- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീചക്രയ്ക്ക് അനുമതി നൽകിയത് ഫയലിലെ കുറിപ്പുകളെല്ലാം അവഗണിച്ച്; 1999ലെ ഉത്തരവിൽ നയപരമായ തീരുമാനം വേണമെന്ന് കുറിച്ചവരിൽ ഇന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും; ഡിസ്റ്റിലറി അനുവദിക്കുന്നതിലെ നിയമപരമായ പിഴവുകളെല്ലാം താഴെ തലം മുതലുള്ള ഉദ്യോഗസ്ഥർ അക്കമിട്ട് നിരത്തിയിട്ടും കാര്യമാക്കാതെ എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചു; ഉത്തരവ് ഇറക്കിയത് മന്ത്രി രാമകൃഷ്ണന്റെ അനുമതിയോടെ മാത്രം; ബ്രൂവറി ചലഞ്ചിൽ പിണറായി സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന ഫയൽ മറുനാടൻ പുറത്തുവിടുന്നു
തിരുവനന്തപുരം. പരിശോധനകളും നപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചു തന്നെയാണ് തൃശൂർ ജില്ലയിൽ ഡിസ്ലറി സ്ഥാപിക്കാൻ ശ്രീ ചക്രക്ക് അനുമതി നൽകിയതെന്ന മുഖ്യമന്ത്രിയുടെയും എക്സിയസ് മന്ത്രിയുടെയും വാദങ്ങൾ പൊളിയുന്നു. ശ്രീ ചക്രക്ക് ഡിസ്ലറി അനുവദിക്കണമെങ്കിൽ സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത് 1999ല ഉത്തരവ് പരിഷ്‌ക്കരിക്കുകയായിരുന്നു. ഉത്തരവ് പരിഷ്‌ക്കരിക്കണമെങ്കിൽ ആദ്യം നിയമ സെക്രട്ടറി പഴയ ഫയൽ പഠിക്കണം പിന്നീട് ഉത്തരവ് എകസൈസ് വകുപ്പ് ഡ്രാഫ്ട് ചെയ്താലും നിയമ വകുപ്പിന്റെ അംഗീകാരത്തോടെ അത് മന്ത്രി സഭയിൽ വെയ്ക്കണം. ഇക്കാര്യത്തിന് സർക്കാർ നയപരമായി തീരുമാനം എടുക്കേണ്ടിയിരുന്നു. എന്നാൽ നയപരമായ തീരുമാനം എടുക്കമ്പോൾ എൽ ഡി എഫിലും മന്ത്രിസഭയിലും ചർച്ച ചെയ്യേണ്ടി വരുമെന്നതിനാൽ അതൊക്കെ ഒഴിവാക്കിയാണ് എക്‌സൈസ് മന്ത്രിയും കൂട്ടരും രഹസ്യ നീക്കം നടത്തിയത്. ആ രഹസ്യനീക്കത്തിന്റെ ഫയലാണ് മറുനാടൻ മലയാളി പുറത്തു വിടുന്നത്. വിദേശത്തേക്ക് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം നിർമ്മിച്ചു കയറ്റുമതി ചെയ്യുന്നതിനാണ് പ്രദീപ് കുമാർ പി കെ മാനേ
തിരുവനന്തപുരം. പരിശോധനകളും നപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചു തന്നെയാണ് തൃശൂർ ജില്ലയിൽ ഡിസ്ലറി സ്ഥാപിക്കാൻ ശ്രീ ചക്രക്ക് അനുമതി നൽകിയതെന്ന മുഖ്യമന്ത്രിയുടെയും എക്സിയസ് മന്ത്രിയുടെയും വാദങ്ങൾ പൊളിയുന്നു. ശ്രീ ചക്രക്ക് ഡിസ്ലറി അനുവദിക്കണമെങ്കിൽ സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത് 1999ല ഉത്തരവ് പരിഷ്‌ക്കരിക്കുകയായിരുന്നു. ഉത്തരവ് പരിഷ്‌ക്കരിക്കണമെങ്കിൽ ആദ്യം നിയമ സെക്രട്ടറി പഴയ ഫയൽ പഠിക്കണം പിന്നീട് ഉത്തരവ് എകസൈസ് വകുപ്പ് ഡ്രാഫ്ട് ചെയ്താലും നിയമ വകുപ്പിന്റെ അംഗീകാരത്തോടെ അത് മന്ത്രി സഭയിൽ വെയ്ക്കണം. ഇക്കാര്യത്തിന് സർക്കാർ നയപരമായി തീരുമാനം എടുക്കേണ്ടിയിരുന്നു. എന്നാൽ നയപരമായ തീരുമാനം എടുക്കമ്പോൾ എൽ ഡി എഫിലും മന്ത്രിസഭയിലും ചർച്ച ചെയ്യേണ്ടി വരുമെന്നതിനാൽ അതൊക്കെ ഒഴിവാക്കിയാണ് എക്‌സൈസ് മന്ത്രിയും കൂട്ടരും രഹസ്യ നീക്കം നടത്തിയത്. ആ രഹസ്യനീക്കത്തിന്റെ ഫയലാണ് മറുനാടൻ മലയാളി പുറത്തു വിടുന്നത്.
