- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യൻസ് എഫ് സി, യങ് ഷൂട്ടേർസ് എഫ് സി,ബ്രദേർസ് കേരള, മലപ്പുറം ബ്രദേർസ് ടീമുകൾക്ക് ജയം
മിശ്രിഫ് : കെഫാക് -യൂനിമണി സോക്കർ ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ ചാമ്പ്യൻസ് എഫ് സി, യങ് ഷൂട്ടേർസ് എഫ് സി,ബ്രദേർസ് കേരള, മലപ്പുറം ബ്രദേർസ് എന്നീ ടീമുകൾക്ക് വിജയം. ആദ്യ മത്സരത്തിൽ സി.എഫ്.സി സാൽമിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചാമ്പ്യൻസ് എഫ് സി പരാജയപ്പെടുത്തിയത്. വിജയികൾക്ക് വേണ്ടി കിഷോർ ഇരട്ട ഗോളുകൾ നേടി. ഗോൾമഴ കണ്ട രണ്ടാം മത്സരത്തിൽ യങ് ഷൂട്ടേർസ് എഫ് സി ഫഹാഹീൽ ബ്രദേർസിനെതിരെ തകർപ്പൻ ജയം നേടി.ഏകപക്ഷീയമായ ആറു ഗോളുകൾ പിറന്ന മത്സരത്തിൽ ഹാട്രിക് ഉൾപ്പടെ നാല് ഗോളുകൾ നേടിയ ജിബിൻ ബാബുവും ഇരട്ട ഗോളുകൾ നേടിയ രാഹുലും വിജയശില്പിയായി. തുടർന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രദേർസ് കേരള ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. നിയാസും ഇർഷാദും വിജയികൾക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിന് വേണ്ടി തോമസ് ആശ്വാസ ഗോൾ നേടി. അവസാന മത്സരത്തിൽ മലപ്പുറം ബ്രദേർസ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കുവൈത്ത് കേരള സ്റ്റാറിനെ കീഴടക്കി. മലപ്പുറത്തിന് വേണ്ടി ഹാരിസ് രണ്ട് ഗോളുകളു
മിശ്രിഫ് : കെഫാക് -യൂനിമണി സോക്കർ ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ ചാമ്പ്യൻസ് എഫ് സി, യങ് ഷൂട്ടേർസ് എഫ് സി,ബ്രദേർസ് കേരള, മലപ്പുറം ബ്രദേർസ് എന്നീ ടീമുകൾക്ക് വിജയം. ആദ്യ മത്സരത്തിൽ സി.എഫ്.സി സാൽമിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചാമ്പ്യൻസ് എഫ് സി പരാജയപ്പെടുത്തിയത്.
വിജയികൾക്ക് വേണ്ടി കിഷോർ ഇരട്ട ഗോളുകൾ നേടി. ഗോൾമഴ കണ്ട രണ്ടാം മത്സരത്തിൽ യങ് ഷൂട്ടേർസ് എഫ് സി ഫഹാഹീൽ ബ്രദേർസിനെതിരെ തകർപ്പൻ ജയം നേടി.ഏകപക്ഷീയമായ ആറു ഗോളുകൾ പിറന്ന മത്സരത്തിൽ ഹാട്രിക് ഉൾപ്പടെ നാല് ഗോളുകൾ നേടിയ ജിബിൻ ബാബുവും ഇരട്ട ഗോളുകൾ നേടിയ രാഹുലും വിജയശില്പിയായി. തുടർന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രദേർസ് കേരള ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. നിയാസും ഇർഷാദും വിജയികൾക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിന് വേണ്ടി തോമസ് ആശ്വാസ ഗോൾ നേടി. അവസാന മത്സരത്തിൽ മലപ്പുറം ബ്രദേർസ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കുവൈത്ത് കേരള സ്റ്റാറിനെ കീഴടക്കി. മലപ്പുറത്തിന് വേണ്ടി ഹാരിസ് രണ്ട് ഗോളുകളും ഫാസിൽ ഒരു ഗോളും നേടി.
പഴയ കളിക്കാർ അണിനിരന്ന മാസ്റ്റേഴ്‌സ് ലീഗിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാക് കുവൈത്ത് സിയസ്‌കോയെ തോൽപ്പിച്ചു. മാക് കുവൈത്തിന് വേണ്ടി ഫൈസലും മൻസൂറും ഗോൾ സ്‌കോർ ചെയ്തപ്പോൾ നിയാസ് സിയാസ്‌കോയുടെ ആശ്വാസ ഗോൾ നേടി. രണ്ടാം മത്സരത്തിൽ സി എഫ് സി സാൽമിയ 3-1 ന് ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചു. നൗഷാദ് ,ഉബൈസ് , അനോജ് എന്നിവർ സി എഫ് സിക്ക് വേണ്ടിയും നജീബ് വി എസ് ട്രിവാൻഡ്രത്തിന് വേണ്ടിയും ഗോളുകൾ നേടി. മൂന്നാം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഫഹഹീൽ എഫ്.സിയെ സോക്കർ കേരള പരാജയപ്പെടുത്തി.
സോക്കർ കേരളക്ക് വേണ്ടി പ്രസാദ് വിജയ ഗോൾ നേടി. അവസാന മത്സരത്തിൽ ബ്രദേർസ് കേരളയും സ്പാർക്‌സ് എഫ്.സിയും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സോക്കർ ലീഗിൽ മാൻ ഓഫ് ദി മാച്ചായി കിഷോർ , ജിബിൻ ബാബു, ഇർഷാദ് , ഷാനവാസ് എന്നീവരെയും മാസ്റ്റേഴ്‌സ് ലീഗിൽ മൻസൂർ, ഉബൈസ് ,പ്രസാദ്, റാസിഖ് എന്നീവരെയും തിരഞ്ഞടുത്തു. നാളെ വൈകുന്നേരം മൂന്ന് മണിമുതൽ ഗ്രൂപ്പ് എ യിലെ മാസ്റ്റർഴ്‌സ് ലീഗ്,സോക്കർ ലീഗ് മത്സരങ്ങൾ മിശ്രിഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്‌പോര്ട്‌സ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.