്ടും അല്ലാതെയും നടത്തുന്നുണ്ട്. നിർബന്ധപൂർവം തന്നെ റാഡിക്കലൈസ് ചെയ്യപ്പെട്ടവരെ അതിനായി സാനിറ്റോറിയങ്ങളിലാക്കാറുമുണ്ട്. സിറിയയിലെ അഭയാർത്ഥി കുഞ്ഞുങ്ങളുടെ
കിമ്പർലി മൈനേർസ് ബ്രാഡ്‌ഫോഡിൽ നിന്നുള്ള ഒരു ഗ്‌ളാമർ മോഡലായിരുന്നു. ഒരു സാധാരണ വെള്ളക്കാരി ബ്രിട്ടീഷ് പെൺകുട്ടി. ബ്രാഡ്‌ഫോഡ് എന്ന നഗരം ബ്രിട്ടീഷ് പാക്കിസ്ഥാനികളുടെ കേന്ദ്രമാണ്. ബ്രാഡ്സ്ഥാൻ എന്ന് വിളിക്കണമെന്ന് പോലും തമാശകൾ വരാറുണ്ട്. എന്ത് കാരണം കൊണ്ടാണെന്നറിയില്ല ഒരുനാൾ അവർ തന്റെ ജീവിതം വഴിമാറ്റി ഇസ്ലാമായി ജീവിക്കാൻ തുടങ്ങി. അതിൽ ആർക്കും പരാതിയൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം കൗണ്ടർ ടെററിസം പൊലീസ് അവരെ ബന്ധപ്പെട്ടു എന്ന് വാർത്ത വന്നു. ഐസിസിൽ ചേരാൻ സിറിയയിൽ പോകാനുള്ള പരിപാടി അങ്ങ് മനസ്സിൽ വച്ചിരുന്നാൽ മതിയെന്ന് പറഞ്ഞെന്നായിരുന്നു വാർത്ത. അവർ പോകാൻ തയ്യാറെടുക്കുന്നത് പൊലീസ് അറിഞ്ഞിരുന്നു. അവരോട് ഡീ റാഡിക്കലൈസേഷൻ പ്രൊഗ്രാമിനു പോകാൻ കൗണ്ടർ ടെററിസം പൊലീസ് നിർദ്ദേശിച്ചു.
ഡീഅഡിക്ഷൻ മാതിരി ഡീ റാഡിക്കലൈസേഷൻ പ്രോഗ്രാമുകൾ ബ്രിട്ടണിൽ പൊലീസ് നേരിട്ടും അല്ലാതെയും നടത്തുന്നുണ്ട്. നിർബന്ധപൂർവം തന്നെ റാഡിക്കലൈസ് ചെയ്യപ്പെട്ടവരെ അതിനായി സാനിറ്റോറിയങ്ങളിലാക്കാറുമുണ്ട്. സിറിയയിലെ അഭയാർത്ഥി കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ പോവാനായിരുന്നു താൻ ശ്രമിച്ചതെന്ന് കിമ്പർലി മൈനേർസ് പത്രക്കാരോട് പറഞ്ഞു. ഫെയിസ്ബുക്കിൽ ആയുധമണിഞ്ഞ് നിൽക്കുന്ന ഹിജാബ്ധാരികളായ സ്ത്രീകളുടെയും ചാവേർ ബോംബ് കെട്ടിയ ജാക്കറ്റ് ഇട്ടു നിൽക്കുന്ന പൂച്ചയുടേയുമൊക്കെ പടം ഷെയർ ചെയ്ത് ഐസിസിന്റെ സകല വീഡിയോകളും തലവെട്ടുന്നതടക്കം പ്രചരിപ്പിച്ച അവർ പറയുന്ന ആ 'കുഞ്ഞുങ്ങളുടെ അഭയാർത്ഥി ക്യാമ്പ്' കഥ നമ്മൾ വിശ്വസിക്കണം.
സാലി ജോൺസ്. ഒട്ടനേകം ബ്രിട്ടീഷുകാരെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്ത ബ്രിട്ടീഷ് വനിതയാണവർ. മതപരിവർത്തനം ചെയ്ത് ഇസ്ലാമായതാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദികളിലൊന്നാണവർ. പതിനൊന്നു വയസ്സുള്ള മകനുമായാണ് ഐസിസിൽ ചേരാൻ അവൾ സിറിയയിലേയ്ക്ക് കടന്നത്. പിന്നീട് ലോകം കണ്ടത് രക്തം മരവിപ്പിക്കുന്ന ഒരു കാഴ്ചയാണ്.
സാലി ജോൺസിന്റെ മകൻ ജൊജൊ ജിഹാദി വേഷമണിഞ്ഞ് നിന്ന് മുട്ടുകുത്തിനിൽക്കുന്ന ഐസിസിന്റെ തടവുകാരെ യന്ത്രത്തോക്ക് കൊണ്ട് നിറയൊഴിച്ചു കൊല്ലുന്ന വീഡിയോ. പതിനൊന്ന് വയസ്സു പ്രായമുള്ള കുട്ടിയെക്കൊണ്ട് ചെയ്യിച്ചതാണ്. അവന്റെ ബ്രിട്ടീഷുകാരനായ മുത്തച്ഛൻ ഇത് കണ്ട് ഞെട്ടിത്തരിച്ചു പോയി. കരഞ്ഞുകൊണ്ട് അയാൾ പറഞ്ഞു. ''മുത്തച്ഛാ ഞാനിന്ന് മുത്തച്ഛന്റെ കൂടെ നിന്നോട്ടേ എന്ന് ചോദിക്കുന്ന എന്റെ ചെറുമകനായിരുന്നവൻ. എന്റെ ആത്മാവിൽ നിന്നു അവൻ മരിച്ചുപോയിരിക്കുന്നു''.
