- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതം പിശാചിനു വിട്ടുകൊടുക്കരുത്, എന്തു വിലകൊടുത്തും കർത്താവിനായി നേടണമെന്നു ബ്രദർ സന്തോഷ് കരുമാത്ര; സോഷ്യൽ മീഡിയ പൊളിച്ചടുക്കിയതോടെ വീഡിയോ പിൻവലിച്ചു തടിതപ്പി സുവിശേഷ പ്രസംഗികൻ
തിരുവനന്തപുരം: തന്റെ വിശ്വാസത്തിലേക്ക് ആളെക്കൂട്ടാൻ കടുത്ത വർഗ്ഗീയ പ്രചരണം നടത്തിയ സുവിശേഷകനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. തൃശൂർ ഷെഖിനാഹ് മിനിസ്ട്രിക്ക് കീഴിലുള്ള ബ്രദർ സന്തോഷ് കരുമാത്രയാണ് ഭാരതം യേശുവിനായി നേടണമെന്നാവശ്യപ്പെട്ട് വീഡിയോ ഇട്ടത്. എന്തു വിലകൊടുത്തും പിശാചിന് ഭാരതം വിട്ടുകൊടുക്കാതെ കർത്താവിനായി നേടണെന്നും ഇദ്ദേഹം പറയുന്നു. ഉത്തരാഞ്ചലിലെ ഋഷികേശിന്റെ പശ്ചാത്തലത്തിൽ പാലത്തിന് മുകളിൽ നിന്നുകൊണ്ടാണ് തമിഴ് ആക്ഷൻ സിനിമയെ വെല്ലുന്ന പശ്ചാത്തല സംഗീതത്തോടൊപ്പം സന്തോഷ് തിരുമാത്രയുടെ ആഹ്വാനം. കർത്താവിനെ സാക്ഷിയാക്കി ഭാരതം യേശുവിനായി നേടണമെന്നാണ് ബ്രദറിന്റെ ആവശ്യം. എന്തു വിലകൊടുത്തും പിശാചിന് ഭാരതം വിട്ടുകൊടുക്കാതെ കർത്താവിനായി നേടണെന്നും ഇയാൾ പറയുന്നു. ഫേസ്‌ബുക്ക് വീഡിയോ വൈറലായതോടെ ഹിന്ദുത്വവാദികളും വിവിധ മതവിഭാഗത്തിൽപ്പെട്ടവരും കമന്റുകളുമായി ഇദ്ദേഹത്തിന്റെ പേജിൽ പൊങ്കാല തുടങ്ങി. ഇതിനെത്തുടർന്ന് വീഡിയോ പിൻവലിക്കപ്പെട്ടു. ദേശീയ പതാകയെ മൂന്ന് മതങ്ങളുടേതായി വ്യാഖ്യാനിക്കുന്ന സുവിശേഷകന്റെ പ്ര
തിരുവനന്തപുരം: തന്റെ വിശ്വാസത്തിലേക്ക് ആളെക്കൂട്ടാൻ കടുത്ത വർഗ്ഗീയ പ്രചരണം നടത്തിയ സുവിശേഷകനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. തൃശൂർ ഷെഖിനാഹ് മിനിസ്ട്രിക്ക് കീഴിലുള്ള ബ്രദർ സന്തോഷ് കരുമാത്രയാണ് ഭാരതം യേശുവിനായി നേടണമെന്നാവശ്യപ്പെട്ട് വീഡിയോ ഇട്ടത്. എന്തു വിലകൊടുത്തും പിശാചിന് ഭാരതം വിട്ടുകൊടുക്കാതെ കർത്താവിനായി നേടണെന്നും ഇദ്ദേഹം പറയുന്നു.
ഉത്തരാഞ്ചലിലെ ഋഷികേശിന്റെ പശ്ചാത്തലത്തിൽ പാലത്തിന് മുകളിൽ നിന്നുകൊണ്ടാണ് തമിഴ് ആക്ഷൻ സിനിമയെ വെല്ലുന്ന പശ്ചാത്തല സംഗീതത്തോടൊപ്പം സന്തോഷ് തിരുമാത്രയുടെ ആഹ്വാനം. കർത്താവിനെ സാക്ഷിയാക്കി ഭാരതം യേശുവിനായി നേടണമെന്നാണ് ബ്രദറിന്റെ ആവശ്യം. എന്തു വിലകൊടുത്തും പിശാചിന് ഭാരതം വിട്ടുകൊടുക്കാതെ കർത്താവിനായി നേടണെന്നും ഇയാൾ പറയുന്നു. ഫേസ്‌ബുക്ക് വീഡിയോ വൈറലായതോടെ ഹിന്ദുത്വവാദികളും വിവിധ മതവിഭാഗത്തിൽപ്പെട്ടവരും കമന്റുകളുമായി ഇദ്ദേഹത്തിന്റെ പേജിൽ പൊങ്കാല തുടങ്ങി. ഇതിനെത്തുടർന്ന് വീഡിയോ പിൻവലിക്കപ്പെട്ടു.
ദേശീയ പതാകയെ മൂന്ന് മതങ്ങളുടേതായി വ്യാഖ്യാനിക്കുന്ന സുവിശേഷകന്റെ പ്രസംഗം കുറച്ചു നാൾമുമ്പ് സോഷ്യൽ മീഡിയയിൽ തമാശ തീർത്തിരുന്നു. ത്രിവർണ്ണപതാകയിലെ കുങ്കുമനിറം തല്ലാനും കുത്താനും ഇടിക്കാനും കഴിവുള്ളവന്റെ നിറമാണെന്നും, പച്ച ഇച്ചിരെ കാശും പുത്തൻ പണവും ഉള്ളവന്റെ നിറമാണെന്നും, നടുക്ക് ഉള്ള വെള്ള നിറം നമ്മുടേതാണെന്നും വെള്ളയെ നടുക്കാക്കിയതിന് ദൈവത്തിന് സ്തോത്രമെന്നുമായിരുന്നു സുവിശേഷകന്റെ പ്രസംഗം. അശോക ചക്രവും അധികാരവും വെള്ളയിലാണെന്നും സമാധാനം വേണമെങ്കിൽ വെള്ളയിൽ വരണമെന്നും അത് യേശുവിലേക്ക് വരണമെന്നതിന്റെ ആഹ്വാഹമാണ് എന്നുമായിരുന്നു സുവിശേഷകന്റെ വ്യാഖ്യാനം.
അതേസമയമം ഇപ്പോൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് സ്വകാര്യ വീഡിയോ ആണെന്നും മാസങ്ങൾക്ക് മുമ്പ് വിശ്വാസികൾക്ക് വേണ്ടി തയ്യാറാക്കിയതാണെന്നും ഷെഖിനാഹ് മിനിസ്ട്രി പറയുന്നു. സമാധാനപരമായി സുവിശേഷ വൃത്തിയിലും കാരുണ്യ പ്രവര്ത്തനത്തിലും ഏർപ്പെട്ടവരാണ് ഷെഖിനാഹ് മിനിസ്ട്രിയെന്നും ഇവർ വിശദീകരിക്കുന്നു.