ബ്രംപ്ടൻ: കാനഡയിലെ ബ്രംപ്ടൻ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷം ഓഗസ്റ്റ് 15നു (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചിനു സമാജം സെന്ററിൽ ആഘോഷ പരിപാടിയിൽ പതാക ഉയർത്തൽ ഉൾപ്പെടെയുള്ള വർണശബളമായ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും പരിപാടിക്കു മാറ്റുകൂട്ടും. 

അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ സ്മരണയെ അനുസ്മരിക്കാൻ സമാജം ഏറ്റെടുത്തിരിക്കുന്ന അവയവദാന പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും സമാജത്തിന്റെ അടുത്ത വർഷത്തെ പ്രവർത്തനോദ്ഘാടനവും തദവസരത്തിൽ നടക്കും.

കാനഡയിൽ വസിക്കുന്ന എല്ലാ ദേശസ്‌നേഹികളും ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി സമാജം സെക്രട്ടറി ഗോപകുമാർ നായർ അറിയിച്ചു.