ഇത് മുസ്ലീങ്ങളായി മതപരിവർത്തനം ചെയ്ത ബ്രിട്ടീഷ് സ്ത്രീകൾ ചെയ്തതോ ചെയ്യാൻ പോയതോ ആയ കഥകളാണ്. എന്നാൽ എല്ലാ സ്ത്രീകൾക്കും സാലി ജോൺസോ കിമ്പർലി മൈനേഴ്‌സോ ആകാനാകില്ലല്ലോ? മറ്റുള്ളവരെ എങ്ങനെയാണ് ഉപയോഗിക്കുന്നത്? മറ്റു മതങ്ങളിലെ പെൺകുട്ടികളെ മുസ്ലിം ഗ്യാങ്ങുകൾ ചതിയിൽപ്പെടുത്തുന്നത്, അത് പ്രേമം നടിച്ചായാലും സൗഹൃദം നടിച്ചായാലും വേറെന്ത് രീതിയിൽ ചതിയിൽപ്പെടുത്തിയായാലും റാഡിക്കലൈസ് ചെയ്യുന്നത് കേരളത്തിൽ മാത്രമുള്ള കാര്യമാണോ? ഒട്ടുമേ അല്ല. ഭാരതത്തിലെയും കാര്യമല്ല. പാശ്ചാത്യ നാടുകളിലും പരക്കെ നടക്കുന്ന കാര്യമാണത്. വെള്ളക്കാരികളോ ഹിന്ദു, സിഖ് വിഭാഗങ്ങളിലോ ഉള്ള പെൺകുട്ടികളെ ഇതുപോലെ ചതിയിൽപ്പെടുത്തി ഉപയോഗിക്കുന്ന മാഫിയ വ്യാപകമാണ് ബ്രിട്ടണിൽ. ന്യൂകാസിൽ, മാഞ്ചസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ ഏതാണ്ട് ആയിരക്കണക്കിനു കുട്ടികളെയാണ് പാക്കിസ്ഥാനി/ബംഗ്‌ളാദേശി വംശക്കാരായ മുസ്ലിം ഗ്യാങ്ങുകൾ ലൈംഗിക അടിമകളാക്കിയത്. അതും പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് ഇപ്പറയുന്നത്. പ്രായപൂർത്തിയായവരും മയക്കുമരുന്നിനടിപ്പെട്ടവരുമൊക്കെ എത്രപേർ ഇത്തരത്തിലുള്ള ബലാൽസംഗത്തിനിരയായിട്ടുണ്ടെന്ന് ആർക്കും കണക്കെടുക്കാനാകില്ല.
മുസ്ലീങ്ങൾ മാത്രമുള്ള ഗ്യാങ്ങുകളായാണ് ഇവർ പണിയെടുക്കുക. രാത്രിയിൽ തുറന്നിരിക്കുന്ന കബാബ് കടകൾ, മുസ്ലിം ടാക്‌സി ഡ്രൈവർമാർ എനിവരൊക്കെയാണ് ഗ്യാങ്ങ് അംഗങ്ങൾ. രാത്രിയിൽ ക്‌ളബിങ്ങിനൊക്കെ പോയി മദ്യപിച്ചു വരുന്ന മദ്യലഹരിയിലൊക്കെ പെട്ടെന്ന് വശംവദരാക്കാൻ സാധ്യതയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും ഇവർ ചതിയിൽപ്പെടുത്തുന്നത്. സ്‌കൂളിൽ നിന്ന് മടങ്ങിവരുന്നവരും ഒക്കെയായ കുട്ടികളേയും ഇവർ ചതിയിൽപ്പെടുത്താറുണ്ട്. ചതിയുടെ പാറ്റേൺ ഒക്കെ ഒരേ പോലെ തന്നെയാണ്. ആദ്യം വശംവദരാക്കുക, ചിത്രങ്ങളെടുക്കുക, ബ്‌ളാക്‌മെയിൽ ചെയ്യുക, ഗ്യാങ്ങുകൾക്ക് കാഴ്ചവയ്ക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്ന ലൈംഗിക അടിമകളാക്കുക. ഒപ്പം മയക്കുമരുന്നുകളുടെ അടിമകളാക്കുകയും മാനസികമായി കീഴ്‌പ്പെടുത്തുകയും വരുതിയിലാക്കുകയും ചെയ്യും. രാജ്യത്തിനു പുറത്തേക്ക് നീളുന്ന, ലൈംഗിക മനുഷ്യക്കടത്തിനുപയോഗിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഏതാണ്ട് 1997 മുതലേ ഈ പ്രശ്‌നം അറിയാൻ തുടങ്ങിയതാണ്. 1997 മുതലിന്ന് വരെ ഏതാണ്ട് രണ്ടായിരത്തോളം കുട്ടികളെ ലൈംഗിക അടിമകളാക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വരെ സൂചിപ്പിക്കുന്നത്. ''All white women are only good for one thing,' he shouted. 'For men like me to f*** and use like trash. That's all women like you are worth.'
