- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
78 വർഷം തുടർച്ചയായി ചാനൽ സ്ക്രീനുകളിൽ നിറഞ്ഞുനിന്ന അത്ഭുതം; ലോകത്തെ ഏറ്റവും പ്രശസ്തനായ അവതാരകൻ; ക്യൂ നിന്ന സ്ത്രീകളെക്കൊണ്ട് മടുത്ത പ്രണയനായകൻ; 89-ാം വയസ്സിൽ ബ്രൂസ് ഫോർസിതിന് വിടനൽകി ബ്രിട്ടൻ
ബ്രൂസ് ഫോർസിത് ഒരു അത്ഭുതമായിരുന്നു. 89-ാം വയസ്സിൽ ലോകത്തോട് വിടചൊല്ലുന്നതുവരെ ആ അത്ഭുതം സ്‌ക്രീനിൽ നിറഞ്ഞുനിന്നു. ലോകത്തെ ഏറ്റവും പ്രശസ്തനായ അവതാരകനെന്ന് പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുള്ള ബ്രൂസിന്റെ മരണം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. നോർത്ത് ലണ്ടനിലെ എഡ്മണ്ടണിൽ 1928-ൽ ജനിച്ച ബ്രൂസ്, പതിനൊന്നാം വയസ്സിലാണ് ആദ്യമായി ടിവി സ്‌ക്രീനിലെത്തുന്നത്. ബിബിസിയുടെ കം ആൻഡ് ബി ടെലിവൈസ്ഡ് എന്ന പരിപാടിയിൽ ഗായകനായാണ് അരങ്ങേറ്റം. മൂന്നുവർഷത്തിനുശേഷം 14-ാം വയസ്സിൽ അവതാരകനെന്ന നിലയ്ക്കുള്ള അരങ്ങേറ്റവും അദ്ദേഹം കുറിച്ചു. ദ മൈറ്റി ആറ്റം എന്ന പരിപാടിയിൽ പാട്ടുപാടി നൃത്തം ചെയ്ത് അദ്ദേഹം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.. അമ്പതുകളിൽ, ബ്രൂസായിരുന്നു മിനിസ്‌ക്രീൻ താരം. ഐടിവിയിലെ സൺഡെ നൈറ്റും ലണ്ടൻ പല്ലാഡിയവുമൊക്കെ അദ്ദേഹത്തിന് വലിയ പ്രശസ്തി സമ്മാനിച്ചു. ജനറേഷൻ ഗെയിം, പ്ലേ യുവർ കാർഡ്‌സ് റൈറ്റ്, പ്രൈസ് ഈസ് റൈറ്റ് ആൻഡ് യു ബെറ്റ് തുടങ്ങിയ റിയൽറ്റി ഷോകളും അദ്ദേഹത്തെ പ്രശസ്തനാക്കി. അദ്ദേഹത്തിന്റെ പല വാ
ബ്രൂസ് ഫോർസിത് ഒരു അത്ഭുതമായിരുന്നു. 89-ാം വയസ്സിൽ ലോകത്തോട് വിടചൊല്ലുന്നതുവരെ ആ അത്ഭുതം സ്‌ക്രീനിൽ നിറഞ്ഞുനിന്നു. ലോകത്തെ ഏറ്റവും പ്രശസ്തനായ അവതാരകനെന്ന് പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുള്ള ബ്രൂസിന്റെ മരണം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും.
നോർത്ത് ലണ്ടനിലെ എഡ്മണ്ടണിൽ 1928-ൽ ജനിച്ച ബ്രൂസ്, പതിനൊന്നാം വയസ്സിലാണ് ആദ്യമായി ടിവി സ്‌ക്രീനിലെത്തുന്നത്. ബിബിസിയുടെ കം ആൻഡ് ബി ടെലിവൈസ്ഡ് എന്ന പരിപാടിയിൽ ഗായകനായാണ് അരങ്ങേറ്റം. മൂന്നുവർഷത്തിനുശേഷം 14-ാം വയസ്സിൽ അവതാരകനെന്ന നിലയ്ക്കുള്ള അരങ്ങേറ്റവും അദ്ദേഹം കുറിച്ചു. ദ മൈറ്റി ആറ്റം എന്ന പരിപാടിയിൽ പാട്ടുപാടി നൃത്തം ചെയ്ത് അദ്ദേഹം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി..
അമ്പതുകളിൽ, ബ്രൂസായിരുന്നു മിനിസ്‌ക്രീൻ താരം. ഐടിവിയിലെ സൺഡെ നൈറ്റും ലണ്ടൻ പല്ലാഡിയവുമൊക്കെ അദ്ദേഹത്തിന് വലിയ പ്രശസ്തി സമ്മാനിച്ചു. ജനറേഷൻ ഗെയിം, പ്ലേ യുവർ കാർഡ്‌സ് റൈറ്റ്, പ്രൈസ് ഈസ് റൈറ്റ് ആൻഡ് യു ബെറ്റ് തുടങ്ങിയ റിയൽറ്റി ഷോകളും അദ്ദേഹത്തെ പ്രശസ്തനാക്കി. അദ്ദേഹത്തിന്റെ പല വാചകങ്ങളും വ്യാപകമായി പ്രചരിച്ചു. 75 വർഷത്തിലേറെ നീണ്ട കരിയറിനിടെ ഒട്ടേറെ ആദരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1998-ൽ ഒ.ബി.ഇയും 2011-ൽ സർ പദവിയും നൽകി ബ്രിട്ടൻ അദ്ദേഹത്തെ ആദരിച്ചു.
ടിവി അവതാരകനെന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ നിറഞ്ഞുനിന്നയാളെന്ന ഖ്യാതിയും ബ്രൂസിനുണ്ട്. അതിനുള്ള ഗിന്നസ് റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 1939 മുതൽ 2014 വരെയുള്ള 75 വർഷമാണ് ബ്രൂസ് മിനിസ്‌ക്രീനിൽ നിറഞ്ഞുനിന്നത്. 2013-ലെ ഗ്ലസ്റ്റോൺബറി ഫെസ്റ്റിവലിൽ അദ്ദേഹം പ്രകടനം നടത്തി. ഫെസ്റ്റിവലിൽ പ്രകടനം നടത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തികളിലൊരാൾകൂടിയാണ് ബ്രൂസ്.
ടെലിവിഷനിലെ ആദ്യകാല സൂപ്പർത്താരങ്ങളിലൊരാൾകൂടിയാണ് ബ്രൂസ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ മനംകവർന്ന സുന്ദരന്മാരിലൊരാളാളും. മൂന്നുതവണ അദ്ദേഹം വിവാഹിതനായി. 1953 മുതൽ 1973 വരെ പെന്നി കാൽവർട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതസഖി. ഈ ബന്ധത്തിൽ മൂന്ന് പെൺമക്കളും അദ്ദേഹത്തിനുണ്ട്. ഡെബ്ബി, ജൂലി, ലോറ എന്നിവർ. 1973-ൽ അദ്ദേഹം ജനറേഷൻ ഗെയിമിന്റെ സഹ അവതാരകയായ ആൻതീ റെഡ്‌ഫേനെ വിവാഹം ചെയ്തു. 1979-ൽ ബന്ധം പിരിഞ്ഞു. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികൾ, ഷാർലറ്റും ലൂയ്‌സയും.
1975-ൽ മിസ് വേൾഡ് പട്ടം നേടിയ വിൽനെലിയ മെഴ്‌സഡായിരുന്നു മൂന്നാംഭാര്യ. 1983-ലായിരുന്നു വിവാഹം. 1980-ലെ മിസ് വേൾഡ് മത്സരത്തിൽ വിധികർത്താക്കളായി പങ്കെടുക്കവെ കണ്ടുമുട്ടിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തന്നെക്കാൾ 30 വയസ്സിന് മൂത്ത ബ്രൂസിനെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച പുരുഷനെന്നാണ് വിൻനെലിയ വിശേഷിപ്പിക്കുന്നത്. മരിക്കുമ്പോൾ ബ്രൂസിനരികിൽ വിൻനെലിയയുണ്ടായിരുന്നു.
ഔദ്യോഗികമായി മൂന്ന് വിവാഹങ്ങളേ ഉള്ളൂവെങ്കിലും ബ്രൂസിന് കാമുകിമാരേറെയുണ്ടായിരുന്നു. സുവർണകുമാരിയെന്ന് അറിയപ്പെട്ടിരുന്ന പോപ്പ് ഗായിക കാത്തി കിർബിയുമായുള്ള ബന്ധം അത്തരത്തിലൊന്നായിരുന്നു. 1964-ലെ മിസ് വേൾഡ് ആൻ സിഡ്‌നിയുമായുള്ള ബന്ധമാണ് ബ്രൂസിന്റെ ആദ്യവിവാഹം പിരിയുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.