വിദേശത്തേക്ക് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം നിർമ്മിച്ചു കയറ്റുമതി ചെയ്യുന്നതിനാണ് പ്രദീപ് കുമാർ പി കെ മാനേജിങ് ഡയറക്ടർ ആയ ശ്രീ ചക്ര ഡിസ് ലറിഅനുമതി തേടി സർക്കാരിനെ സമീപിക്കുന്നത്. സെക്രട്ടറിയേറ്റിലെ എക്‌സൈസ് വകുപ്പിലെ ഫയൽ പ്രകാരം 98ൽ ശ്രീ ചക്ര ഡിസ് ലറി ആരംഭിക്കാൻ അനുമതി തേടി വകുപ്പിനെ സമീപിച്ചിരുന്നതാണ്. എന്നാൽ അന്ന് നിലവിലിരുന്ന അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ ശ്രീചക്രയുടെ അപേക്ഷ നിരസിച്ചതാണന്നും ഫയലിൽ പറയുന്നു. പിന്നീട് ഇവർ ഹൈക്കോടതിയിൽ പോകുകയും രണ്ടു മാസത്തിനകം പ്രശ്നം തീർപ്പു കൽപ്പിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിൻ പ്രകാരം അപേക്ഷ നിരസിച്ച് അറിയിപ്പ് കൊടുത്തപ്പോൾവീണ്ടും ശ്രീചക്രസർക്കാരിന് അപ്പീൽ നൽകിയെങ്കിലും അതും നിരസിച്ചു.
അതിന് ശേഷം ഇപ്പോഴാണ് ശ്രീചക്ര വീണ്ടും അപേക്ഷയുമായി വരുന്നതന്നെും ഫയലിൽ പറയുന്നു. ഈ അപേക്ഷ പരിശോധിച്ച എക്‌സൈസ് കമ്മീഷണണർ 29/09/99 ലെ 689/99 ഉത്തരവ് പ്രകാരം പുതിയ ഡിസ്ലറികളോ ബോട്ടിലിങ് യൂണിറ്റുകളോ അനുവദിക്കേണ്ടതില്ലന്ന് ഉത്തരവായിട്ടുണ്ടെന്ന് ഫയലിൽ കുറിച്ചു. വിദേശത്തേക്ക് മദ്യം ഉൽപ്പാദിപ്പിച്ചു കയറ്റുമതി ചെയ്യുമെന്ന് പറയുന്നതിനാൽ നിരവധി ജോലി സാധ്യതകളും വിദേശ നാണ്യവും നേടി തരുന്നതാണ് ഡിസ്റ്റ് ലറി. എന്നാൽ സംസ്ഥാനത്തിന്റെ മദ്യ ഉപഭോഗത്തിൽ വർദ്ധനവ് ഉണ്ടവുകയും ഇല്ല. പക്ഷേ ഡിസ്ലറിക്ക് അനുമതി നൽകണമെങ്കിൽ 99 ലെ ഉത്തരവ് പരിഷ്‌ക്കരിക്കണമെന്നും നയപരമായി തീരുമാനം എടുക്കണമെന്നും കമ്മീഷണണർ ഋഷിരാജ് സിങ് ഫയലിൽ കുറിച്ചു. 1999ലെ ഉത്തരവ് ശ്രീ ചക്രക്ക് ബാധകമെന്ന് തന്നെയാണ് ഫയൽ കണ്ട ഉദ്യോഗസ്ഥർ എല്ലാം കുറിച്ചിരിക്കുന്നത്,