'സകല വെള്ളക്കാരിപ്പെണ്ണുങ്ങളേയും ഒറ്റക്കാര്യത്തിനേ കൊള്ളുകയുള്ളൂ. എന്നെപ്പോലെയുള്ള പുരുഷന്മാർക്ക് കളിക്കാൻ, വെറും ചവറു മാതിരി ഉപയോഗിക്കാൻ. നിന്നെപ്പോലെയുള്ള പെണ്ണുങ്ങളെയെല്ലാം അതിനു മാത്രമാണ് കൊള്ളാവുന്നത്... 'കോടതി ഈയിടെ ഈ കുറ്റത്തിനു ശിക്ഷിച്ച ബർദുൾ ഹുസൈൻ എന്ന ഗ്യാങ്ങ് അംഗം വളരെക്കാലങ്ങൾക്ക് മുന്നേ പൊതുഗതാഗത വാഹനത്തിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത നേരം പിടിക്കപ്പെട്ടപ്പോൾ സ്ത്രീയായ ടിക്കറ്റ് എക്‌സാമിനർക്ക് നേരേ വിളിച്ചു പറഞ്ഞ വാചകങ്ങളാണിത്. അവരുടെ പൊതു മനോഭാവം ഇതിൽ നിന്ന് വ്യക്തമാവും. ഇവരെ ഏഷ്യൻ ഗ്യാങ്ങുകൾ എന്നാണ് വാർത്തകളിലൊക്കെ പറയുന്നത്. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കാൻ പോലും ആരും തയ്യാറല്ല. എന്നാൽ ഈ ഗ്യാങ്ങുകളിലൊന്നിലും ഇന്നുവരെ മുസ്ലീങ്ങളല്ലാതെ വേറേ ഒരു മതക്കാരനും വേറേ ഒരു ഏഷ്യക്കാരനും ഉൾപ്പെട്ടിട്ടുമില്ല. സിഖുകാരനോ ഹിന്ദുവോ ക്രിസ്ത്യാനിയോ ഒന്നും.
ബ്രിട്ടണിലെ പ്രശസ്ത പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനും മുൻ വംശീയ തുല്യതാ കമ്മീഷന്റെ മേധാവിയുമായിരുന്ന ട്രവർ ഫിലിപ്‌സ് കഴിഞ്ഞ ആഴ്ച ഇതിനെ ഏഷ്യൻ ഗ്യാങ്ങുകൾ എന്ന് വിളിച്ച് നിസാരവൽക്കരിക്കരുതെന്ന് പറഞ്ഞത് വലിയ വാർത്തയായി. ഇത്തരത്തിൽ കൊച്ചുകുട്ടികളെ വരുതിയിലാക്കി ബലാൽസംഗം ചെയ്യുന്ന ഗ്യാങ്ങ് അംഗങ്ങളെല്ലാം മുസ്ലീങ്ങൾ തന്നെയാണ് എന്നുള്ളത് അംഗീകരിക്കുകയും ഈ പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്താൻ ശ്രമിക്കുകയും വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് ബ്രിട്ടണിലാകെ വലിയ വിവാദമായി. ട്രവർ ഫിലിപ്‌സ് പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. ഇസ്ലാമോഫോബിയ ഉണ്ടെന്ന് ആരോപിക്കപ്പെടും എന്ന് പേടിച്ചാണ് ബീബീസീ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ ഗ്രൂമിങ്ങ് ഗാങ്ങുകളിലെ മതം തുറന്ന് പറയാത്തെതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. ഒപ്പം മതമാണ് ഈ ഗ്യാങ്ങുകളിലെ ആൾക്കാരെ ഒരുമിപ്പിക്കുന്നത് എന്ന വസ്തുതയും. 1980കളുടെ അവസാനം മുതൽ 2013 വരെ ബ്രിട്ടണിലെ മാഞ്ചസ്റ്ററിനടുത്തുള്ള റോതറാം എന്ന സ്ഥലത്ത് ഏതാണ്ട് 1400ഓളം കുഞ്ഞുങ്ങളെ ഇതുമാതിരി ലൈംഗികപീഡനത്തിനും ബലാൽസംഗത്തിനും ഇരയാക്കിയിരുന്നു.
