ബ്രോംമിലി: ബ്രോംമിലി  സ്‌നേഹവീടിന്റെ  ക്രിസ്മസ് പുതുവൽസര ആഘോഷങ്ങൾ  നടന്നു. സ്‌നേഹവീടിനു വേണ്ടി ജോജി വർഗീസ് എല്ലാവരേയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു. ഉച്ചഭക്ഷണത്തോടെ  ആരംഭിച്ച ആഘോഷങ്ങളിൽ ബ്രോംമിലി  ജോസഫ് ചർച്ച് വികാരി ടോം അച്ചൻ പുതുവത്സര സന്ദേശം നൽകി സ്‌നേഹവീടിന്റെ 2015 കലണ്ടർ പ്രകാശനം  ചെയ്തു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാവിരുന്നുകൾ എല്ലാവരും മനം നിറയെ ആസ്വദിച്ചു. സ്‌റ്റേജിൽ കുരുന്നുകൾ വർണ്ണം വിതറിയപ്പോൾ മുതിർന്നവർ അവരോടൊപ്പം ചേർന്നു.

ജോസഫ് ചർച്ച്  അസിസ്റ്റന്റ് വികാരി ഫാ. സാജു പിണക്കാട്ട് എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്ന് സംസാരിച്ചു. മെറിലും സംഘവും അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ കലാപരിപാടികൾ ആരംഭിച്ചു. തുടർന്നു സ്‌നേഹവീടിന്റെ  കുരുന്നുകൾ ഉണ്ണിയേശുവിന്റെ ജനനം ദൃശ്യവൽക്കരിച്ചു. ആനന്ദിന്റെയും ആൻസിയുടെയും ഗാനങ്ങൾ സ്‌നേഹവീടിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ നിറംപകർന്നു. റെനീം അവതരിപ്പിച്ച ഡാൻസ് സദസ്സിനാവേശം പകർന്നു. ഐസ്സക്കും ഹന്നയും കീബോർഡിൽ വായിച്ച ഗാനങ്ങൾ കാതുകൾക്ക് കുളിർമയായി. തുടർന്ന് ഇസബെൽ , ആജാനാച്ചലെ എന്ന ഗാനത്തിന് ചുവടുവച്ചു . സിസ്റ്റർ ഫിൽസി എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നു . സ്‌നേഹവീടിന്റെ അംഗങ്ങൾ ഏവരും ചേർന്ന് പഴയ മലയാള ഗാനങ്ങൾക്ക് നൃത്തം വച്ചത് ശ്രദ്ധേയമായി. സ്‌നേഹവീടിനു വേണ്ടി സുനിൽ നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടെ സ്‌നേഹവീടിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് തിരശീല വീണു.