ഡിസ്റ്റിലറികൾ അനുവദിക്കുന്നത് നിർത്തിവെച്ച 1999ൽ ഇറക്കിയ സർക്കാർ ഉത്തരവ് പുതിയ അപേക്ഷകൾക്കും ബാധകമാണെന്ന് എക്സൈസ് കമ്മിഷണർ നൽകിയ ശുപാർശ ഫയലിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയിരുന്നു. ഉത്തരവ് പരിഷ്‌കരിക്കണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നും കുറിപ്പിലുണ്ട്. ഇപ്പോൾ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. പുതിയ അപേക്ഷകൾക്ക് '99ലെ ഉത്തരവ് ബാധകമല്ലെന്ന സർക്കാർ നിലപാടിന് വിരുദ്ധമാണിത്. ഫയൽ എക്സൈസ് മന്ത്രി വഴി മുഖ്യമന്ത്രിക്ക് അയയ്ക്കണമെന്നാണ് മറ്റൊരു ശുപാർശ പറഞ്ഞിരിക്കുന്നത്. ഡിസ്റ്റിലറി അനുവദിക്കുന്നതിലെ നിയമപരമായ പിഴവുകളെല്ലാം ഉദ്യോഗസ്ഥർ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ശ്രീചക്ര ഡിസ്റ്റിലറീസ് വിദേശത്തേക്കുള്ള മദ്യകയറ്റുമതിയാണ് ലക്ഷ്യമിടുന്നതെങ്കിൽ കയറ്റുമതി ലൈസൻസ് മാത്രമേ നൽകാവൂ. മദ്യക്കുപ്പിക്കുമുകളിൽ അത് രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
സംസ്ഥാനത്തിനുള്ളിൽ വിൽപ്പന നടത്തിയാൽ കമ്പനിയുടെ ലൈസൻസ് റദ്ദാക്കണമെന്നാണ് മറ്റൊരു ശുപാർശയായി ഫയലിൽ കുറിച്ചിരുന്നത്. എന്നാൽ 1999ലെ ഉത്തരവ് പരിഷ്‌ക്കരിക്കാനോ നയപരമായി തീരുമാനം എടുക്കാനോ ശ്രമിക്കാതെതൃശ്ശൂർ ജില്ലയിൽ ഡിസ്റ്റിലറി സ്ഥാപിക്കാൻ അനുമതി നൽകി മന്ത്രി ഫയലിൽ ഒപ്പിട്ടു. എഴു മാസം മന്ത്രിയുടെ ഓഫീസിൽ ഈ ഫയൽ ഇരുന്നു. അതിന് ശേഷമാണ് തീരുമാനമെടുത്തത്. ഡിസ്റ്റിലറിക്കുവേണ്ടി '99 മുതൽ രംഗത്തുള്ള ശ്രീചക്രയ്ക്ക് 19 വർഷത്തിനുശേഷമാണ് അനുമതി ലഭിച്ചത്. നയനാർ, വി എസ്. സർക്കാരുകൾ ഇവർക്ക് അനുമതി നിഷേധിച്ചിരുന്നു. തൃശൂരിൽ ഡിസ്റ്റിലറി തുടങ്ങാൻ അനുമതി ലഭിച്ച കമ്പിനിയുടെ വിശദാംശങ്ങളറിയാൻ നെട്ടോട്ടമോടുകയാണ് ഇപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ. ഡിസ്റ്റിലറി തുടങ്ങുന്നത് ജില്ലയിൽ എവിടെയാണെന്നോ മറ്റു വിശദാംശങ്ങളോ അറിയില്ലെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പ്രതികരിച്ചു.