അതിലൊരു പെൺകുട്ടി പതിനേഴ് വയസ്സ് പ്രായം, അവൾ പ്രസവിക്കുകയും ഇക്കാര്യം പുറത്തുപറയുമെന്ന് പറയുകയും ചെയ്തപ്പോൾ ആ കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഗ്യാങ്ങിലെ ഒരുവൻ തന്നെ അവളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ഇരുപത്താറുപേരെ റൊതറാമിൽ മാത്രം പലപ്പോഴായി ഈ ബലാൽസംഗങ്ങളും അതിനോടനുബന്ധിച്ച കേസുകൾക്കും ശിക്ഷിച്ചിട്ടുണ്ട്. റൊഷ്‌ഡേലിൽ ഒമ്പത് പേരെ. ഓക്‌സ്‌ഫോഡിൽ അഞ്ച് പേരെ ബ്രിസ്റ്റളിൽ പതിമൂന്ന് പേരെ ഐസ്ൽബറിയിൽ ആറു പേരെ അങ്ങനെ ഒരുപാട് ആൾക്കാരെ ഈ കുറ്റത്തിനു ബ്രിട്ടൺ എന്ന രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ശിക്ഷിച്ചിട്ടുണ്ട്. എല്ലാവരും മുസ്ലീങ്ങൾ തന്നെയാണ്. ബ്രിട്ടന്റെ സകല ഭാഗത്തുനിന്നും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത് ഒരുപട്ടണത്തിലോ പ്രവിശ്യയിലോ ഒതുങ്ങുന്ന കാര്യമല്ലെന്ന് ചുരുക്കം.
ഇതിൽ ഏറ്റവും വലിയ കേസ് നടന്ന 1400 കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെട്ട റൊഷ്‌ഡേൽ മണ്ഡലത്തിൽ നിന്നുള്ള ലേബർ പാർട്ടിയിലെ പാർലമെന്റ് അംഗമായ സേറ ചാമ്പ്യൻ ഇനിയും സഹിച്ചിരിക്കാൻ വയ്യ എന്ന് വിചാരിച്ചാണ് എന്ന് തോന്നുന്നു കഴിഞ്ഞ ആഴ്ച (16/8/2017) സൺ എന്ന പത്രത്തിൽ ഒരു ലേഖനമെഴുതി. 'Britain has a problem with British Pakistani men raping and exploiting white girls' 'ബ്രിട്ടനിൽ ബ്രിട്ടീഷ് പാക്കിസ്ഥാനി ആണുങ്ങൾ വെള്ളക്കാരികളായ പെൺകുട്ടികളെ ബലാൽസംഗം ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു എന്നൊരു പ്രശ്‌നം നിലവിലുണ്ട്' എന്നതായിരുന്നു ലേഖനത്തിലെ കാതൽ.
''For too long we have ignored the race of these abusers and, worse, tried to cover it up. No more. These people are predators and the common denominator is their ethnic heritage'. ''ഈ പീഡകരുടെ വംശത്തെപ്പറ്റിയുള്ള ചർച്ച നമ്മൾ കുറേ നാളുകളായി അവഗണിക്കുന്നു. അല്ലെങ്കിൽ കുറേക്കൂടി വഷളായ കാര്യമാണത്, മറച്ചു വയ്ക്കാൻ നോക്കുന്നു. ഇനിയതിന് കഴിയില്ല. ഈ മനുഷ്യർ വേട്ടക്കാരാണ് എന്ന് മാത്രമല്ല ഇവർക്കെല്ലാം ഒരു സാധാരണഘടകമുണ്ട്. അതവരുടെ വംശപാരമ്പര്യമാണ്''. അവർ എഴുതി.
തകർന്നല്ലോ മതേതരത്വം! ലേബർ പാർട്ടിയുടെ നേതാവ് ജർമി കോർബിൻ ഉടനേ തന്നെ ചന്ദ്രഹാസമെടുത്ത് തുള്ളിയുറഞ്ഞു. ഗാർഡിയനെയൊക്കെപ്പോലെയുള്ള കപട ലിബറൽ മാധ്യമങ്ങൾ പൂക്കുലയുമെടുത്ത് കൂടെത്തുള്ളി. ലേബർ പാർട്ടിയുടെ നേതാവ് തന്നെ പറഞ്ഞതുകൊണ്ട് വേറേ ഗതിയില്ലാതെ അവസാനം സാറാ ചാമ്പ്യൻ ഇന്നലെ (17/08/2017) എം പീ സ്ഥാനം രാജിവച്ചു. അതേ സമയം ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ നേതാവും മുസ്ലീമും, സാമൂഹ്യക്ഷേമ മന്ത്രിയുമായ സജിത് ജാവേദ് സാറാ ചാമ്പ്യൻ പറഞ്ഞതിനെ അനുകൂലിക്കുകയാണ് ചെയ്തത്. ''അതിനെപ്പറ്റി തുറന്ന ആത്മാർത്ഥതയോടുള്ള സംവാദം വേണ്ടത് തന്നെയാണ്, അതിന്റെ വംശീയമായ ചാലകശക്തികളെ അടക്കം. ജർമി കോർബിൻ സാറ ചാമ്പ്യനെ പിരിച്ചുവിട്ടത് ഒട്ടും ശരിയായില്ല.'' സജിത് ജാവേദ് ട്വിറ്ററിൽ കുറിച്ചു.
