- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം എത്ര തവണ പല്ലു തേയ്ക്കണം...? ടൂത്ത് പേസ്റ്റ് ഉപയോഗിക്കണോ...? ബ്രഷ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെ...? പല്ലു തേപ്പിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
പലർക്കും പല്ലു തേയ്ക്കലിനെ കുറിച്ച് പല വിധ തെറ്റിദ്ധാരണകളും സംശയങ്ങളുമാണുള്ളത്. ഒരു ദിവസം എത്ര തവണ പല്ലു തേയ്ക്കണം...? ടൂത്ത് പേസ്റ്റ് ഉപയോഗിക്കണോ...?ബ്രഷ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെ...? തുടങ്ങിയ ചോദ്യങ്ങൾ ഭൂരിഭാഗം പേരുടെയും മനസിൽ ഉയരാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ പല്ലു തേപ്പിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്. ദിവസത്തിൽ രണ്ട് പ്രാവശ്യം പല്ല് തേക്കണമെന്നത് ഇളം പ്രായത്തിൽ തന്നെ നമുക്ക് മുതിർന്നവരിൽ നിന്നും ലഭിക്കുന്ന ഉപദേശമാണ്. ന്നൊൽ അടുത്തിടെ പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് നമ്മിൽ ഭൂരിഭാഗം പേരും വേണ്ട വിധത്തിൽ ഒരു പ്രാവശ്യം പോലും ബ്രഷ് ചെയ്യുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താൽ പല്ലുകളിൽ കീടാണുക്കൾ അടിഞ്ഞ് കൂടി കടുത്ത ദന്തരോഗങ്ങൾക്ക് മിക്കവരും വിധേയരായിരിക്കുകയുമാണ്. തങ്ങൾ ദിവസത്തിൽ രണ്ട് പ്രാവശ്യം ബ്രഷ് ചെയ്യാറില്ലെന്നാണ് മുതിർന്നവരിൽ നാലിൽ ഒരാളെന്ന തോതിൽ സമ്മതിക്കുന്നത്.ദി ഓറൽ ഹെൽത്ത് ഫൗണ്ടേഷൻ ചാരിറ്റി നടത്തിയ പഠനത്തിലൂടെയാണ്
പലർക്കും പല്ലു തേയ്ക്കലിനെ കുറിച്ച് പല വിധ തെറ്റിദ്ധാരണകളും സംശയങ്ങളുമാണുള്ളത്. ഒരു ദിവസം എത്ര തവണ പല്ലു തേയ്ക്കണം...? ടൂത്ത് പേസ്റ്റ് ഉപയോഗിക്കണോ...?ബ്രഷ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെ...? തുടങ്ങിയ ചോദ്യങ്ങൾ ഭൂരിഭാഗം പേരുടെയും മനസിൽ ഉയരാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ പല്ലു തേപ്പിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്.
ദിവസത്തിൽ രണ്ട് പ്രാവശ്യം പല്ല് തേക്കണമെന്നത് ഇളം പ്രായത്തിൽ തന്നെ നമുക്ക് മുതിർന്നവരിൽ നിന്നും ലഭിക്കുന്ന ഉപദേശമാണ്. ന്നൊൽ അടുത്തിടെ പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് നമ്മിൽ ഭൂരിഭാഗം പേരും വേണ്ട വിധത്തിൽ ഒരു പ്രാവശ്യം പോലും ബ്രഷ് ചെയ്യുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താൽ പല്ലുകളിൽ കീടാണുക്കൾ അടിഞ്ഞ് കൂടി കടുത്ത ദന്തരോഗങ്ങൾക്ക് മിക്കവരും വിധേയരായിരിക്കുകയുമാണ്. തങ്ങൾ ദിവസത്തിൽ രണ്ട് പ്രാവശ്യം ബ്രഷ് ചെയ്യാറില്ലെന്നാണ് മുതിർന്നവരിൽ നാലിൽ ഒരാളെന്ന തോതിൽ സമ്മതിക്കുന്നത്.ദി ഓറൽ ഹെൽത്ത് ഫൗണ്ടേഷൻ ചാരിറ്റി നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.
