- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡേവിഡ് ബെക്കാമിന്റെയും വിക്ടോറിയയുടെയും മരുമകൾ ഇവൾ; മൂത്ത മകൻ ബ്രൂക്ക്ലിൻ ബെക്കാം ഗേൾഫ്രണ്ടിനെ ചേർത്ത് നിർത്തിയും പരസ്യമായി ചുംബിച്ചും കെട്ടിപ്പിടിച്ചും ജീവിതം ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറൽ
ലണ്ടൻ: വിശ്രുത ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിന്റെയും പ്രശസ്ത ഫാഷൻ ഡിസൈനറും ബിസിനസ് വുമണും ഗായികയുമായ വിക്ടോറിയ ബെക്കാമിന്റെയും മൂത്ത പുത്രനായ ബ്രൂക്ക്ലിൻ ബെക്കാമിന്റെ കാമുകിയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്ത് വന്നു. തന്റെ ഗേൾഫ്രണ്ടിനെ ചേർത്ത് നിർത്തിയും പരസ്യമായി ചുംബിച്ചും കെട്ടിപ്പിടിച്ചും ബ്രൂക്ക്ലിൻ ജീവിതം ആഘോഷിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലായിത്തീർന്നിരിക്കുകയാണ്. 19കാരിയും മോഡലുമായ ഹന ക്രോസാണീ കാമുകിയെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇരുവരും ഇക്കഴിഞ്ഞ ഞായറാഴ്ച ബെവെർലി ഹില്ലിൽ ഷോപ്പിങ് നടത്തുന്നതിന്റെ വർണാഭമായ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ പുതിയ പ്രണയത്തെക്കുറിച്ച് ബ്രൂക്ക്ലിൻ കഴിഞ്ഞ ആഴ്ച സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഫാഷൻ അവാർഡ് ദാന ചടങ്ങിനിടെ ഇരുവരും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. 19കാരനും ഫോട്ടോഗ്രാഫറുമായ ബ്രൂക്ക്ലിൻ തന്റെ ഗേൾഫ്രണ്ടിനെ പ്രശസ്തമായ റോഡിയോ ഡ്രൈവിന് സമീപത്ത് വച്ച് ചേർത്ത് പിടിക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിരുന്നു. ഈ അവസരത്തിൽ ബ്ര
ലണ്ടൻ: വിശ്രുത ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിന്റെയും പ്രശസ്ത ഫാഷൻ ഡിസൈനറും ബിസിനസ് വുമണും ഗായികയുമായ വിക്ടോറിയ ബെക്കാമിന്റെയും മൂത്ത പുത്രനായ ബ്രൂക്ക്ലിൻ ബെക്കാമിന്റെ കാമുകിയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്ത് വന്നു. തന്റെ ഗേൾഫ്രണ്ടിനെ ചേർത്ത് നിർത്തിയും പരസ്യമായി ചുംബിച്ചും കെട്ടിപ്പിടിച്ചും ബ്രൂക്ക്ലിൻ ജീവിതം ആഘോഷിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലായിത്തീർന്നിരിക്കുകയാണ്. 19കാരിയും മോഡലുമായ ഹന ക്രോസാണീ കാമുകിയെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇരുവരും ഇക്കഴിഞ്ഞ ഞായറാഴ്ച ബെവെർലി ഹില്ലിൽ ഷോപ്പിങ് നടത്തുന്നതിന്റെ വർണാഭമായ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്.
തന്റെ പുതിയ പ്രണയത്തെക്കുറിച്ച് ബ്രൂക്ക്ലിൻ കഴിഞ്ഞ ആഴ്ച സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഫാഷൻ അവാർഡ് ദാന ചടങ്ങിനിടെ ഇരുവരും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. 19കാരനും ഫോട്ടോഗ്രാഫറുമായ ബ്രൂക്ക്ലിൻ തന്റെ ഗേൾഫ്രണ്ടിനെ പ്രശസ്തമായ റോഡിയോ ഡ്രൈവിന് സമീപത്ത് വച്ച് ചേർത്ത് പിടിക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിരുന്നു. ഈ അവസരത്തിൽ ബ്രൂക്ക്ലിന്റെ വലത് കൈയ്ക്ക് മേൽ പുുതിയൊരു ടാറ്റൂവും ദൃശ്യമായിരുന്നു. തന്റെ കഴുത്തിൽ വിലയേറിയ ഒരു ക്യാമറ തൂക്കിയിട്ടായിരുന്നു ബ്രൂക്ക്ലിൻ ഈ അവസരത്തിൽ കറങ്ങിയിരുന്നത്.
