- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായം കുറഞ്ഞ പയ്യന്മാരെ കാണുമ്പോൾ ബ്രിട്‌നി സ്പീയേഴ്സിന് പണ്ടേ രോഗം; ലോകമെമ്പാടുമുള്ള യുവതികളുടെ സ്വപ്ന കാമുഖനായ ജസ്റ്റിൻ ബീബറെ കിട്ടിയാൽ കൊള്ളാമെന്ന് ഏറ്റവും പുതിയ മോഹം
പാശ്ചാത്യരാജ്യങ്ങളിൽ സൂപ്പർസ്റ്റാറുകൾ ആരെന്ന് ചോദിച്ചാൽ ഉത്തരം റോക്‌സ്റ്റാറുകളാണെന്ന് നിസംശയം പറയാം. ഇത്തരക്കാർ പരസ്പരം വിവാഹം രഴിക്കുന്നതും ഡേറ്റിങ്ങിലേർപ്പെടുന്നതും പതിവാണ്.അവസരം കിട്ടുമെങ്കിൽ താൻ ജസ്റ്റിൻ ബീബറെ കല്യാണം കഴിക്കുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് പോപ് ഗായിക ബ്രിട്‌നി സ്പീയേഴ്‌സ്. മുപ്പത്തിരണ്ടുകാരിയായ ഗായിക ടിവി ഷോയ്ക്കിടെയാണ് ഈ വിനോദവെടി പൊട്ടിച്ചത്. 22 വയസ്സുള്ള ജസ്റ്റിൻ ബീബർ ലോകമെങ്ങും ഏറെ ആരാധകരുള്ള ഗായകനാണ്. ടിവി പരിപാടികളുടെ നിർമ്മാതാവായ ചാർലി എബർസോളുമായുള്ള വിവാഹബന്ധം കഴിഞ്ഞ വർഷം ജൂണിൽ വേർപെടുത്തിയതിനെത്തുടർന്ന് ബ്രിട്‌നി തനിച്ചാണിപ്പോൾ. ബ്രിട്ടനിലെ ഒരു ടിവി ചാനലിലെ ഗെയിംഷോയിൽ ബീബറിനും സിമോൺ കവലിനും മഡോണയ്ക്കുമൊപ്പം ബ്രിട്‌നി പങ്കെടുത്തിരുന്നു. അതിലായിരുന്നു ബീബറെ വിവാഹം ചെയ്താൽ കൊള്ളാമെന്ന പരാമർശം ബ്രിട്‌നി നടത്തിയത്. തന്നേക്കാൾ ചെറുപ്പക്കാരുമായുള്ള ഡേറ്റിങ്ങിന്റെ പേരിൽ ബ്രിട്‌നി നേരത്തേതന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
പാശ്ചാത്യരാജ്യങ്ങളിൽ സൂപ്പർസ്റ്റാറുകൾ ആരെന്ന് ചോദിച്ചാൽ ഉത്തരം റോക്‌സ്റ്റാറുകളാണെന്ന് നിസംശയം പറയാം. ഇത്തരക്കാർ പരസ്പരം വിവാഹം രഴിക്കുന്നതും ഡേറ്റിങ്ങിലേർപ്പെടുന്നതും പതിവാണ്.അവസരം കിട്ടുമെങ്കിൽ താൻ ജസ്റ്റിൻ ബീബറെ കല്യാണം കഴിക്കുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് പോപ് ഗായിക ബ്രിട്‌നി സ്പീയേഴ്‌സ്. മുപ്പത്തിരണ്ടുകാരിയായ ഗായിക ടിവി ഷോയ്ക്കിടെയാണ് ഈ വിനോദവെടി പൊട്ടിച്ചത്. 22 വയസ്സുള്ള ജസ്റ്റിൻ ബീബർ ലോകമെങ്ങും ഏറെ ആരാധകരുള്ള ഗായകനാണ്.
ടിവി പരിപാടികളുടെ നിർമ്മാതാവായ ചാർലി എബർസോളുമായുള്ള വിവാഹബന്ധം കഴിഞ്ഞ വർഷം ജൂണിൽ വേർപെടുത്തിയതിനെത്തുടർന്ന് ബ്രിട്‌നി തനിച്ചാണിപ്പോൾ. ബ്രിട്ടനിലെ ഒരു ടിവി ചാനലിലെ ഗെയിംഷോയിൽ ബീബറിനും സിമോൺ കവലിനും മഡോണയ്ക്കുമൊപ്പം ബ്രിട്‌നി പങ്കെടുത്തിരുന്നു. അതിലായിരുന്നു ബീബറെ വിവാഹം ചെയ്താൽ കൊള്ളാമെന്ന പരാമർശം ബ്രിട്‌നി നടത്തിയത്. തന്നേക്കാൾ ചെറുപ്പക്കാരുമായുള്ള ഡേറ്റിങ്ങിന്റെ പേരിൽ ബ്രിട്‌നി നേരത്തേതന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.