സ്റ്റാൻഫോർഡ്(കാലിഫോർണിയ): ഇരട്ട ശ്വാസകോശങ്ങളും മാറ്റി വെക്കൽഎന്ന അപൂർവ്വ ശസ്ത്രക്രിയക്ക് വിധേയരായ ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.ഡയസ് കുടുംബത്തിലെ പതിനൊന്ന് വയസ്സുള്ള മകൾ ഡോറിസും, 9 വയസ്സുള്ളഡേവിസും സിസ്റ്റിക് ഫൈ ബ്രോസിഡ് എന്ന ശ്വാസകോശ രോഗത്തിന് അടിമയായിരുന്നു.

ജന്മനാ സംഭവിക്കുന്ന ഈ രോഗത്തിന് വിധേയരായ ഇരുവർക്കും സാധാരണ നിലയിൽ ശ്വസിക്കുന്നതിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഇടയ്ക്കിടെ ശ്വാസകോശഅണുബാധയും ഉണ്ടാകുക പതിവായിരുന്നു.

ഇതിൽ നിന്നും മോചനം ലഭിക്കുന്നതിന് ഏക മാർഗ്ഗം ഡോണറിൽ നിന്നുംരണ്ടു ശ്വാസകോശങ്ങളും മാറ്റിവെക്കുക എന്നതു മാത്രമായിരുന്നു.ഡയസിന്റെ മൂത്തമകൾ ഡോണ(11) നാലു വർഷം മുമ്പാണ് ലങ്ങ്ട്രാൻസ്പ്ലാന്റിന് വിധേയയായത്. സഹോദരൻ ഡേവീസ്(9) 2017 മാർച്ച് മാസത്തിലും. ശാസ്ത്രക്രിയക്കുശേഷം ഡേവിഡ് കഴിഞ്ഞ വരാന്ത്യമാണ്ആശുപത്രിവിടുന്നത്. സഹോദരിയെപോലും ഡേവിസും സാധാരണ ജീവിതത്തിലേക്ക്മടങ്ങുവെന്നാണ് സ്റ്റാൻഫോർഡ് ചിൽഡ്രൻസ് ആശുപത്രിയിലെ ഡോ. കാരൾകൊണാർഡ് പറഞ്ഞത്.

കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇത്തരത്തിലുള്ള 25 ശസ്ത്രക്രിയകളാണ്അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ ഈ ആശുപത്രിയിൽ നടന്നിട്ടുള്ളതെന്നുംഡോക്ടർ പറഞ്ഞു. ലോകത്തിലാ കമാനം കഴിഞ്ഞ വർഷം അമ്പതോളം ഇരട്ട ശ്വാസകോശംമാറ്റിവെക്കൽ ശസ്ത്രക്രിയകൾ മാത്രമാണ് നടന്നിട്ടുള്ളതെന്ന് കാരൾപറഞ്ഞു.