- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരോടും കുശലം പറഞ്ഞ് കേയ്റ്റും വില്യവും; ആദരവോടെ പുഞ്ചിരിച്ച് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും; താരങ്ങൾക്കൊപ്പം സൗന്ദര്യം പങ്ക് വച്ച് മലയാളികൾ അടങ്ങിയ യുകെയിലെ ഇന്ത്യൻ സമൂഹം; ബക്കിങ്ഹാം പാലസിൽ ഇന്നലെ ഇന്ത്യ ആദരിക്കപ്പെട്ടത് ഇങ്ങനെ
ലണ്ടൻ: ഇന്ത്യയുടെയും ബ്രിട്ടന്റെയും സാംസ്‌കാരിക വിനിമയത്തിന്റെ സ്മരണ പുതുക്കാനും അത് ത്വരിതപ്പെടുത്താനുമുള്ള മഹത്തായ സാംസ്‌കാരിക പരിപാടിയായ ' യുകെ- ഇന്ത്യ ഇയർ ഓഫ് കൾച്ചർ 2017 ബക്കിങ്ഹാം പാലസിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ആരംഭിച്ചു. എലിസബത്ത് രാജ്ഞിയാണ് ഇതിന് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ എല്ലാവരോടും കുശലം പറഞ്ഞ് കേയ്റ്റും വില്യവും ശ്രദ്ധാ കേന്ദ്രങ്ങളായിത്തീർന്നു. ആദരവോടെ പുഞ്ചിരിച്ച് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും ആതിഥേയരുടെ റോളിൽ തിളങ്ങി. താരങ്ങൾക്കൊപ്പം സൗന്ദര്യം പങ്ക് വച്ച് മലയാളികൾ അടങ്ങിയ യുകെയിലെ ഇന്ത്യൻ സമൂഹവും ചടങ്ങിൽ ഭാഗഭാക്കായി. യഥാർത്ഥത്തിൽ ഇത്തരത്തിൽ ബക്കിങ്ഹാം പാലസിൽ ഇന്നലെ ഇന്ത്യ ആദരിക്കപ്പെടുകയായിരുന്നു. ഈ ചരിത്രപ്രസിദ്ധമായ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയാണെത്തിയത്. ജയ്റ്റ്ലിക്കൊപ്പം ഇന്ത്യയിൽ നിന്നും സിനിമാതാരങ്ങളടക്കം നിരവധി സെലിബ്രിറ്റികളെത്തിയിരുന്നു. കമൽഹാസൻ, സുരേഷ
ലണ്ടൻ: ഇന്ത്യയുടെയും ബ്രിട്ടന്റെയും സാംസ്‌കാരിക വിനിമയത്തിന്റെ സ്മരണ പുതുക്കാനും അത് ത്വരിതപ്പെടുത്താനുമുള്ള മഹത്തായ സാംസ്‌കാരിക പരിപാടിയായ ' യുകെ- ഇന്ത്യ ഇയർ ഓഫ് കൾച്ചർ 2017 ബക്കിങ്ഹാം പാലസിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ആരംഭിച്ചു. എലിസബത്ത് രാജ്ഞിയാണ് ഇതിന് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ എല്ലാവരോടും കുശലം പറഞ്ഞ് കേയ്റ്റും വില്യവും ശ്രദ്ധാ കേന്ദ്രങ്ങളായിത്തീർന്നു. ആദരവോടെ പുഞ്ചിരിച്ച് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും ആതിഥേയരുടെ റോളിൽ തിളങ്ങി. താരങ്ങൾക്കൊപ്പം സൗന്ദര്യം പങ്ക് വച്ച് മലയാളികൾ അടങ്ങിയ യുകെയിലെ ഇന്ത്യൻ സമൂഹവും ചടങ്ങിൽ ഭാഗഭാക്കായി. യഥാർത്ഥത്തിൽ ഇത്തരത്തിൽ ബക്കിങ്ഹാം പാലസിൽ ഇന്നലെ ഇന്ത്യ ആദരിക്കപ്പെടുകയായിരുന്നു.
ഈ ചരിത്രപ്രസിദ്ധമായ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയാണെത്തിയത്. ജയ്റ്റ്ലിക്കൊപ്പം ഇന്ത്യയിൽ നിന്നും സിനിമാതാരങ്ങളടക്കം നിരവധി സെലിബ്രിറ്റികളെത്തിയിരുന്നു. കമൽഹാസൻ, സുരേഷ് ഗോപി, ക്രിക്കറ്റ് ഇതിഹാസമായ കപിൽദേവ്, ഗായകനും നടനുമായ ഗുർദാസ് മാൻ, ഫാഷൻ ഡിസൈനർമാരായ മനിഷ് അറോറ, മനിഷ് മൽഹോത്ര, സിത്താർ ഇതിഹാസമായ അനൗഷ്‌ക ശങ്കർ തുടങ്ങിയ നിരവധി പേർ ഇന്ത്യൻ സംഘത്തിൽ ഈ പരിപാടിയിൽ ഭാഗഭാക്കാകാൻ വേണ്ടി കൊട്ടാരത്തിൽ എത്തിയിരുന്നു.
