- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷമായി ലോകം ചുറ്റി നടന്ന ബ്രിട്ടീഷ് ദമ്പതികൾ ഇന്ത്യയിൽ എത്തിയത് കഴിഞ്ഞ ആഴ്ച മാത്രം; കാൽ വഴുതി വീണത് ലക്ഷ്മി നാരായൺ ക്ഷേത്രത്തിലെ താഴികക്കുടത്തിൽ സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ; ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മരണത്തിൽ നടുങ്ങി ബന്ധുക്കളും സുഹൃത്തുക്കളും
ന്യൂഡൽഹി: മധ്യപ്രദേശിലെ പുരാതനമായ ഓർച്ച ലക്ഷ്മി നാരായണ ക്ഷേത്രത്തിന് മുകളിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരം കാൽ തെറ്റി വീണ് മരിച്ച ബ്രിട്ടീഷ് പൗരൻ റോജർ സ്റ്റോറ്റ്സ്ബറി(58) കഴിഞ്ഞ ഒരു വർഷമായി ഭാര്യ ഹില്ലാരിക്കൊപ്പം ലോകം ചുറ്റി നടക്കുകയായിരുന്നുവെന്നും കഴിഞ്ഞ ആഴ്ചയാണ് ഇവർ ഇന്ത്യയിലെത്തിയതെന്നും വ്യക്തമായി. ക്ഷേത്രത്തിലെ താഴികക്കുടത്തിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു റോജറെ തേടി അപകടം എത്തിയത്. ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. 'മിഡിൽ-ഏയ്ജ്ഡ് ഗ്യാപ്പ് ഇയർ' എന്നായിരുന്നു അവർ തങ്ങളുടെ ഒരു വർഷം നീളുന്ന ലോക സഞ്ചാരത്തെ വിശേഷിപ്പിച്ചിരുന്നത്. തങ്ങളുടെ സഞ്ചാരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്ക് വയ്ക്കാനായി ഇവർ ഇതേ പേരിൽ ഒരു ബ്ലോഗും ആരംഭിച്ചിരുന്നു. ഭർത്താവ് കാൽതെറ്റി താഴോട്ട് വീണപ്പോൾ അദ്ദേഹത്തിന്റെ കാല് പൊട്ടിയിട്ടുണ്ടാകുമെന്ന് മാത്രമായിരുന്നു ഹില്ലാരി തുടക്കത്തിൽ വിചാരിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ റോജറിനെ ആംബുലൻസിൽ ഉടൻ രാജാറ
ന്യൂഡൽഹി: മധ്യപ്രദേശിലെ പുരാതനമായ ഓർച്ച ലക്ഷ്മി നാരായണ ക്ഷേത്രത്തിന് മുകളിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരം കാൽ തെറ്റി വീണ് മരിച്ച ബ്രിട്ടീഷ് പൗരൻ റോജർ സ്റ്റോറ്റ്സ്ബറി(58) കഴിഞ്ഞ ഒരു വർഷമായി ഭാര്യ ഹില്ലാരിക്കൊപ്പം ലോകം ചുറ്റി നടക്കുകയായിരുന്നുവെന്നും കഴിഞ്ഞ ആഴ്ചയാണ് ഇവർ ഇന്ത്യയിലെത്തിയതെന്നും വ്യക്തമായി. ക്ഷേത്രത്തിലെ താഴികക്കുടത്തിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു റോജറെ തേടി അപകടം എത്തിയത്. ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
