ഒരു രൂപയ്ക്ക് ഒരു ജിബി ഡാറ്റ; 300 ജിബി ഡാറ്റ ഉപയോഗത്തിന് 249 രൂപ മാത്രം; രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് വരെ സൗജന്യ കോൾ സൗകര്യം; റിലെയൻസ് ജിയോയെ നേരിടാൻ ഓഫർ പെരുമഴയുമായി ബിഎസ്എൻഎൽ
ന്യൂഡൽഹി: റിലെയൻസ് ജിയോയെ നേരിടാൻ പുതിയ പ്ലാനുമായി ബിഎസ്എൻഎൽ. റിലയൻസ് ജിയോയ്ക്ക് പിന്നാലെ ബിഎസ്എൻഎലും നിരക്കുകൾ കുത്തനെ കുറയ്ക്കുന്നു. മത്സരത്തിന് തയ്യാറായി ബിഎസ്എൻഎൽ പുതിയ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിക്കുന്നു. ഒരു മാസം 300 ജിബി ഡേറ്റ ഉപയോഗിക്കുന്ന വയർലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കാണ് ഈ നിരക്ക്. ഇത് പ്രകാരം പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം. സപ്തംബർ ഒമ്പതിന് പുതിയ പ്ലാൻ അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റർനെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാൻ ഇതോടെ ഉപഭോക്താക്കൾക്കാകുമെന്ന് ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവ പറഞ്ഞു. രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് വരെ കോളുകൾ സൗജന്യമായിരിക്കും. ഞായറാഴ്ചയിലെ സൗജന്യ കോളുകൾക്ക് പുറമെയാണിത്. ആറ് മാസത്തേയ്ക്കാണ് പുതിയ പ്ലാൻ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനുശേഷം 499 പ്ലാനിലേയ്ക്ക് മാറാമെന്നും ബിഎസ്എൻഎൽ അറിയിച്ചു. ഇത് പ്രകാരം പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം. സൗജന്യ കോൾ സൗകര്യവും ലഭിക്കും. ആറുമാസത്തേക്കാണ് പുതിയ പ്ലാൻ.
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: റിലെയൻസ് ജിയോയെ നേരിടാൻ പുതിയ പ്ലാനുമായി ബിഎസ്എൻഎൽ. റിലയൻസ് ജിയോയ്ക്ക് പിന്നാലെ ബിഎസ്എൻഎലും നിരക്കുകൾ കുത്തനെ കുറയ്ക്കുന്നു. മത്സരത്തിന് തയ്യാറായി ബിഎസ്എൻഎൽ പുതിയ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിക്കുന്നു. ഒരു മാസം 300 ജിബി ഡേറ്റ ഉപയോഗിക്കുന്ന വയർലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കാണ് ഈ നിരക്ക്. ഇത് പ്രകാരം പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം.
സപ്തംബർ ഒമ്പതിന് പുതിയ പ്ലാൻ അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റർനെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാൻ ഇതോടെ ഉപഭോക്താക്കൾക്കാകുമെന്ന് ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവ പറഞ്ഞു. രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് വരെ കോളുകൾ സൗജന്യമായിരിക്കും. ഞായറാഴ്ചയിലെ സൗജന്യ കോളുകൾക്ക് പുറമെയാണിത്.
ആറ് മാസത്തേയ്ക്കാണ് പുതിയ പ്ലാൻ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനുശേഷം 499 പ്ലാനിലേയ്ക്ക് മാറാമെന്നും ബിഎസ്എൻഎൽ അറിയിച്ചു. ഇത് പ്രകാരം പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം. സൗജന്യ കോൾ സൗകര്യവും ലഭിക്കും. ആറുമാസത്തേക്കാണ് പുതിയ പ്ലാൻ. അതിനുശേഷം ഉപഭോക്താവിനു താൽപ്പര്യമുള്ള മറ്റു പ്ലാനുകളിലേക്കു മാറാം.
വൻ ഓഫറുകളുമായി രംഗത്തെത്തിയ റിലെയൻസ് ജിയോയെ നേരിടാനൊരുങ്ങുകയാണെന്നു വ്യക്തമാക്കുകയാണ് ബിഎസ്എൻഎൽ പുതിയ പ്ലാനിലൂടെ. ഒരു ജിബിക്ക് 50 രൂപയെന്ന നിരക്കാണ് റിലെയൻസ് ജിയോ 4ജിയുടെ ഓഫർ. ജിയോ രംഗത്തെത്തിയതോടെ പ്രമുഖ കമ്പനികൾ നിരക്കുകൾ കുത്തനെ കുറച്ച് രംഗത്തെത്തിയിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രസീന്റെ വാർഷിക പൊതുയോഗത്തിലാണ് ജിയോയുടെ നിരക്കുകൾ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്.
ഇതിനുമുമ്പ് അൺലിമിറ്റഡ് ഡേറ്റ പ്ലാനുമായി ബിഎസ്എൻഎൽ രംഗത്ത് എത്തിയിരുന്നു. പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി വേഗനിയന്ത്രണമില്ലാത്ത അൺലിമിറ്റഡ് ഡേറ്റ പ്ലാനുകളായിരുന്നു അത്. 1099 രൂപയുടെ പ്ലാനിൽ 30 ദിവസത്തേക്ക് അൺലിമിറ്റഡായി ഡേറ്റ ഉപയോഗിക്കാം. എസ്ടിവി 1099 എന്ന പ്ലാൻ അൺലിമിറ്റഡ് ഡേറ്റ ഓഫറുകളിൽ നവീനമായ ചുവടു വയ്പായിരുന്നു അത്.
നിലവിലെ അൺലിമിറ്റഡ് ഡേറ്റ പായ്ക്കുകളിൽ നിശ്ചിത ഡേറ്റ ഉപയോഗത്തിനു ശേഷം വേഗം കുറയ്ക്കുകയാണു ചെയ്യുന്നത്. എന്നാൽ, എസ്ടിവി 1099 ൽ വേഗപരിധി കുറയുന്നില്ല. 30 ദിവസം ഒരേ വേഗത്തിൽ പരിധിയില്ലാത്ത ഡേറ്റ ഉപയോഗിക്കാമെന്നാണ് ബിഎസ്എൻഎല്ലിന്റെ വാഗ്ദാനം.