ഇവിടെയാണ് ഒരു വശത്ത് കടുത്ത ഇടതുപക്ഷക്കാരനെന്നറിയപ്പെടുന്ന മുസ്ലീമല്ലാത്ത ജർമി കോർബിനെന്ന ലേബർ പർട്ടി മേധാവിയും സജിത് ജാവേദെന്ന കൺസർവേറ്റീവ് പാർട്ടിയിലെ മുസ്ലീമും തമ്മിലുള്ള വ്യത്യാസം. ആത്മാർത്ഥമായ ഒരു സംവാദത്തിനും പ്രശ്‌നപരിഹാരത്തിനും തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിനും മുസ്ലീങ്ങളുടെയിടയിൽ നിന്ന് തന്നെ മുന്നോട്ട് വരവുണ്ടാകുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്നതും ഇസ്ലമിസ്റ്റുകൾക്ക് പാലൂട്ടുന്നതും എന്നും എവിടെയും ലിബറൽ മുഖമ്മൂടി അണിഞ്ഞ ഇടതുപക്ഷക്കാരാണ്. അതൊരു മനോഭാവമാണ്. എല്ലാവരും ഒന്ന് തിരിഞ്ഞുചിന്തിയ്‌ക്കേണ്ട മനോഭാവം. ആലോചിക്കുക, കഴിഞ്ഞ അഞ്ച് വർഷമായി അവർ എം പീ ആയ അവരുടെ മണ്ഡലത്തിൽ 1400ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഗ്യാങ്ങിനെപ്പറ്റി എഴുതിയതിനാണ്.
1400 കുഞ്ഞുങ്ങൾ! അവരുടെ മാതാപിതാക്കൾ പലതവണ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് അനങ്ങിയില്ല. പല തവണ ഈ കുട്ടികളെ വിലക്കി. കുട്ടികളെ ഒരു പരിധിയിൽക്കവിഞ്ഞ് നിയന്ത്രിക്കാൻ ഇംഗ്‌ളണ്ടിൽ അച്ഛനമ്മമാർക്ക് അധികാരമില്ല. അതുകൊണ്ട് മയക്കുമരുന്നുകളുടേയും ബലാൽസംഗികൾ നീട്ടുന്ന പലവിധ സമ്മാനങ്ങളുടെയും മാസ്മരികതയിൽ വീഴുന്ന അവർ ആരേയും അനുസരിക്കില്ല.
ചില അച്ഛനമ്മമാർ കുട്ടികളെ ബന്ധുക്കളുടെയടുത്തുകൊണ്ടാക്കി. ഈ പെൺകുട്ടികളെ നിയന്ത്രിക്കാൻ ശ്രമിച്ച ഒരു അച്ഛനെ ഗ്യാങ്ങിലെ അംഗങ്ങൾ ആക്രമിച്ച് സംഭവം പോലുമുണ്ടായിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകളുണ്ട്. പൊലീസ് നോക്കിനിൽക്കെ മുപ്പതുകൊല്ലത്തോളം എത്ര തലമുറയിൽപ്പെട്ട പെൺകുട്ടികളെ ഇതുപോലെ പീഡിപ്പിച്ചു! ആരും ചോദിച്ചതുമില്ല പറഞ്ഞതുമില്ല. ആ അച്ഛനമ്മമാരുടെ നിലവിളി എല്ലാവരും കേട്ടുകൊണ്ട് നിന്നു. രാഷ്ട്രീയ ശരിയുടെ സകല ത്രാസുകളിലും അളന്ന് തൂക്കി മാത്രമേ നിലപാടെടുക്കൂ എന്ന് സോഷ്യൽ സർവീസ് വകുപ്പ് കട്ടായം നിന്നു. റേസിസ്റ്റ് എന്ന് വിളിക്കപ്പെടുമോ എന്ന് പേടിച്ച് പൊലീസ് ഒന്നും ചെയ്തില്ല. ഒരിടത്ത് മാത്രമല്ല, ബ്രിട്ടണിലാകെ.
ഇത് വെള്ളക്കാരിപ്പെൺകുട്ടികളെ മാത്രമാണോ? തീർച്ചയായുമല്ല. ന്യൂനപക്ഷമായ ഹിന്ദുക്കളും സിഖുകാരും ഭാരതത്തിൽ നിന്നുള്ള ക്രിസ്ത്യാനികളുമുൾപ്പെടെയുള്ള മറ്റു വിഭാഗക്കാരും ഈ ബുദ്ധിമുട്ട് നല്ലവണ്ണം അനുഭവിക്കുന്നുണ്ട്. ക്രിസ്ത്യാനിയേയും ഹിന്ദുവിനേയും സിഖുകാരേയും വെള്ളക്കാരേയും എല്ലാമായ പെൺകുട്ടികളെ വശത്താക്കി പീഡിപ്പിക്കുന്നു. ലൈംഗിക അടിമകളാക്കുന്നു.
ഹിന്ദുക്കൾ പണ്ടേ 'വിശാലഹൃദയരായതു' കൊണ്ടാവാം അതിനെതിരെ ഒരുമിച്ചുകൂടി ഒന്നും ചെയ്യുന്നില്ല എന്നാണ് തോന്നുന്നത്. പക്ഷേ സിഖുകാർ അങ്ങനെയല്ല. സിഖ് അവയർനെസ്സ് സൊസൈറ്റി എന്ന പേരിൽ ഒരു വലിയ മൂവ്‌മെന്റ് അവർ സിഖുകാർക്കിടയിൽ നടത്തുന്നുണ്ട്. 1998ൽ രൂപീകരിച്ചതാണ് സിഖ് അവയർനെസ്സ് സൊസൈറ്റി. അന്ന് മുതലേ ഈ പ്രശ്‌നം ഗുരുതരമാണെന്ന് സാരം. മോഹൻ സിങ്ങ് എന്ന ഒരു സിഖ് സാമൂഹ്യപ്രവർത്തകനാണ് ഈ സൊസൈറ്റി നടത്തുന്നത്.