70 ശതമാനത്തിന്റെ പല്ലിന് മേലും പ്ലേക് ദൃശ്യമാണ്. ബാക്ടീരിയയും ആഹാരാവശിഷ്ടങ്ങളും ചേർന്ന് പല്ലിന് മേലുണ്ടാകുന്ന കട്ടി കൂടിയ ഒരു ആവരണമാണിത്. ദന്തക്ഷയത്തിനുള്ള ഒരു പ്രധാന കാരണമാണിത്. ഈ ഒരു അവസരത്തിൽ സ്വിസ് ഗവേഷകർ കഴിഞ്ഞ ആഴ്ച ചില പ്രത്യേക തരം ടൂത്ത് പേസ്റ്റുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിച്ചിരുന്നു. ദന്തക്ഷയത്തെ തടയുന്നതിൽ ചില ടൂത്ത് പേസ്റ്റുകൾ ഉമിനീരിനേക്കാൾ മികച്ച പ്രകടനമൊന്നും കാഴ്ച വയ്ക്കുന്നില്ലെന്നും അവർ കണ്ടെത്തിയിട്ടുണ്ട്. നല്ല രീതിയിൽ ബ്രഷ് ചെയ്യുകയാണ് ദന്താരോഗ്യം ഉറപ്പാക്കുന്നതിന്റെ ആദ്യ പടിയെന്ന് വിവിധ ഗവേഷകർ നിർദ്ദേശിക്കുന്നു.
നല്ല രീതിയിൽ ബ്രഷ് ചെയ്യുന്നതിലൂടെ മോണയുടെയും പല്ലിന്റെയും ആരോഗ്യം ഉറപ്പാക്കാനാവും. ഇതിലൂടെ പല്ലിലെയും മോണയിലെയും ബാക്ടീരിയകളെ നീക്കുന്നതിന് പ ുറമെ മോണയിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കും. ഇതിന് പുറമെ മോണയിലേക്ക് വേണ്ട വിധത്തിൽ ഓക്‌സിജനുമെത്തും . ഇതിലൂടെ മോണ ശക്തിപ്പെട്ട് ഭാവിയിലെ ബാക്ടീരിയ ആക്രമങ്ങളെ ചെറുക്കാൻ മോണ പ്രാപ്തമാവുകയും ചെയ്യും. ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ പരമ്പരാഗ ടൂത്ത് ബ്രഷുകളേക്കാൾ ഫലപ്രദമാണെന്ന് കോക്ഹ്രാൻസ് റിസർച്ച് ബോഡ് നടത്തിയ 432 പഠനങ്ങളിലൂടെ വെളിപ്പെട്ടിരുന്നു.
ശരിയായ ബ്രഷ് തെരഞ്ഞെടുക്കുന്നതിന് പുറമെ ശരിയായ ബ്രിസലുകളുള്ള ബ്രഷ് തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നതിനും പ്രാധാന്യമേറെയുണ്ടെന്ന് വിവിധ ഗവേഷകർ വെളിപ്പെടുത്തുന്നു. വായയിൽ നല്ലതും ചീത്തയുമായ 700 സ്പീഷീസിൽ പെട്ട ബാക്ടീരികളുണ്ട്.ഇവയുടെ ബാലൻസ് തെറ്റുന്നത് വായയുടെയും പല്ലിന്റെയും ആരോഗ്യം താറുമാറാക്കും. നല്ല ബാക്ടീരിയകൾ അടങ്ങിയ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് ഈ ബാലൻസ് കാത്ത് സൂക്ഷിക്കാൻ സാധിക്കുമോയെന്ന് ഗവേഷകർ അടുത്തിടെ അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ദന്തൽ ക്ലിനിക്ക് ആൻഡ് റിസർച്ച് സെന്റർ നടത്തിയ പഠനമനുസരിച്ച് യോഗ ചെയ്യുന്നത് സമ്മർദം കുറയ്ക്കുമെന്നും അതിലൂടെ വായയിലെ ബാക്ടീരിയകൾക്കെതിരെ പോരാടുന്നതിനുള്ള ശരീരത്തിന്റെ കഴിവ് വർധിക്കുമെന്നും വെളിപ്പെട്ടിരുന്നു. ഉപ്പ് വെള്ളം കവിൾ കൊള്ളുന്നത് വായയിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് ഉത്തമമാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ട കാര്യമാണ്.