പെരുമ്പാവൂർ ആസ്ഥാനമായ ശ്രീചക്ര ഡിസ്റ്റിലറീസാണ് തൃശൂർ ജില്ലയിൽ വിദേശമദ്യ നിർമ്മാണ കേന്ദ്രം തുടങ്ങാൻ അനുമതി സ്വന്തമാക്കിയത്. കമ്ബനിക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങിയത് ജൂലൈ പന്ത്രണ്ടിനാണ്. പക്ഷേ, അനുമതി ലഭിച്ച കമ്പനി ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടില്ല. ഡിസ്ലറി തുടങ്ങുന്ന സ്ഥലം, കെട്ടിടം, ജലത്തിന്റെ ലഭ്യത തുടങ്ങി നിരവധി വിവരങ്ങൾ സഹിതമാണ് അടുത്ത ഘട്ടത്തിൽ അപേക്ഷിക്കേണ്ടത്. എന്നാൽ, ഇതുവരയും വിവരങ്ങൾ കമ്പനി സമർപ്പിച്ചിട്ടില്ലെന്നു തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.കെ. നാരായണൻകുട്ടി പറഞ്ഞു. കമ്പനിക്കു ലൈസൻസിനുള്ള തുടർനടപടിക്രമങ്ങൾ നിയമപരമായി പൂർത്തിയാക്കണമെന്നാണ് എക്സൈസ് കമ്മിഷണറേറ്റിൽനിന്നുള്ള നിർദ്ദേശം. വിശദാംശങ്ങൾ സമർപ്പിക്കാത്ത സാഹചര്യത്തിൽ നോട്ടീസ് നൽകി ഉടനെ വിളിപ്പിക്കാനാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നീക്കം.
അതേ സമയം ശ്രീചക്ര ഡിസ്റ്റിലറീസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് രണ്ട് ഷട്ടർ കടമുറിയിലാണ് . സർക്കാരിന് സമർപ്പിച്ച അപേക്ഷയിലെ വിലാസം തേടിയപ്പോഴാണ് ഈ കടമുറി കണ്ടെത്തിയത്. പെരുമ്പാവൂരിലെ ക്ലാസ്സിക് ടവറിലാണ് ഈ വിലാസത്തിലുള്ള മുറികൾ. ശ്രീചക്ര ഡിസ്റ്റിലറീസിന്റെ പേരുള്ള ബോർഡോ ഓഫീസ് സംവിധാനമോ ഇവിടെയില്ല. ഇതോടെ ഡിസ്റ്റിലറിക്ക് അനുമതി ലഭിക്കാൻ വേണ്ടി കമ്പനി തട്ടിക്കൂട്ടിയതാണെന്ന സംശയമാണ് ബലപ്പെടുന്നത്. 10 കോടി രൂപയിലധികം രൂപ നിക്ഷേപം വേണ്ട ഡിസ്റ്റിലറി പദ്ധതി നടപ്പിലാക്കേണ്ട കമ്പനിയാണ് രണ്ട് ഷട്ടർ കടമുറിയിൽ പ്രവർത്തിക്കുന്നത്. മാധ്യമങ്ങൾ ഓഫീസ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് നാട്ടുകാർ ശ്രീ ചക്രയുടെ ഓഫീസാണിതെന്ന് അറിയുന്നത്. ചുരുക്കം ചില ദിവസങ്ങളിൽ മാത്രം മൂന്നുപേർ ഇവിടെയെത്താറുണ്ട് എന്ന് നാട്ടുകാർ പറയുന്നു. ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന് ചില്ലിൽ എഴുതിയിട്ടുണ്ട്. ഗോവയിൽ ഡിസ്റ്റിലറി നടത്തി പരിചയമുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റിൽ കമ്പനിയുടെ ഇപ്പോഴത്തെ നില 'സ്‌ട്രൈക്ക് ഓഫ്' (നീക്കംചെയ്യുക) എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വെറും കടലാസ് കമ്പനിയാണോ ഇതെന്ന് സംശയമുയർന്നിട്ടുണ്ട്.