ഇന്നലെ സേറ ചാമ്പ്യൻ എം പീ എഴുതിയതിനെ മോഹൻ സിങ്ങും വിമർശിച്ചിരുന്നു. പക്ഷേ മറ്റുള്ളവർ വിമർശിച്ച കാരണത്തിനല്ല എന്ന് മാത്രം. സേറ പറഞ്ഞതിൽ തെറ്റുണ്ട്, മോഹൻ പറഞ്ഞു. British Pakistani men raping and exploiting white girls എന്നത് ശരിയല്ല. വെള്ളക്കാരികളായ പെൺകുട്ടികളെ മാത്രമല്ല അവർ പീഡിപ്പിക്കുന്നത്. എല്ലാ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളേയും ഈ മുസ്ലിം ഗ്യാങ്ങുകൾ പീഡിപ്പിക്കുന്നുണ്ട്. മോഹൻസിങ്ങ് ഒരുപാട് സിഖ് പെൺകുട്ടികളെ ഈ ഗ്രൂമിങ്ങ് ഗ്യാങ്ങുകളിൽ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്. പലരേയും നാട്ടിൽ നിന്ന് പോലും മാറ്റി അമേരിക്കയിലോ ആസ്‌റ്റ്രേലിയയിലോ ഉള്ള സിഖ് കുടുംബങ്ങളോടൊപ്പം നിർത്തി പഠിപ്പിക്കുന്നു. ഈ കുട്ടികളെ കണ്ടാൽ ആ ഗ്യാങ്ങുകളിലുള്ളവർ വീണ്ടും പിറകേ കൂടുകയും ബ്‌ളാക്‌മെയിൽ ചെയ്യുകയും ചെയ്യും. അതുകൊണ്ട് ചിലപ്പോൽ കുട്ടികളെ ദൂരദേശത്തേക്ക് മാറ്റേണ്ടി വരും. മോഹൻ സിങ്ങ് പറയുന്നു.
മറ്റുള്ളവന്റെ കാര്യം വരുമ്പോൾ രാഷ്ട്രീയശരികളുടെ നൂലിൽ പിടിച്ച് ന്യായം വിൽക്കുന്ന നമ്മുടെ നാട്ടിലുള്ളതു പോലെയുള്ള പരിഷ'കൾ ലോകത്തെല്ലാമുണ്ട്. ആ കുട്ടികളെ വീട്ടിൽ നിന്ന് മാറ്റുക വഴി അവരാണ് കുറ്റക്കാർ എന്ന സൂചന അവർക്ക് നൽകുന്നില്ലേ എന്നൊരു സംശയം ഉണ്ടെന്ന് ഒരു ഇന്റർവ്യൂവിൽ ഏതോ ചാരുകസാര ജീവി പറഞ്ഞത് കേട്ടിരുന്നു. എന്നാൽ ഈ ഗ്യാങ്ങുകളുടെ ഉപദ്രവമേൽക്കാതെ കുട്ടികളെ ഈ ജീവികൾ വന്ന് നോക്കുമോ എന്ന് ചോദിച്ചാൽ ഒന്നും പറയാനുണ്ടാവില്ല.
ബ്രിട്ടണിൽ കുഞ്ഞുപെൺകുട്ടികളേയാണ് ഉന്നം വയ്ക്കുന്നതെങ്കിൽ നമ്മുടെ നാട്ടിൽ അൽപ്പം വലിയ പെൺകുട്ടികളെയാണെന്ന് മാത്രമേ വ്യത്യാസമുള്ളൂ. ബ്രിട്ടണിൽ മതം മാറ്റുന്നൊന്നുമില്ല, പകരം ബ്‌ളാക്‌മെയിൽ ചെയ്ത് ലൈംഗിക അടിമകളാക്കി കൂട്ടുകാർക്കും നാട്ടുകാർക്കും കാഴ്ച വയ്ക്കുകയാണ് ചെയ്യുക. അത്തരത്തിലൊരു ലൈംഗിക സ്വാതന്ത്ര്യം ഭാരത്തിലില്ലാത്തതുകൊണ്ടും പെൺകുട്ടികൾ അതിനു നിന്നുകൊടുക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും മസ്തിഷ്‌കപ്രക്ഷാളനം നടത്തി ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് റിക്രൂട്ടിങ്ങ് ചെയ്യുന്നു. സാലി ജോൺസിനേയും കിമ്പർലി മൈനേർസിനേയും പോലെ നിമിഷമാർ ഉണ്ടാകുന്നു. ആറ്റുകാലിലെ നിമിഷയെ കൊണ്ടുപോയ ഭർത്താവ് യമപുരി പൂകി എന്ന് വാർത്തകൾ വരുന്നുണ്ട്. നിമിഷ എവിടെയാണ്?