'മിഡിൽ-ഏയ്ജ്ഡ് ഗ്യാപ്പ് ഇയർ' എന്നായിരുന്നു അവർ തങ്ങളുടെ ഒരു വർഷം നീളുന്ന ലോക സഞ്ചാരത്തെ വിശേഷിപ്പിച്ചിരുന്നത്. തങ്ങളുടെ സഞ്ചാരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്ക് വയ്ക്കാനായി ഇവർ ഇതേ പേരിൽ ഒരു ബ്ലോഗും ആരംഭിച്ചിരുന്നു. ഭർത്താവ് കാൽതെറ്റി താഴോട്ട് വീണപ്പോൾ അദ്ദേഹത്തിന്റെ കാല് പൊട്ടിയിട്ടുണ്ടാകുമെന്ന് മാത്രമായിരുന്നു ഹില്ലാരി തുടക്കത്തിൽ വിചാരിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ റോജറിനെ ആംബുലൻസിൽ ഉടൻ രാജാറാം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 അടി ഉയരത്തിൽ നിന്നുമുള്ള വീഴ്ചയിൽ കാർഡിയോറെസ്പിറേറ്ററി അറസ്റ്റുണ്ടായാണ് റോജർ മരിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമെ ഇദ്ദേഹത്തിന്റെ സ്പൈനൽ കോർഡിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമെ വിശദവിവരങ്ങൾ അറിയുന്നതിനായി പോസ്റ്റ് മോർട്ടവും നടത്തുന്നുണ്ട്. 2016 നവംബറിലായിരുന്നു ഇരുവരും ലോകയാത്ര ആരംഭിച്ചിരുന്നത്. 20ൽ അധികം രാജ്യങ്ങളിൽ പര്യടനം നടത്തിയതിന് ശേഷമായിരുന്നു ഇവർ ഇന്ത്യയിൽ എത്തിയിരുന്നത്. അടുത്ത മാസം ഇന്ത്യയിൽ നിന്നും തിരിച്ച് ബ്രിട്ടനിലേക്ക് മടങ്ങാനിരിക്കവെയാണ് മരണം റോജറിനെ കൂട്ടിക്കൊണ്ട് പോയിരിക്കുന്നത്. അധികം പ്രായമാകുന്നതിന് മുമ്പ് മരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കുറച്ച് മുമ്പ് തന്റെ ബ്ലോഗിലൂടെ റോജർ വെളിപ്പെടുത്തിയിരുന്നും റിപ്പോർട്ടുണ്ട്.
മരണക്കിടക്കയിൽ കിടന്ന് നരകിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഡോക്യുമെന്ററി സംവിധായകൻ കൂടിയായ റോജർ ആഗ്രഹിച്ചിരുന്നു. തങ്ങളുടെ കുട്ടികൾ വളരാനാരംഭിച്ചിരിക്കുന്നുവെന്നും രക്ഷിതാക്കളെ ശുശ്രൂഷിക്കേണ്ട ഉത്തരവാദിത്വമില്ലെന്നും അതിനാൽ എല്ലാത്തിൽ നിന്നും അവധിയെടുത്ത് ഒരു കൊല്ലം ലോകം കാണാനുള്ള ഏറ്റവും ഉചിതമായ സമയം ഇതായതിനാൽ ഈ യാത്രക്ക് പുറപ്പെടുന്നുവെന്ന് ലോക സഞ്ചാരത്തിനിറങ്ങും മുമ്പ് റോജർ ബ്ലോഗിൽ എഴുതിയിരുന്നു. യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോസ് ചെയ്ത് നിൽക്കുന്ന ദമ്പതികളുടെ ഏറെ ചിത്രങ്ങൾ ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം.
തുടർന്ന് ഒക്ടോബർ 9നായിരുന്നു ദമ്പതികൾ ന്യൂഡൽഹിയിൽ എത്തിയിരുന്നത്. ഓർച്ചയിലെ ഷിഷ് മഹൽ ഹോട്ടലിൽ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇവർ താമസിക്കാനെത്തിയത്. ഇന്ത്യയെ വാനോളം പുകഴ്‌ത്തി റോജർ ബ്ലോഗിൽ കുറിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച താജ്മഹൽ സന്ദർശിച്ച അതുല്യമായ അനുഭവവും അദ്ദേഹം വർണിച്ചിരുന്നു. റോജറുടെ മൃതദേഹം തിരിച്ച് കൊണ്ടുപോകാനും മറ്റു ഹില്ലാരിയെ സഹായിക്കാനായി ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ നിന്നുമുള്ള ഒഫീഷ്യലുകൾ എത്തുമെന്ന് റിപ്പോർട്ടുണ്ട്.