ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ഭീകരവാദികളുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തി.ഡൗണിങ് സ്ട്രീറ്റിൽ േേമയുടെ ഔദ്യോഗിക വസതിക്കുമുമ്പിൽ ബോംബ് സ്‌ഫോടനം നടത്തി പരിഭ്രാന്തിയുണ്ടാക്കി ശേഷം പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു ഭീകരരുടെ പദ്ധതി.ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.സ്‌കൈ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നായിമുർ സക്കരിയ റഹ്മാൻ,മൊഹമ്മദ് അക്വിബ് ഇമ്രാൻ എന്നീ ഇരുപതുകാരെയാണ് പിടികൂടിയത്.ഇവരെ കഴിഞ്ഞാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇസ്ലാമിക തീവ്രവാദിളാണ് ചാവേർ ആക്രമണത്തിനുള്ള പദ്ധതിക്ക് പിന്നിലെന്ന് മെട്രോപൊലിറ്റൻ പൊലീസ് വ്യക്തമാക്കി.കസ്റ്റഡിയിലെടുത്തവരെ ഇന്ന് വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ഹാജരാക്കി.

ഈ വർഷം രാജ്യത്ത് ഉണ്ടാകുമായിരുന്ന നിരവധി ഭീകരാക്രമണ പദ്ധതികൾ ബ്രിട്ടീഷ് പൊലീസ് തകർത്തിരുന്നു. സ്‌കോട്ട്‌ലൻഡ് യാർഡ്, എംഐ 5, വെസ്റ്റ് മിഡ്ലാൻഡ് പൊലീസ് എന്നിവർ സംയുക്തമായാണു നീക്കങ്ങൾ നടത്തിയത്. കഴിഞ്ഞ വർഷം ഒൻപതു ഭീകരാക്രമണങ്ങളാണു തകർത്തതെന്നു ചൊവ്വാഴ്ച എംഐ 5 വെളിപ്പെടുത്തിയിരുന്നു. ഏറെ നാളായി ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ ലക്ഷ്യമിട്ട് നിരവധി ആക്രമണപദ്ധതികളാണ് ഭീകരർ ആവിഷ്‌കരിച്ചത്.

ഏതായാലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തെരേസ മെയ്‌ക്ക് നൽകിയ മുന്നറിയിപ്പ് ഫലിച്ചിരിക്കുകയാണ്. തന്നെ മെയ്‌ വിമർശിച്ചപ്പോഴാണ് ട്രാപ് ബ്രിട്ടനിലെ വിനാശകരമായ ഇസ്ലാമിക ഭീകരവാദം അടിച്ചമർത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് മുന്നറിയിപ്പ് നൽകിയത്.ഭീകരവാദത്തെ നേരിടാൻ താൻ സന്നദ്ധയാണെന്നും, എന്നാൽ, ബ്രിട്ടനിലെ ഭൂരിപക്ഷം മുസ്ലീങ്ങളും നിയമത്തെ അനുസരിച്ച് ജീവിക്കുന്ന പൗരന്മാരാണെന്നുമായിരുന്നു തെരേസ മേയുടെ മറുപടി.