മൂവാറ്റുപുഴ: പുഴയോരത്ത് ഇറങ്ങി മുഖം കഴുകുന്നതിനിടെ ബാലൻസ് തെറ്റി ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു.ചടയമംഗലം കണ്ണമ്പറമ്പ് ഷാ കോട്ടേജിൽ ഷിഹാബുദ്ദീന്റെ മകൻ അമീൻ ഷാ(20) ആണ് മരിച്ചത്.കോതമംഗലം പുഴയിലെ കക്കടാശേരി കടവിൽ ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ദുരന്തം .

പിറവം ടോക്ക് എച്ച് എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വർഷ ബിടെക് മെക്കാനിക്കൽ വിദ്യാർത്ഥിയായിരുന്നു അമീൻ ഷാ.മൂന്നാർ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അമീൻ ഷാ ഉൾപ്പെടുന്ന വിദ്യാർത്ഥി സംഘം കക്കടാശേരിയിൽ പുഴയിൽ ഇറങ്ങുകയായിരുന്നു.
ഇതിനിടെ കാൽ വഴുതി പോയ അമീൻ ഷാ പുഴയിൽ പതിക്കുകയായിരുന്നു. സുഹൃത്ത് ഒച്ചവച്ചതിനെ തുടർന്ന് ഓടിക്കുട്ടിയവർ കരയ്‌ക്കെത്തിച്ച അമിൻ ഷായെ ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.