ഈ പ്രവർത്തനങ്ങൾ ലോകം മുഴുവനുമുള്ള ജിഹാദി നെറ്റ് വർക്കിന്റെ ഭാഗം തന്നെയാണ്. പാക്കിസ്ഥാൻ വംശജരായ ഈ ഗ്യാങ്ങിൽപ്പെട്ടവരും ബ്രിട്ടണിലെ പാക്കിസ്ഥാൻ സമൂഹവുമാണ് കാശ്മീരിൽ മുതൽ പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള സകല വഹാബി, മൗദൂദി ഭീകരവാദ ഗ്രൂപ്പുകളുടെയും വലിയൊരു ഭാഗം സ്‌പോൺസർ ചെയ്യുന്നതും. അനവധി ബ്രിട്ടീഷ് പാക്കിസ്ഥാനികൾ ലഷ്‌കർ ഇ തൊയിബ മുതൽ ഐസിസും അൽ ഖൈ്വദയും വരെയുള്ള ഒരുപാട് പേർ ഭീകരവാദ ഗ്രൂപ്പുകളിൽ സജീവമാണ്. അതുകൊണ്ട് തന്നെ ഇത് ഒരു സംസ്ഥാനത്തെയോ രാജ്യത്തേയോ സംഭവമല്ല. സത്യസരണി ഒറ്റപ്പെട്ടതുമല്ല. ആഗോള ജിഹാദി കൂട്ടുകെട്ടിന്റെ മാനസ സന്താനമാണത്.
ലോകത്തെല്ലാം പീഡോഫൈലുകളും ബലാൽസംഗികളും വൃത്തികെട്ട മനസ്സുള്ളവരുമുണ്ട്. അതുപോലെയല്ലേ ഇതും എന്ന് ചോദിക്കാം. പക്ഷേ കൃത്യമായി നോക്കിയാൽ മനസ്സിലാവും, ഒരു സ്ഥലത്തെ മുസ്ലിം ഗ്യാങ്ങ് അല്ല, ബ്രിട്ടണിലെ എല്ലാ പട്ടണങ്ങളിലും ഇത്തരം ഗ്യാങ്ങുകൾ ഈ ഗ്രൂപ്പിന്റേതായുണ്ട്. നിരന്തരം മറ്റു മതങ്ങളിലെ പെൺകുട്ടികൾ ടാർഗറ്റ് ചെയ്യപ്പെടുന്നു. മതം നോക്കിത്തന്നെയാണ് ടാർഗറ്റ് ചെയ്യുന്നത്. അല്ലാതെ ഒരു ഓപ്പർച്യൂണിസ്റ്റിക് ആയ, വീണുകിട്ടിയ അവസരം മുതലാക്കിയ ഒരു കുറ്റകൃത്യമല്ല, കൃത്യമായ പദ്ധതിയും കാര്യനിർവഹണരീതിയും ഇതിന്റെയെല്ലാം പിറകിലുണ്ട്.
ഇത്തരം ഗ്രൂമിങ്ങ് ഗ്യാങ്ങുകൾ മുതൽ മതപരിവർത്തന ഗ്യാങ്ങുകൾ വരെ സാമാന്യസമൂഹത്തെ ഭീതിയിലാഴ്‌ത്താനും മാനസികമായി ചെറുതാക്കാനുമുള്ള അടവുകൾ തന്നെയാണ്. അത്തരം അടവുകൾ ഇസ്ലാമിക രാഷ്ട്രീയത്തിനു പുതിയതുമല്ല. സൗദി അറേബ്യയാണ് ബ്രിട്ടണിലേയ്ക്ക് ഏറ്റവും കൂടുതൽ ഇസ്ലാമിക ഭീകരവാദം കയറ്റിയയയ്ക്കുന്ന രാഷ്ട്രം എന്ന് ഈയിടെത്തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതായത് ഈ പാതകളെല്ലാം വ്യക്തമാണ്. ലൗ ജിഹാദിൽപ്പെടുത്തി വാർത്തയാക്കുന്നതും കോടിക്കണക്കിനു വാരിയെറിഞ്ഞു കേസുനടത്തുന്നതുമൊക്കെ ഒരു രീതിയിലല്ലെങ്കിൽ ഒരു രീതിയിൽ ഭീകരവാദ പ്രവർത്തനം തന്നെയാണ്. അതിന്റെ ഭാഗമാണ്.
