ന്യൂഡൽഹി: ക്യംപിൽ വച്ച് സഹപ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലാണ് സംഭവം.

ഇന്ത്യാ -ബംഗ്ലാദേശ് അതിർത്തിയിലെ ജലാംഗി ക്യാമ്പിൽവച്ചാണ് ബിഎസ്എഫ് ജവാൻ സഹപ്രവർത്തകന് നേരെ വെടിയുതിർത്തത്. ലോക്കൽ പൊലീസ് ഹാജരാകാൻ സമൻസ് നൽകിയതിന് പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃതസറിൽ ബിഎസ്എഫ് ജവാൻ അഞ്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം