- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രൂക്ക്ഹവൻ ഹാർട്ടിന്റെ പുതിയ സെന്റർ ന്യൂയോർക്കിലെ ലോംഗ്ഐലൻഡിലെ ന്യൂ ഹൈഡ് പാർക്കിൽ തുറന്നു
ന്യൂയോർക്ക്: പ്രമുഖ കാർഡിയോവസ്‌കുലർ പ്രാക്ടീസിങ് കേന്ദ്രമായ ബ്രൂക്ക്ഹവൻ ഹാർട്ട് PLLC,ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ പുതിയ സെന്റർ ആരംഭിച്ചു. ജൂൺ 10 നു രാവിലെ 11നു നടന്ന ചടങ്ങിൽ അമേരിക്കയിലെ പ്രമുഖനായ ഇന്ത്യൻ കാർഡിയോളജി വിദഗ്ധൻ ഡോ. സമിൻ ശർമ്മ ഉദ്ഘാടനം ചെയ്തു. ാേഹരണ്ടുപതിറ്റാണ്ടോളമായി കാർഡിയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. സമിൻ ശർമ്മ ഇന്ത്യയിലും അമേരിക്കയിലും അറിയപ്പെടന്ന ഹൃദ്രോഗവിദഗ്ധനാണ്. ബ്രൂക്ക്ഹവൻ ഹാർട്ടിനെപ്പോലുള്ള കാർഡിയോവസ്‌കുലർ പ്രാക്ടീസിങ് കേന്ദ്രങ്ങളുടെ പ്രസക്തി ഇന്നത്തെ കാലത്തു വർധിച്ചുവരുകയാണെന്നു ഡോ. സമിൻ ശർമ്മ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഡോ. സതീഷ് ജോസഫ് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ലോംഗ്ഐലൻഡിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു. ഈ സെന്ററിൽ ആഴ്ചയിൽ അഞ്ച് ദിവസം സേവനം ലഭിക്കും. പഴയ രോഗികൾക്കും പുതിയവർക്കും ഈ സെന്ററിൽ സേവനത്തിനായി സമീപിക്കാവുന്നതാണ്. മുൻപ് ഒരു ദിവസത്തെ സേവനമാണ് സെന്റർ നൽകിയിരുന്നതെങ്കിൽ, ഇന്ന് അത് അഞ്ച്
ന്യൂയോർക്ക്: പ്രമുഖ കാർഡിയോവസ്‌കുലർ പ്രാക്ടീസിങ് കേന്ദ്രമായ ബ്രൂക്ക്ഹവൻ ഹാർട്ട് PLLC,ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ പുതിയ സെന്റർ ആരംഭിച്ചു. ജൂൺ 10 നു രാവിലെ 11നു നടന്ന ചടങ്ങിൽ അമേരിക്കയിലെ പ്രമുഖനായ ഇന്ത്യൻ കാർഡിയോളജി വിദഗ്ധൻ ഡോ. സമിൻ ശർമ്മ ഉദ്ഘാടനം ചെയ്തു.
ാേഹരണ്ടുപതിറ്റാണ്ടോളമായി കാർഡിയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. സമിൻ ശർമ്മ ഇന്ത്യയിലും അമേരിക്കയിലും അറിയപ്പെടന്ന ഹൃദ്രോഗവിദഗ്ധനാണ്. ബ്രൂക്ക്ഹവൻ ഹാർട്ടിനെപ്പോലുള്ള കാർഡിയോവസ്‌കുലർ പ്രാക്ടീസിങ് കേന്ദ്രങ്ങളുടെ പ്രസക്തി ഇന്നത്തെ കാലത്തു വർധിച്ചുവരുകയാണെന്നു ഡോ. സമിൻ ശർമ്മ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഡോ. സതീഷ് ജോസഫ് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ലോംഗ്ഐലൻഡിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഈ സെന്ററിൽ ആഴ്ചയിൽ അഞ്ച് ദിവസം സേവനം ലഭിക്കും. പഴയ രോഗികൾക്കും പുതിയവർക്കും ഈ സെന്ററിൽ സേവനത്തിനായി സമീപിക്കാവുന്നതാണ്. മുൻപ് ഒരു ദിവസത്തെ സേവനമാണ് സെന്റർ നൽകിയിരുന്നതെങ്കിൽ, ഇന്ന് അത് അഞ്ച് ദിവസമായി മാറിയിരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം വലയുന്ന എല്ലാവർക്കും ഈ സേവനം ആശ്വാസമാകും. 2006ൽ പാച്ചോഗിൽ പ്രവർത്തനം ആരംഭിച്ച ബ്രൂക്ക്ഹവൻ ഹാർട്ട് PLLC , ന്യൂഹൈഡ് പാർക്കിൽ മറ്റൊരു സെന്റർ 2013ൽ ആരംഭിച്ചിരുന്നു.
നിലവാരമുള്ള സേവനം ഉപഭോക്താക്കൾക്ക് നൽകുന്നതിനൊപ്പം, കാർഡിയോവസ്‌കുലർ സർവീസ്, കൺസൾട്ടേറ്റീവ് സർവീസ്, ഡയഗനോസ്റ്റിക് ടെസ്റ്റ്, ഇന്റർവെൻഷണൽ പ്രൊസീജിയേഴ്സ് എന്നിവയും ഇവിടെ ലഭ്യമാണ്. ബ്രൂക്ക്ഹവൻ ഹാർട്ടിലെ ഫിസിഷ്യന്മാരുടെ സേവനം ലോക്കൽ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ടും നൽകിവരുന്നുണ്ട്.
ഡോ. സതീഷ് ജോസഫ് (എംഡി, എഫ്എസിസി), ഡോ. ദീപു അലക്സാണ്ടർ (എംഡി), ഡോ. നതാലിയ ബെർഡീസ് (എംഡി), ഡോ. ബിമൽ പട്ടേൽ (എംഡി), ഡോ. വാസിഖ് റഹ്മാൻ (എംഡി), ഡോ. സുവിൻ പട്ടേൽ (എംഡി) എന്നീ ആറ് ഡോക്ടർമാരുടെയും രണ്ട് നേഴ്സസിന്റെയും സേവനം 24 മണിക്കൂറും, രണ്ട് ലൊക്കേഷനുകളിലുമുള്ള ഈ സെന്ററുകളിൽ ലഭ്യമാണ്.
ബ്രൂക്ക്ഹവൻ ഹാർട്ട് കൺസൾട്ടേഷനുവേണ്ടി താഴെക്കാണുന്ന നമ്പരിലോ 6316543278 ഓൺലൈൻ ബുക്കിങ്ങിനായി www.brookhavenheart.com എന്ന വെബ്സൈറ്റോ സന്ദർശിക്കാവുന്നതാണ്.