- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി. ടെക് കാരെ മാത്രം എന്തിനിങ്ങനെ ട്രോളുന്നു? അവരും ജീവിച്ചോട്ടെ......
ജോലി കിട്ടിയപ്പോൾ കമ്പനി എടുത്ത് തന്ന ഒരു ബാങ്ക് അക്കൗണ്ട് അല്ലാതെ എനിക്ക് വേറെ അക്കൗണ്ടുകളൊന്നുമില്ലായിരുന്നു. ആയിടക്കാണ് എനിക്കൊരു ഉൾവിളിയുണ്ടായത്. നാളെ ദൈവം എനിക്ക് കുറെ പണം തരാൻ തീരുമാനിച്ചാൽ അക്കൗണ്ട് ഇല്ലാത്തതിന്റെ പേരിൽ അത് നിഷേധിക്കപ്പെടുമോ എന്നൊരു ഭയം എന്നെ വേട്ടയാടാൻ തുടങ്ങി. ഒരേ ബാങ്കിൽ എത്ര പൈസ ഇടും? അതിൽ കൊള്ളാത്തത്രയും കോടികൾ കിട്ടിയാൽ? ' നിനക്ക് അക്കൗണ്ട് ഇല്ലാത്തത് എന്റെ കുറ്റമാണോ എന്ന് ചോദിച്ചു പുള്ളിക്കാരൻ പൈസ തരാതിരുന്നാൽ എന്ത് ചെയ്യും?'' ആ ചിന്ത എന്റെ മനസ്സിനെ വരിഞ്ഞ് കെട്ടാൻ തുടങ്ങി. അങ്ങനെ ഒരു എസ്.ബി.ഐ അക്കൗണ്ട് എടുക്കാൻ ഞാൻ തീരുമാനിച്ചു. ബാങ്കിൽ പോകുന്നതേ എനിക്ക് കലിയാണ്. എപ്പോൾ പോയാലും കാണും ഒടുക്കത്തെ ഒരു ''ക്യൂ'' പോരാത്തതിന്, വേലക്കാരോട് പെരുമാറുന്നത് പോലെയുള്ള ബാങ്കുകാരുടെ ആട്ടും തുപ്പും. ഒരുമാതിരി മുരട് സ്വഭാവം! പക്ഷെ, എന്ത് ചെയ്യാനാണ് പോയല്ലേ പറ്റൂ? നിവൃത്തികേടാണാല്ലോ നമ്മളെ പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നത്. മനസ്സില്ലാ മനസ്സോടെ ഞാൻ ബാങ്കിൽ അക്കൗണ്ട് ഓപ്പണിങ്
ജോലി കിട്ടിയപ്പോൾ കമ്പനി എടുത്ത് തന്ന ഒരു ബാങ്ക് അക്കൗണ്ട് അല്ലാതെ എനിക്ക് വേറെ അക്കൗണ്ടുകളൊന്നുമില്ലായിരുന്നു. ആയിടക്കാണ് എനിക്കൊരു ഉൾവിളിയുണ്ടായത്. നാളെ ദൈവം എനിക്ക് കുറെ പണം തരാൻ തീരുമാനിച്ചാൽ അക്കൗണ്ട് ഇല്ലാത്തതിന്റെ പേരിൽ അത് നിഷേധിക്കപ്പെടുമോ എന്നൊരു ഭയം എന്നെ വേട്ടയാടാൻ തുടങ്ങി. ഒരേ ബാങ്കിൽ എത്ര പൈസ ഇടും? അതിൽ കൊള്ളാത്തത്രയും കോടികൾ കിട്ടിയാൽ? ' നിനക്ക് അക്കൗണ്ട് ഇല്ലാത്തത് എന്റെ കുറ്റമാണോ എന്ന് ചോദിച്ചു പുള്ളിക്കാരൻ പൈസ തരാതിരുന്നാൽ എന്ത് ചെയ്യും?'' ആ ചിന്ത എന്റെ മനസ്സിനെ വരിഞ്ഞ് കെട്ടാൻ തുടങ്ങി. അങ്ങനെ ഒരു എസ്.ബി.ഐ അക്കൗണ്ട് എടുക്കാൻ ഞാൻ തീരുമാനിച്ചു. ബാങ്കിൽ പോകുന്നതേ എനിക്ക് കലിയാണ്. എപ്പോൾ പോയാലും കാണും ഒടുക്കത്തെ ഒരു ''ക്യൂ'' പോരാത്തതിന്, വേലക്കാരോട് പെരുമാറുന്നത് പോലെയുള്ള ബാങ്കുകാരുടെ ആട്ടും തുപ്പും. ഒരുമാതിരി മുരട് സ്വഭാവം! പക്ഷെ, എന്ത് ചെയ്യാനാണ് പോയല്ലേ പറ്റൂ? നിവൃത്തികേടാണാല്ലോ നമ്മളെ പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നത്. മനസ്സില്ലാ മനസ്സോടെ ഞാൻ ബാങ്കിൽ അക്കൗണ്ട് ഓപ്പണിങ് സെക്ഷനിൽ പോയി.
