- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിതരുടെ വോട്ടിൽ പിടിച്ചുനിൽക്കുന്ന മായാവതി ദളിതർക്ക് നൽകിയത് സംവരണത്തേക്കാൾ രണ്ടു സീറ്റ് മാത്രം കൂടുതൽ; എസ്പിയിലെ ഭിന്നത മുതലെടുക്കാൻ ബിഎസ്‌പി ഏറ്റവും കൂടുതൽ സീറ്റ് അനുവദിച്ചത് മുസ്ലീങ്ങൾക്ക്
ലക്‌നൗ: ദളിതരുടെയും അധസ്ഥിതരുടേയും പാർട്ടിയെന്ന് വ്യക്തമാക്കി യുപിയിൽ വരുന്ന തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാനൊരുങ്ങുന്ന മായാവതിയും ബിഎസ്‌പിയും ദളിതർക്ക് സീറ്റുകൾ നൽകിയ എണ്ണത്തിൽ കുറവുവരുത്തിയത് ചർച്ചയാകുന്നു. ദളിതർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ മുസ്‌ളീങ്ങൾക്ക് നൽകി ഈ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ കാർഡ് കളിക്കാനാണ് മായാവതി ഒരുങ്ങുന്നതെന്നും ഇതോടെ വിമർശനം ഉയർന്നു. സമാജ് വാദി പാർട്ടിയിൽ അഖിലേഷും മുലായവും തമ്മിലുണ്ടായ ഉണ്ടായ ഭിന്നത മുതലെടുക്കാൻ ആണ് മായാവതി ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 2007ൽ 61ഉം 2012ൽ 85ഉം സീറ്റുകൾ മുസ്‌ളീങ്ങൾക്ക് നൽകിയ സ്ഥാനത്ത് ഇക്കുറി 97 സീറ്റുകളാണ് അവർക്കായി മായാവതിയും ബിഎസ്‌പിയും നീക്കിവച്ചിട്ടുള്ളത്. അതേസമയം തങ്ങളുടെ ഏറ്റവും ഉറച്ച വോട്ടുബാങ്കായി മായാവതി കരുതുന്ന ദളിത് വിഭാഗങ്ങൾക്കായി 87 സീറ്റുകളാണ് ഇക്കുറി നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ 85 സീറ്റുകൾ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ് എന്നതിനാൽ ഇതിലും രണ്ടുസീറ്റു മാത്രം കൂടുതല
ലക്‌നൗ: ദളിതരുടെയും അധസ്ഥിതരുടേയും പാർട്ടിയെന്ന് വ്യക്തമാക്കി യുപിയിൽ വരുന്ന തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാനൊരുങ്ങുന്ന മായാവതിയും ബിഎസ്‌പിയും ദളിതർക്ക് സീറ്റുകൾ നൽകിയ എണ്ണത്തിൽ കുറവുവരുത്തിയത് ചർച്ചയാകുന്നു. ദളിതർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ മുസ്‌ളീങ്ങൾക്ക് നൽകി ഈ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ കാർഡ് കളിക്കാനാണ് മായാവതി ഒരുങ്ങുന്നതെന്നും ഇതോടെ വിമർശനം ഉയർന്നു.
സമാജ് വാദി പാർട്ടിയിൽ അഖിലേഷും മുലായവും തമ്മിലുണ്ടായ ഉണ്ടായ ഭിന്നത മുതലെടുക്കാൻ ആണ് മായാവതി ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 2007ൽ 61ഉം 2012ൽ 85ഉം സീറ്റുകൾ മുസ്‌ളീങ്ങൾക്ക് നൽകിയ സ്ഥാനത്ത് ഇക്കുറി 97 സീറ്റുകളാണ് അവർക്കായി മായാവതിയും ബിഎസ്‌പിയും നീക്കിവച്ചിട്ടുള്ളത്.
അതേസമയം തങ്ങളുടെ ഏറ്റവും ഉറച്ച വോട്ടുബാങ്കായി മായാവതി കരുതുന്ന ദളിത് വിഭാഗങ്ങൾക്കായി 87 സീറ്റുകളാണ് ഇക്കുറി നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ 85 സീറ്റുകൾ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ് എന്നതിനാൽ ഇതിലും രണ്ടുസീറ്റു മാത്രം കൂടുതലേ ദളിത് വിഭാഗങ്ങൾക്ക് നൽകിയുള്ളൂ എന്നതാണ് ചർച്ചയാകുന്നത്. യുപിയിലെ ജനസംഖ്യയിൽ ദളിതർ 21 ശതമാനം വരും.
മുസ്‌ളീങ്ങളാകട്ടെ 19 ശതമാനം മാത്രവും. എന്നിട്ടും ദളിതർക്ക് മാറ്റിവച്ചതിനേക്കാൾ പത്തുസീറ്റുകൾ കൂടുതൽ മുസ്‌ളീങ്ങൾക്ക് നൽകുന്നത് വിവാദമായി മാറിക്കഴിഞ്ഞു. 2007ൽ 88 ദളിത് സീറ്റുകളും 2012ൽ 89 ദളിത് സീറ്റുകളുമാണ് ബിഎസ്‌പി മാറ്റിവച്ചിരുന്നത്. 2007ൽ 62 ദളിത് സീറ്റുകൾ നേടിയ ബിഎസ്‌പി അതേസമയം 2012ൽ 16 ദളിത് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. ഇതോടെയാണ് ദളിത് രാഷ്ട്രീയത്തിൽ നിന്ന് അൽപം മാറി മുസ്‌ളീങ്ങളെ ആകർഷിക്കാൻ മായാവതി നോക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബിഎസ്‌പി 403 സീറ്റുകളിൽ മത്സരിക്കുമെന്നും ഇപ്പോൾ പുറത്തുവിട്ട ലിസ്റ്റിൽ ഇനി മാറ്റങ്ങളുണ്ടാവില്ലെന്നും മായാവതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഒരു കക്ഷിയുമായും മുന്നണിയുണ്ടാക്കുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. മറ്റു ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലും വ്യത്യാസം വരുത്തിയാണ് മായാവതിയും ബിഎസ്‌പിയും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് 45 ശതമാനം ജനസംഖ്യയുള്ള ഒബിസി വിഭാഗത്തിനായി ഇക്കുറി 106 സീറ്റുകളേ മാറ്റിവച്ചിട്ടുള്ളത്. 2007ൽ 120 സീറ്റും 2012ൽ 113 സീറ്റും നൽകിയ സാഹചര്യത്തിലാണിത്. മായാവതിക്കൊപ്പമുണ്ടായിരുന്ന ഒബിസി വിഭാഗക്കാരനായ നേതാവ് സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞവർഷം ഓഗസ്റ്റിൽ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇതോടെ ഒബിസി പിന്തുണയിൽ കുറവുണ്ടാകുമെന്ന ആശങ്കയിലാണ് മായാവതി. ഉയർന്ന ജാതിക്കാർക്കായി 106 സീറ്റുകളാണ് മാറ്റിവച്ചിട്ടുള്ളത്.
2007ൽ 139 സീറ്റും 2012ൽ 117 സീറ്റും നൽകിയിരുന്ന സ്ഥാനത്താണിത്. ഇതിൽത്തന്നെ ബ്രാഹ്മണർക്കാണ് മുൻഗണന. അവർക്ക് 66 സീറ്റുകൾ നൽകി. പക്ഷേ, ഇതും മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനാൽത്തന്നെ ഇക്കുറി മായാവതിയുടെ പ്രതീക്ഷ കൂടുതൽ മുസ്‌ളീം വോട്ടുകളിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.



