- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രോഡ്ബാൻഡ് കണക്ഷന് 18 ശതമാനം നിരക്ക് വർധന; സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
ഡബ്ലിൻ: ബ്രോഡ്ബാൻഡ് കണക്ഷന് 18 ശതമാനം നിരക്ക് വർധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി കമ്പനി വ്യക്തമാക്കി. അടുത്ത സെപ്റ്റംബർ മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. Eir-ന്റെ ഹോൾസെയിൽ റേറ്റിൽ മാറ്റങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ബ്രോഡ്ബാൻഡ് കണക്ഷനും നിരക്ക് വർധന ബാധകമാക്കിയത്. ബ്രോഡ്ബാൻഡ് നിരക്ക് വർധന പ്രാബല്യത്തിലാകുന്നതോടെ ഹോൾസെയിൽ ഉപയോക്താക്കൾക്കുള്ള ചാർജ് മാസം 19.50 യൂറോയിൽ നിന്ന് 23 യൂറോയായി വർധിക്കും. ഹൈസ്പീഡ് ഫൈബർ ബ്രോഡ്ബാൻഡിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് നിരക്ക് വർധന വരുത്തിയതെന്നും കമ്പനി വ്യക്തമാക്കുന്നു. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് ഐറീഷ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളാണ് രണ്ടാമത്തെ ഏറ്റവും വലിയ നിരക്ക് നേരിടുന്നതെന്ന യൂറോപ്യൻ യൂണിയന്റെ പരാമർശം വന്ന സാഹചര്യത്തിലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തുന്നത്.
ഡബ്ലിൻ: ബ്രോഡ്ബാൻഡ് കണക്ഷന് 18 ശതമാനം നിരക്ക് വർധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി കമ്പനി വ്യക്തമാക്കി. അടുത്ത സെപ്റ്റംബർ മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. Eir-ന്റെ ഹോൾസെയിൽ റേറ്റിൽ മാറ്റങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ബ്രോഡ്ബാൻഡ് കണക്ഷനും നിരക്ക് വർധന ബാധകമാക്കിയത്.
ബ്രോഡ്ബാൻഡ് നിരക്ക് വർധന പ്രാബല്യത്തിലാകുന്നതോടെ ഹോൾസെയിൽ ഉപയോക്താക്കൾക്കുള്ള ചാർജ് മാസം 19.50 യൂറോയിൽ നിന്ന് 23 യൂറോയായി വർധിക്കും. ഹൈസ്പീഡ് ഫൈബർ ബ്രോഡ്ബാൻഡിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് നിരക്ക് വർധന വരുത്തിയതെന്നും കമ്പനി വ്യക്തമാക്കുന്നു.
അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് ഐറീഷ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളാണ് രണ്ടാമത്തെ ഏറ്റവും വലിയ നിരക്ക് നേരിടുന്നതെന്ന യൂറോപ്യൻ യൂണിയന്റെ പരാമർശം വന്ന സാഹചര്യത്തിലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തുന്നത്.
Next Story