ഒരു വേള ഞാൻ പെണ്ണ് വീട്ടിൽ താലി കെട്ടാൻ പോകുന്ന പുതിയാപ്ലയാണോ എന്നോർത്ത് പോയി. അമ്മാതിരി സ്വീകരണം!. 'സാർ, വരൂ സാർ, ഇരിക്കൂ സാർ, ഞാനെന്താണ് സാറിന് വേണ്ടി ചെയ്യേണ്ടത്?'' സാറോ? ഞാൻ പിറകെ നോക്കി. ആരുമില്ല. എന്നെയാണോ സാറെന്ന് വിളിച്ചത്? ഞാൻ അത്ര വലിയ ആളാണോ? അല്ലല്ലോ? എന്നെ ഞാൻ തന്നെ അറിഞ്ഞത് ഈ അടുത്താണ്. പിന്നെ എങ്ങനെ? ഇനി ദൈവം എനിക്ക് തരാൻ പോകുന്ന കോടികൾ അവനും അറിഞ്ഞു കാണുമോ? മനസ്സ് കാട് കയറി. ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ വല്ലാത്ത സന്തോഷം അനുഭവിച്ചു. അവൻ വീണ്ടും നിർബന്ധിച്ചപ്പോൾ പകുതി കസേരയിലും പകുതി പുറത്തുമായി ഞാൻ ഇരുന്നു. മാനേജർ കണ്ടാൽ തെറി പറയുമോ എന്നായിരുന്നു എന്റെ പേടി. (മുമ്പ് ഏതാണ്ട് അതുപോലെയൊക്കെയായിരുന്നു). അക്കൗണ്ട് തുറക്കാനാവശ്യമായ കുറെ പേപ്പർ അവൻ എനിക്ക് കാണിച്ചു തന്നു. എന്നോട് ഡീറ്റെയിൽസ് ചോദിച്ചു എല്ലാം അവൻ തന്നെ പൂരിപ്പിച്ചു. എന്തൊരാശ്ചര്യം! എന്തൊരു സ്വാഗതം! ഹോ!... മനസ്സ് നിറഞ്ഞ് കവിഞ്ഞു. എല്ലാം കഴിഞ്ഞ് അവൻ: ''സാർ പൊയ്‌ക്കോ ചെക്ക് ബുക്കും, അാേ കാർഡും നെക്സ്റ്റ് വീക്ക് വരും'' ഞാൻ വിളിക്കാം എന്നും പറഞ്ഞ് യാത്രയാക്കുമ്പോൾ ഞാൻ ചോദിച്ചു: 'എന്താണ് നിങ്ങളുടെ പേര്? എന്താ പഠിച്ചത്? എത്രയായി ഇവിടെ ജോലി ചെയ്യുന്നു?
''എന്റെ പേര് രാഹുൽ, ഇവിടെ 6 മാസം ആയി. ഞാൻ ബിടെക് കഴിഞ്ഞതാണ്''.
'ബി ടെക്കോ?' ഞാൻ ചോദിച്ചു.
