ന്യൂഡൽഹി: ഇന്ത്യയിലെ മിക്ക ബാങ്കുകളും ക്രിപ്‌റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബിറ്റ്‌കോയിൻ അടക്കം എല്ലാ കറൻസികളുടെയും വിലയിൽ വൻ ഇടിവ്. മാസങ്ങൾക്ക് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഡിജിറ്റൽ കറൻസിയെ തള്ളി പറഞ്ഞതോടെയാണ് ഇന്ത്യയിൽ ഉടനീളമുള്ള ബാങ്കുകൾ ബിറ്റ്‌കോയിൻ ട്രേഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇന്നലെ രാവിലെ 12,899 ഡോളറുമായി വിപണിയിൽ എത്തിയ ബിറ്റ് കോയിന്റെ മൂല്യം രാവിലെ എട്ടു മണിയോടെ 1000 ഡോളറായി ഇടിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.11 ശതമാനം ഇടിവാണ് ബിറ്റ് കോയിന്റെ മൂല്യത്തിൽ ഉണ്ടായത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബാങ്ക് ബിറ്റ് തുടങ്ങിയവ ബിറ്റ് കോയിനുമായി ബന്ധപ്പെട്ട ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്താനോ നിർത്തലാക്കാനോ ഉള്ള ആലോചനയിലാണ്.