- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ വച്ച് അടിപിടി; യാത്രാവിലക്ക് വന്നപ്പോൾ പുതിയ പാസ്പോർട്ട് എടുത്ത് നാട് വിട്ടു; അസാന്നിധ്യത്തിൽ ശിക്ഷിച്ച് കോടതി; ഇംഗ്ലണ്ടിൽ എത്തിയ ആ ബ്രിട്ടീഷ് യുവതി ഇനി ഗൾഫ് രാജ്യങ്ങളിൽ ചെന്നാൽ അപ്പോൾ അകത്താകും
ലണ്ടൻ: നാല് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ദുബായിൽ വച്ച് സ്വീഡിഷ് കാരനുമായി ദുബായിൽ വച്ച് അടിയുണ്ടാക്കിയ കേസിൽ പെട്ട് വിചാരണക്ക് വിധേയയാവാനിരിക്കെ അസ ഹച്ചിൻസൻ (22) എന്ന ബ്രിട്ടീഷ് യുവതി അവിടെ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട് ബ്രിട്ടനിലെത്തിയതായി റിപ്പോർട്ട്. കേസിൽ പെട്ടതിനെ തുടർന്ന് ദുബായിൽ ഇവർക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും പുതിയ പാസ്പോർട്ടെടുത്തായിരുന്നു എസെക്സിലെ ചെംസ്ഫോഡിലുള്ള അസ ബ്രിട്ടനിൽ തിരിച്ചെത്തിയത്. പലായനം ചെയ്ത യുവതിക്ക് ദുബായിലെ കോടതി മൂന്ന് മാസത്തെ ജയിൽ ശിക്ഷ വിധിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കാരണത്താൽ ഇനി ഈ ബ്രിട്ടീഷ് യുവതി ഗൾഫ് രാജ്യങ്ങളിൽ ചെന്നാൽ അപ്പോൾ അകത്താകുമെന്നുറപ്പാണ്. തിങ്കളാഴ്ച യുവതിയുടെ കേസിൽ വിചാരണ വച്ചിരിക്കവെയായിരുന്നു ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ അസ ബ്രിട്ടനിലേക്ക് മുങ്ങിയത്. 2016ലായിരുന്നു കേസിന് ആസ്പദമായ അടിപിടി ഉണ്ടായത്. മദ്യത്തിന്റെ ലഹരിയിൽ അസയും കൂട്ടുകാരും സ്വീഡഡൻകാരനുമായി അടിപിടിയുണ്ടാക്കുകയും അയാളെ മർദിച്ച് അയാളുടെ സൺഗ്ലാസ് മോഷ്ടിക്കു
ലണ്ടൻ: നാല് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ദുബായിൽ വച്ച് സ്വീഡിഷ് കാരനുമായി ദുബായിൽ വച്ച് അടിയുണ്ടാക്കിയ കേസിൽ പെട്ട് വിചാരണക്ക് വിധേയയാവാനിരിക്കെ അസ ഹച്ചിൻസൻ (22) എന്ന ബ്രിട്ടീഷ് യുവതി അവിടെ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട് ബ്രിട്ടനിലെത്തിയതായി റിപ്പോർട്ട്. കേസിൽ പെട്ടതിനെ തുടർന്ന് ദുബായിൽ ഇവർക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും പുതിയ പാസ്പോർട്ടെടുത്തായിരുന്നു എസെക്സിലെ ചെംസ്ഫോഡിലുള്ള അസ ബ്രിട്ടനിൽ തിരിച്ചെത്തിയത്. പലായനം ചെയ്ത യുവതിക്ക് ദുബായിലെ കോടതി മൂന്ന് മാസത്തെ ജയിൽ ശിക്ഷ വിധിച്ചുവെന്നാണ് റിപ്പോർട്ട്.
ഇക്കാരണത്താൽ ഇനി ഈ ബ്രിട്ടീഷ് യുവതി ഗൾഫ് രാജ്യങ്ങളിൽ ചെന്നാൽ അപ്പോൾ അകത്താകുമെന്നുറപ്പാണ്. തിങ്കളാഴ്ച യുവതിയുടെ കേസിൽ വിചാരണ വച്ചിരിക്കവെയായിരുന്നു ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ അസ ബ്രിട്ടനിലേക്ക് മുങ്ങിയത്. 2016ലായിരുന്നു കേസിന് ആസ്പദമായ അടിപിടി ഉണ്ടായത്. മദ്യത്തിന്റെ ലഹരിയിൽ അസയും കൂട്ടുകാരും സ്വീഡഡൻകാരനുമായി അടിപിടിയുണ്ടാക്കുകയും അയാളെ മർദിച്ച് അയാളുടെ സൺഗ്ലാസ് മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്. ആക്രമണം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ട്രാൻസ്പോർട്ടേഷൻ വർക്കറായിരുന്ന അസയെ വിചാരണ ചെയ്യാനിരുന്നത്.
താൻ യുഎഇ വിട്ട് പോകരുതെന്ന കോടതി നിരോധനം ബോർഡർ ഗാർഡുമാർ ശ്രദ്ധിക്കാതിരുന്നാൽ തനിക്ക് രക്ഷപ്പെടാമെന്ന അസയുടെ പ്രതീക്ഷ നിറഞ്ഞ പ്രവർത്തിക്ക് ഫലം കാണുകയും അവർ ലണ്ടനിലേക്കുള്ള വിമാനം കയറി ദുബായിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു. ഇനി ഗൾഫ് രാജ്യങ്ങളിലെങ്ങാനും ഭാവിയിൽ അസ ചെന്നിറങ്ങിയാൽ മേൽപ്പറഞ്ഞ കുറ്റങ്ങൾക്ക് പുറമെ യാത്രാ നിരോധനം ലംഘിച്ച് ബ്രിട്ടനിലേക്ക് കടന്നുവെന്ന കുറ്റവും മറ്റ് ചാർജുകളും അസയ്ക്ക് മേൽ ചുമത്തി അകത്തിടുമെന്നുറപ്പാണ്. സാധാരണ പുതിയ പാസ്പോർട്ടെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും അസയുടെ കാര്യത്തിൽ അതും സാധിക്കുകയായിരുന്നു.
യുവതിയുടേത് പുതിയ പാസ്പോർട്ടായതിനാലാണ് അവർക്ക് മേൽ യാത്രാ വിലക്കുള്ള കാര്യം ബോർഡർ ഗാർഡുമാർക്ക് മനസിലാവാതെ പോയത്. താൻ സംഘട്ടനത്തിന്റെ വെറും സാക്ഷി മാത്രമായിരുന്നുവെന്നും സ്വീഡൻ കാരനാണ് ആദ്യം കൈയാങ്കളി തുടങ്ങിയതെന്നുമാണ് അസ സ്വയം ന്യായീകരിക്കുന്നത്. 2016 ഏപ്രിൽ 29നാണ് കേസിന് ആസ്പദമായ അടിപിടി നടന്നത്. അസക്കൊപ്പം 26കാരനായ മറ്റൊര യുവാവിന് മേലും അടിപിടി, മോഷണക്കുറ്റങ്ങൾ ചുമത്തിയിരുന്നു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇവരുടെ ആക്രമണത്തിൽ പരുക്കേറ്റ് 54 വയസുള്ള സ്വീഡൻകാരൻ രക്തം വാർന്ന് നിലത്ത് കിടന്ന് പോയിരുന്നു.