- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ രാജകീയ കൃത്യനിർവഹണം അവസാനിപ്പിക്കുന്നു; രാജ്ഞി എലിസബത്തിന്റെ ഭർത്താവ് സെപ്റ്റംബറിനുശേഷം പൊതുപരിപാടികളിൽ പങ്കെടുക്കില്ല; ദുഃഖം രേഖപ്പെടുത്തിയ പ്രഭുവിനോട് 'എനിക്കിനി നിൽക്കാനാവില്ലെന്ന്' 95 വയസുള്ള രാജകുമാരന്റെ നർമത്തിൽ പൊതിഞ്ഞ മറുപടി
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ രാജകീയ ഉത്തരവാദിത്വങ്ങളിൽനിന്ന് രാജിവച്ചു. സെപ്റ്റംബറിനുശേഷം അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കില്ലെന്ന് ബക്കിങാം പാലസ് പ്രതിനിധി അറിയിച്ചു. ബക്കിങാം കൊട്ടാരത്തിൽ ചേർന്ന ഉന്നത രാജപ്രതിനിധികൾ പങ്കെടുത്ത അടിയന്തര രസഹ്യ യോഗത്തിലാണ് 95 വയസുള്ള രാജകുമാരൻ ഔദ്യോഗിക ജോലി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത്. രാജ്ഞി എലിസബത് അടക്കമുള്ളവർ രാജകുമാരന് പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന് സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പതിവുമട്ടിൽ തന്റെ രാജിസംബന്ധിച്ച് തമാശരീതിയിലും അദ്ദേഹം പ്രതികരിച്ചു. ഗണിതജ്ഞനും പ്രഭുവുമായ മിഷായേൽ ആറ്റിയായോടായിരുന്നു ഈ തമാശ. രാജകുമാരൻ ഔദ്യോഗിക കൃത്യനിർവഹണം അവസാനിപ്പിക്കുന്നതിൽ തനിക്ക് വളരെ വിഷമമുണ്ടെന്ന് പ്രഭു പറഞ്ഞു. എന്നിക്ക് ഇനി അധികകാലം നിൽക്കാനാവില്ലെന്നായിരുന്നു ഫിലിപ്പിന്റെ മറുപടി. 70 വർഷം മുമ്പ് എലിസബത്തിനെ വിവാഹം ചെയ്തുകൊണ്ടാണ് ഫിലിപ്പ് രാജകീയ കൃത്യനിർവഹണം ആരംഭിച്ചത്. രാജകീയജോലികളുട
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ രാജകീയ ഉത്തരവാദിത്വങ്ങളിൽനിന്ന് രാജിവച്ചു. സെപ്റ്റംബറിനുശേഷം അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കില്ലെന്ന് ബക്കിങാം പാലസ് പ്രതിനിധി അറിയിച്ചു. ബക്കിങാം കൊട്ടാരത്തിൽ ചേർന്ന ഉന്നത രാജപ്രതിനിധികൾ പങ്കെടുത്ത അടിയന്തര രസഹ്യ യോഗത്തിലാണ് 95 വയസുള്ള രാജകുമാരൻ ഔദ്യോഗിക ജോലി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത്. രാജ്ഞി എലിസബത് അടക്കമുള്ളവർ രാജകുമാരന് പിന്തുണ പ്രഖ്യാപിച്ചു.
തുടർന്ന് സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പതിവുമട്ടിൽ തന്റെ രാജിസംബന്ധിച്ച് തമാശരീതിയിലും അദ്ദേഹം പ്രതികരിച്ചു. ഗണിതജ്ഞനും പ്രഭുവുമായ മിഷായേൽ ആറ്റിയായോടായിരുന്നു ഈ തമാശ. രാജകുമാരൻ ഔദ്യോഗിക കൃത്യനിർവഹണം അവസാനിപ്പിക്കുന്നതിൽ തനിക്ക് വളരെ വിഷമമുണ്ടെന്ന് പ്രഭു പറഞ്ഞു. എന്നിക്ക് ഇനി അധികകാലം നിൽക്കാനാവില്ലെന്നായിരുന്നു ഫിലിപ്പിന്റെ മറുപടി.
70 വർഷം മുമ്പ് എലിസബത്തിനെ വിവാഹം ചെയ്തുകൊണ്ടാണ് ഫിലിപ്പ് രാജകീയ കൃത്യനിർവഹണം ആരംഭിച്ചത്. രാജകീയജോലികളുടെ ഭാഗമായി അയ്യായിരം പ്രസംഗങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. നവംബറിൽ രാജ്ഞിയും രാജകുമാരനും 70ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. അതേസമയം പ്രായാധിക്യം കൊണ്ടു കഷ്ടപ്പെടുന്ന എലിസബത്ത് രാജ്ഞി മരണം വരെ ബ്രിട്ടനെ സേവിക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
എഡിൻബറോയിലെ ഡ്യൂക് കൂടിയായ ഫിലിപ്പ് 780 സംഘടനകളിൽ രക്ഷാധികാരിയോ, പ്രസിഡന്റോ, അംഗമോ ആണ്. രാജകീയ കൃത്യനിർവഹണം അവസാനിപ്പിച്ചാലും ഈ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം അദ്ദേഹം തുടരും. ബ്രിട്ടനിൽ ഏറ്റവും അധികാലം ജീവിച്ചിരിക്കുന്ന രാജകീയ പങ്കാളി കൂടിയാണ് ഫിലിപ്പ്.