ന്യൂയോർക്ക്∙ കഴിഞ്ഞ 15 വർഷമായി അമേരിക്കൻ മലയാളികളുടെ ആത്മീയ ജീവിതത്തിൽ പുത്തൻ ഉണർവ്വും ആത്മാഭിഷേകവും പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ക്യൂൻ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ  26,27,28,29,30 (ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ സമീപ പ്രദേശത്തുള്ള അഞ്ച് ഇടവകകൾ ഒരുമിച്ചുകൂടി കുടുംബവർഷത്തോടനുബന്ധിച്ച് ബ്രോങ്ക്സ് സിറോ മലബാർ പള്ളിയിൽ വച്ച് കുടുംബ നവീകരണ ഫൊറോനാ കൺവൻഷൻ നടത്തപ്പെടുന്നു.

അഞ്ച് ദിവസത്തെ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് ധ്യാനശുശ്രൂഷകളിലൂടെയും ആത്മീയ ശുശ്രൂഷകളിലൂടെയും ഈ കാലഘട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അത്ഭുതകരമായ അഭിഷേകത്താൽ നിറയപ്പെട്ട മരിയൻ ടിവിയുടെ സ്പിരിച്വൽ ഡയറക്ടറായ റവ.ഫാ ഷാജി തുമ്പേചിറയിൽ, ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറിയ ലോകപ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരിമാത്തറ, ദൈവം വരദാനങ്ങളാൽ ഏറെ അനുഗ്രഹിച്ച മരിയൻ ടിവിയുടെ ചെയർമാൻ ബ്രദർ പി.ഡി ഡൊമിനിക്, ആത്മീയ ഗാനരംഗത്ത് ഏറെ അറിയപ്പെടുന്ന അഭിഷേകത്താൽ നിറയപ്പെട്ട ബ്രദർ മാർട്ടിൻ മഞ്ഞപ്പാറ (ഗാനശുശ്രൂഷ) എന്നിവരാണ് കൺവൻഷൻ ശുശ്രൂഷകൾ നയിക്കുന്നത്.

ഓഗസ്റ്റ് 26ന് ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ 10 മണി വരേയും, 27ന് വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 10 മണി വരേയും, 28ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 10 മണി വരേയും, 29ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരേയും, 30ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരേയുമാണ് ധ്യാനസമയം. രജിസ്ട്രേഷൻ ഫീസ് ഇല്ലാതെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ അഞ്ചുദിവസത്തെ കുടുംബ നവീകരണ കൺവൻഷനിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ സഭാഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്വുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോസ് കണ്ടത്തിക്കുടി (വികാരി, സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ കാത്തലിക് ചർച്ച് ഫോൺ: 201 681 6021), ഫാ. റോയിസൺ മേനോലിക്കൽ (അസിസ്റ്റന്റ് വികാരി, സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ കാത്തലിക് ചർച്ച് 917 345 2610), ഫാ. ലിഗോറി ജോൺസൺ (വികാരി, സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് ചർച്ച് ലോംഗ്ഐലന്റ് 281 935 7275), ഫാ. തദേവൂസ് അരവിന്ദത്ത് (വികാരി, സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് ചർച്ച് റോക്ക്ലാന്റ് 845 490 9307), ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ട് (വികാരി, സെന്റ് ജോർജ് സിറോ മലബാർ കാത്തലിക് ചർച്ച്, പാറ്റേഴ്സൺ, ന്യൂജഴ്സി 281 904 6622), ഫാ. ഏബ്രഹാം വെട്ടിയോലിൽ (വികാരി, ബ്ലെഡ്സ് കുഞ്ഞച്ചൻ സിറോ മലബാർ കാത്തലിക് മിഷൻ സ്റ്റാറ്റൻഐലന്റ് 347 601 0024), സണ്ണി കൊല്ലറയ്ക്കൽ (914 426 2119), ആന്റണി കൈതാരത്ത് (914 426 6234), ജോർജ് പട്ടേരിൽ (914 320 5859), ജോൺ തുണ്ടത്തിൽ (646 287 7454), ഷോളി കുമ്പിളുവേലി (914 330 6340), ബിനു വാതപ്പള്ളിൽ (914 815 3489), ജോനിനി മാളിയേക്കൽ (914 806 3734), സി.എം. തോമസ് (914 953 5291), പള്ളായി വർഗീസ് (914 400 6971). www.mariantvworld.org