'അതെ ബിടെക്. ഞാൻ മാത്രമല്ല. ഇവിടെ തന്നെ ഞങ്ങൾ 4 പേരുണ്ട്''. എല്ലാവരേയും പരിചയപ്പെടുത്തി. സീമ, ടീന, ഹരീഷ്. എല്ലാരും ഒന്നിനൊന്ന് മെച്ചം!. എനിക്ക് വല്ല പ്രത്യേകതയുമുണ്ടായിട്ടാണോ ഈ പെരുമാറ്റം എന്ന് ഞാൻ ശങ്കിച്ചിരുന്നെകിലും എനിക്ക് ശേഷം വരുന്നവരോടും ഇതേ രീതിയിൽ പെരുമാറുന്നത് നേരിട്ട് കണ്ടപ്പോൾ ആ ശങ്ക വഴിമാറി.
അന്യന്റെ അവകാശം തട്ടിയെടുത്തും , മാറി മാറി വരുന്ന സർക്കാരിന്റെ കാല് നക്കിയും, അധികാര വർഗ്ഗത്തിന്റെ മൂട് താങ്ങിയും, ജനന സർട്ടിഫിക്കറ്റ് തിരുത്തിയും, പി. എസ്. സി. റാങ്ക് ലിസ്റ്റിൽ ക്രമക്കേട് കാട്ടിയും ഗവണ്മെന്റ് ജോലി നേടിയെടുത്തവർക്ക് മനുഷ്യത്വമോ നന്മയോ ഉണ്ടാകണമെന്നില്ല. പൊതു ജനങ്ങളോടുള്ള അവരുടെ പെരുമാറ്റത്തിൽ അത്‌കൊണ്ട് തന്നെ കർക്കശവും ധാർഷ്ട്യവും അഹങ്കാരം നിറഞ്ഞ് നിൽക്കും. ഒരു നല്ല പെരുമാറ്റത്തിന് 100 രൂപ അധികം കൊടുത്താലും നഷ്ടമില്ലെന്ന് പണ്ടാരോ പറഞ്ഞത് ഓർമ്മയിൽ വരുന്നു.
ബി. ടെക് കാര് നന്മയുള്ളവരാണ്. നേരും നെറിയും വറ്റിപ്പോകാത്തവർ. സാധാരണ കുടുംബങ്ങളിൽ നിന്ന് ലോണെടുത്തും കടം വാങ്ങിയും എൻജിയാറാകുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണയത്തിൽ ഇടക്കെപ്പോഴോ വഴുതി വീണു ബാങ്ക് ജോലി പോലെയുള്ള സർക്കാർ ജോലിയിൽ പ്രവേശിക്കുമ്പോഴും അവർക്ക് ആരോടും പരാതികളോ പരിഭവങ്ങളോ ഇല്ല. വിദ്യാഭ്യാസത്തിന്റെ നിലവാരവും പഠിപ്പും സാധാരണക്കാരുടെ മേൽ കുതിര കയറാനുള്ള ലൈസൻസ് അല്ലെന്ന് അവർക്ക് നന്നായറിയാം. കാരണം, അവര് കഷ്ടപ്പെട്ടിട്ടുണ്ട് , വേദന എന്താണെന്ന് അനുഭവിച്ചിട്ടുണ്ട്, പരാജയത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്, സപ്പ്‌ളിയടിച്ചിട്ടുണ്ട്. നാട്ടുകാരുടെയും ബന്ധുക്കളുടെയും ചീമുട്ടയേറും അസഭ്യതയുടെ അസ്ത്രങ്ങളും വേണ്ടുവോളം കിട്ടിയിട്ടുള്ള ബി ടെക് കാർക്ക് അതുകൊണ്ട് തന്നെ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെ സഹവസിക്കണമെന്നും ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല. ഇനിയെങ്കിലും ബി. ടെക് കാരെ ട്രോളരുത് എന്നൊരപേക്ഷയുണ്ട്. അവരും ജീവിച്ചോട്ടെ. വലിയ സ്വപ്നങ്ങൾ നേടിയെടുക്കാനായില്ലെങ്കിലും ചെറിയ ചെറിയ സ്വപ്നങ്ങളിൽ അവർ സംതൃപ്തരാണെങ്കിൽ അതിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?