നൂറുപേർ കൂടിനിൽക്കുന്നിടത്ത് ഒരു ബോംബ് പൊട്ടിക്കുന്നത് ആളെക്കൊല്ലാൻ മാത്രമല്ല, ആ പൊട്ടിക്കുന്നതിലെ പേടി സമൂഹത്തിലുണ്ടാക്കാൻ കൂടിയാണ്. ആളെ നിരത്തിനിർത്തി കഴുത്തറുത്ത് വീഡിയോ പരസ്യമായി യൂട്യൂബിലിടുന്നതും അതിനു തന്നെ. അതുപോലുള്ള ഒരു ഭീകരവാദ പ്രവർത്തനം തന്നെയാണ് കുഞ്ഞു പെൺകുട്ടികളെ ബലാൽസംഗം ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗിക അടിമകളാക്കുന്നതും പെൺകുട്ടികളെ ചതിയിൽപ്പറഞ്ഞ് മസ്തിഷ്‌കപ്രക്ഷാളനം നടത്തി വീട്ടുകാരേയും നാട്ടുകാരേയും വെറുപ്പിച്ച് ഹിസ്റ്റീരിയ ബാധിച്ചവരാക്കുന്നതും. ഇത് തുറന്ന് പറയുകയും വിവിധ മതത്തിൽപ്പെട്ടവർ സാധാരണ പോലെ വിവാഹം കഴിക്കുന്നതല്ല പകരം നിർബന്ധിച്ചു മതപരിവർത്തനവും അതോടനുബന്ധിച്ച ഭീകരവാദവും ചെയ്യുന്നതാണ് ലൗ ജിഹാദായാലും സൗഹൃദ ജിഹാദായാലും മറ്റേതൊരു രീതിയിലുള്ള ജിഹാദി ഗ്രൂമിങ്ങ് ഗ്യാങ്ങുകളായാലും എന്ന് മനസ്സിലാക്കുകയും വേണം.
രാഷ്ട്രീയ ശരികളുടെ നൂലിഴയിൽക്കൂടി മാത്രം കഞ്ഞികുടിക്കാൻ പോലുമാകില്ല എന്ന് ഓർത്തിരിക്കണം. ഗ്രൗണ്ട് റിയാലിറ്റി വേറേ ആണ്. സിഖ് അവയർനെസ്സ് സൊസൈറ്റി നേതാവ് മോഹൻ സിങ്ങ് ഒരു ഇന്റർവ്യൂവിൽ ഇന്നലെ പറഞ്ഞു. രാഷ്ട്രീയ ശരി (Political Correctness) മാത്രം നോക്കി സംസാരിക്കുന്നതാണ് ഈ ഗ്രൂമിങ്ങ് ഗ്യാങ്ങുകൾ ഇത്രയേറെ കൂടാൻ കാരണം. അവർ രാഷ്ട്രീയ ശരി നിർബന്ധങ്ങളെ ചൂഷണം ചെയ്താണ് വളരുന്നത്. ലൗ ജിഹാദ് മാത്രമല്ല, ഏത് രീതിയിലും ആൾക്കാരെ, അത് കുഞ്ഞ് പെൺകുട്ടികളായാലും മറ്റേതൊരു രീതിയിലെങ്കിലും ചാക്കിടാൻ വശംവദരാകുന്ന ആൾക്കാരായാലും ചതിക്കുഴികളിൽപ്പെടുത്തുന്ന ജിഹാദുകൾ പലയിടത്തും നടക്കുന്നുണ്ട്. അത് മതപരിവർത്തനം പോലുമല്ല. മതപരിവർത്തനവും ഖിലാഫത്തിനെന്ന രീതിയിൽ അന്യരാജ്യങ്ങളിൽ അടിമകളായയ്ക്കാൻ ഒരുക്കലും കൂടിയാണ്. നിർബന്ധിതരാക്കിയോ വശംവദരാക്കിയോ മതം മാറ്റിക്കഴിഞ്ഞ് 'ആടുമെയ്‌ക്കാൻ' എന്ന നിരുപദ്രവകരമെന്ന് തോന്നുന്ന വാക്കിന്റെ മറവിൽ കൊടും ഭീകരരാക്കുന്ന ഗൂഢ തന്ത്രം. നിമിഷയും അഖിലയും ആതിരയുമെല്ലാം അതിന്റെ പല ഇഴകൾ മാത്രം. നൂലിഴകൾ ചേർന്ന് വരുന്നത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ് ഡീ പീ ഐ, സത്യസരണിയുമൊക്കെ ചേർന്നാണ്. ഇഴകൾ കൂട്ടിവിടാൻ പരസ്പരം പോരടിച്ച് നിൽക്കുന്നു എന്ന് പുറമേ കാണിക്കുന്ന ജമാ അത്തെ ഇസ്ലാമിയും ഫസൽ ഗഫൂറിനെക്കൂട്ടുള്ള 'വിദ്യാഭ്യാസ' മുഖങ്ങളും എന്തിന് മുസ്ലിം ലീഗിലെ വരെ ചില കാണാത്ത കണ്ണികൾ വരെയുണ്ട്.
മുസ്ലിം സമൂഹത്തിനും ഇതിൽ നിന്ന് കൈയും കഴുകി നോക്കിനിൽക്കാനാവില്ല. ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതുമല്ല. തുറന്നതും ആത്മാർത്ഥതയുള്ളതുമായ സംവാദങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് കൂടെയുള്ളവരെ നിരുൽസാഹപ്പെടുത്തലും ഒരു പൊതു സമൂഹത്തിൽ ജീവിക്കുമ്പോൾ ബാക്കിയുള്ളവർക്ക് കൊടുക്കേണ്ടുന്ന പരസ്പര ബഹുമാനവും എല്ലാം എല്ലാ മതക്കാരും ഒരു സിവിലൈസ്ഡ് സമൂഹത്തിലെ ആൾക്കാരെന്ന നിലയിൽ പൊതുവായിത്തന്നെ പിൻതുടർന്നേ പറ്റൂ. എന്നാലേ ഇതിനൊരു പരിഹാരവുമുണ്ടാകൂ.