- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിയോയെ നേരിടാൻ കൂടുതൽ പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ; 799 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിൽ ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ഔട്ട് ഗോയിങ്; ഉദ്ഘാടന ഓഫറായി ആദ്യ നാലു മാസത്തേക് ഡിസ്കൗണ്ട് തുകയായ 599 രൂപയ്ക്ക് പ്ലാൻ ആക്ടിവേറ്റ് ചെയ്യാം
കൊച്ചി: ഒരു കോടിയിലധികം വരിക്കാരുമായി ടെലികോം സേവന മേഖലയിൽ പിടിമുറുക്കുന്ന റിലയൻസ് ജിയോയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കൂടുതൽ പദ്ധതികൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ. പോസ്റ്റ് പെയ്ഡ് മൊബൈൽ വരിക്കാർക്കായി പുതിയ അൺലിമിറ്റഡ് കോൾ പ്ലാൻ ആണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയുടെ പുതിയ പ്ലാൻ അനുസരിച്ചു ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ഔട്ട്‌ഗോയിങ് കോളുകൾക്കൊപ്പം ആറ് ജിബി ഡേറ്റയും ലഭിക്കും. പ്രാരംഭ ഓഫറായി ആദ്യത്തെ നാലു മാസത്തേക്ക് 799 രൂപയുടെ പ്ലാനിനു 599 രൂപ നൽകിയാൽ മതി. കൂടാതെ ആറു ജിബിക്കു ശേഷമുള്ള ഡേറ്റ ഉപയോഗത്തിന് ആഡ് ഓൺ പായ്ക്കും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. 170 രൂപയ്ക്ക് രണ്ടു ജിബിയും 225 രൂപയ്ക്ക് നാലു ജിബിയും 501 രൂപയ്ക്ക് 10 ജിബിയും ആഡ് ഓൺ പ്ലാൻ ആയി ഉപയോഗിക്കാം. ആദ്യമായാണു ബിഎസ്എൻഎൽ ആഡ് ഓൺ പ്ലാൻ അവതരിപ്പിക്കുന്നത്.
കൊച്ചി: ഒരു കോടിയിലധികം വരിക്കാരുമായി ടെലികോം സേവന മേഖലയിൽ പിടിമുറുക്കുന്ന റിലയൻസ് ജിയോയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കൂടുതൽ പദ്ധതികൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ. പോസ്റ്റ് പെയ്ഡ് മൊബൈൽ വരിക്കാർക്കായി പുതിയ അൺലിമിറ്റഡ് കോൾ പ്ലാൻ ആണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
799 രൂപയുടെ പുതിയ പ്ലാൻ അനുസരിച്ചു ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ഔട്ട്‌ഗോയിങ് കോളുകൾക്കൊപ്പം ആറ് ജിബി ഡേറ്റയും ലഭിക്കും. പ്രാരംഭ ഓഫറായി ആദ്യത്തെ നാലു മാസത്തേക്ക് 799 രൂപയുടെ പ്ലാനിനു 599 രൂപ നൽകിയാൽ മതി.
കൂടാതെ ആറു ജിബിക്കു ശേഷമുള്ള ഡേറ്റ ഉപയോഗത്തിന് ആഡ് ഓൺ പായ്ക്കും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. 170 രൂപയ്ക്ക് രണ്ടു ജിബിയും 225 രൂപയ്ക്ക് നാലു ജിബിയും 501 രൂപയ്ക്ക് 10 ജിബിയും ആഡ് ഓൺ പ്ലാൻ ആയി ഉപയോഗിക്കാം. ആദ്യമായാണു ബിഎസ്എൻഎൽ ആഡ് ഓൺ പ്ലാൻ അവതരിപ്പിക്കുന്നത്.
Next Story