ഒരു ഫോട്ടോഷൂട്ടിനെത്തിയ മട്ടുംഭാവവുമായിരുന്നു കാമുകനും കാമുകിക്കുമുണ്ടായിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഹൈ വെയ്സ്റ്റഡ് ബ്ലാക്ക് ട്രൗസേർസും വൈറ്റ് പാറ്റേണിലുള്ള സുപ്രീം ടീ ഷർട്ടുമായിരുന്നു ബ്രൂക്ക്ലിൻ ധരിച്ചത്. ഇതിനൊപ്പം ബ്ലാക്ക് ട്രെയിനേർസും പിങ്ക് ട്യൂബ് സോക്ക്സും കീറിംഗം ചെയിനും ടോർട്ടോയ്സ് ഷെൽ ഗ്ലാസുകളുമായിരുന്നു ബ്രൂക്ക്ലിൻ അണിഞ്ഞിരുന്നു. ഒരു ഫോട്ടോയിൽ ബ്രൂക്ക്ലിൻ ടാർടാൻ ബർബറി ബോംബർ ജാക്കറ്റും ധരിച്ചിരുന്നു. തന്റെ കാമുകന്റെ വസ്ത്രങ്ങളോട് പൊരുത്തപ്പെടുന്ന രീതിയിലുള്ള വസ്ത്രങ്ങളായിരുന്നു ഹന ധരിച്ചത്.
അതായത് റിപ്പ്ഡ് ബ്ലാക്ക് മോം ജീൻസും ഓവർ സൈസ്ഡ് വൈറ്റ് ലോംഗ് സ്ലീവ്ഡ് ടോപ്പുമായിരുന്നു ഹനയുടെ വേഷം. ഇതിനൊപ്പം ഒരു ജോഡി വൈറ്റ് കൺവേർസ് ട്രെയിനേർസും സ്വർണ നെക്ക്ലെസും , ഇയർറിങ്സും ബ്ലാക്ക് ബാലെൻസിയാഗ ഷോൾഡർ ബാഗും ഹനക്കുണ്ടായിരുന്നു. വിക്ടോറിയ ബെക്കാമിന്റെ സഹോദരി ലൂസിയുടെ പുത്രി അഥവാ ബ്രൂക്ക്ലിന്റെ കസിനായ ലിബി ആദംസിന്റെ കൂട്ടുകാരിയാണ് ഹനയെന്നും വെളിപ്പെട്ടിട്ടുണ്ട്.
ജനക്കൂട്ടത്തിനടുത്ത് നിന്ന് ക്യാമറയ്ക്ക് പോസ് ചെയ്യുമ്പോൾ ഹന ബ്രൂക്ക്ലിന്റെ കൈകൾ മുറുകെ പിടിക്കുന്നത് കാണാം. മറ്റൊരു ഫോട്ടോയിൽ ഹന ബ്രൂക്ക്ലിനും ലിബിക്കുമൊപ്പം വിന്റർ വണ്ടർ ലാൻഡിൽ നിന്നും ഡ്രിങ്ക്സ് കഴിക്കുന്നതു കാണാം. മോഡലായി വളർന്ന് കൊണ്ടിരിക്കുന്ന ഹന നിലവിൽ മൂന്ന് ഏജൻസികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആകർഷകങ്ങളായ പോസിലുള്ള മോഡലിങ് ഫോട്ടോകൾ ഹനയുടെ സോഷ്യൽ മീഡിയ പേജുകളിൽ കാണാം.