ഇന്ത്യയും യുകെയും തമ്മിലുള്ള വർഷങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ച സാംസ്‌കാരിക വിനിമയത്തിന്റെ മഹത്തായ ആഘോഷമാണിതെന്നാണ് കപിൽ ദേവ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനായി ഒരു പ്രത്യേക ക്രിക്കറ്റ് ഇവന്റ് ലോഞ്ച് ചെയ്യുന്നതിനായി ഈ വരുന്ന ജൂണിൽ യുകെയിലേക്ക് വീണ്ടും വരാൻ ഇന്ത്യൻ ഹൈക്കമ്മീഷണറായ വൈകെ സിൻഹ കപിലിനെ ഈ അവസരത്തിൽ ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ ക്ഷണം കപിൽ സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ പ്രായത്തിന്റെ അസ്വസ്ഥതകൾ ഓർമിക്കാതെ എലിസബത്തും പ്രിൻസ് ഫിലിപ്പും ഇന്ത്യൻ അതിഥികളെ ചുറുചുറുക്കോെടെ സ്വീകരിക്കുന്നത് കാണാമായിരുന്നു. ഇവർക്കൊപ്പം തോളോട് തോൾ ചേർന്ന് ആതിഥേയത്വത്തിന്റെയും സ്നേഹത്തിന്റെയും ഊഷ്മളത വാരിവിതറി കേയ്റ്റും വില്യവും ഓടി നടന്നിരുന്നു.
പാലസിന്റെ പ്രധാനപ്പെട്ട വരാന്തയിലായിരുന്നു ഇവരെ വരവേൽക്കാൻ രാജകീയ കുടുംബാംഗങ്ങൾ അണിനിരന്നിരുന്നത്. തുടർന്ന് പ്രത്യേക ഇന്ത്യൻ ഡാൻസ് പെർഫോമൻസായ ഏകം അരങ്ങേറി. പ്രശസ്ത നർത്തകി അരുണിമ കുമാറായിരുന്നു ഇത് അവതരിപ്പിച്ചത്.ഇന്ത്യയുടെ സാസ്‌കാരിക വൈചിത്യം പ്രതിഫലിപ്പിക്കുന്ന നടനമായിരുന്നു ഇത്. ലണ്ടനിലെ ഭവൻസ് സെന്ററിൽ നിന്നുമുള്ള സംഗീതജ്ഞർ ഇവിടെ ഇന്ത്യൻസംഗീതം അവതരിപ്പിച്ചിരുന്നു. ഇതിൽ ബാലു രഘുരാമൻ വയലിനും ശ്രീ ബാലചന്ദ്രർ മൃദംഗവും അവതരിപ്പിച്ചു. ഈ പരിപാടിയിലേക്ക് തന്റെ പേര് നിർദ്ദേശിച്ചിരുന്നത് പ്രധാനമന്ത്രി മോദിയായിരുന്നുവെന്ന് കമൽഹാസൻ നന്ദിയോടെ സ്മരിച്ചു. ഇന്ത്യയും യുകെയും പങ്ക് വയ്ക്കുന്ന മഹത്തായ ചരിത്രം ആഘോഷിക്കുന്നതിനുള്ള പ്രൗഢഗംഭീരമായ ഒരു പരിപാടിയാണിതെന്നും അദ്ദേഹം വിവരിക്കുന്നു.
ഇന്ത്യയ്ക്ക് ഇംഗ്ലീഷിനെ നൽകിയത് ബ്രിട്ടൻ നൽകിയ മഹത്തായ സംഭാവനയാണെന്നും അത് നമ്മെയെല്ലാം ഏകീകരിക്കുന്ന മഹത്തായ ഇന്ത്യൻ ഭാഷയായിത്തീർന്നിരിക്കുന്നുവെന്നും കമൽ ഹാസൻ പറയുന്നു.നാം ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യ വർഷം ആഘോഷിക്കുമ്പോൾ നാം മഹാത്മാഗാന്ധിയുടെ ആത്മാവിനെ ഓർമിക്കുന്നുവെന്നാണ് സുരേഷ് ഗോപി ഈ അവസരത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഇതിഹാസ തുല്യയായ എലിസബത്ത് രാജ്ഞിയെ താൻ അത്ഭുതത്തോടെയാണ് നേരിട്ട് കാണുന്നതെന്നും ബ്രിട്ടീഷ് കീരീടം ഏറ്റവും കാലം ധരിക്കാൻ സാധിച്ച മഹതിയാണെന്നും സുരേഷ് ഗോപി പറയുന്നു. നാം ദീർഘകാലം ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലായിരുന്നുവെന്നും ഇവരുടെ ഭരണത്തിലൂടെ ഇന്ത്യയ്ക്ക് നിരവധി നേട്ടങ്ങളുണ്ടായത് മറക്കരുതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെടുന്നു.
ആഘോഷത്തോടനുബന്ധിച്ച് ബക്കിങ്ഹാം പാലസിന് മുന്നിൽ ഒരു മയിലിന്റെ ഡിസൈൻ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ പക്ഷിയെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ബാംഗ്ലൂരും ലണ്ടനും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിസൈൻ സ്റ്റുഡിയോ ആയ കാറോം ആണിത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഏർഡെൻ വസ്ത്രമണിഞ്ഞിട്ടായിരുന്നു കേയ്റ്റ് രാജകുമാരി ചടങ്ങിൽ തിളങ്ങിയത്.ഇന്ത്യൻ ഡിസൈനറായ അനിത ഡോൻഗ്രെ ഡിസൈൻ ചെയ്ത കർണാഭരണങ്ങൾ കേയ്റ്റിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ശബ്ദങ്ങളും ഗന്ധങ്ങളും പാലസിലെത്തിച്ച പരിപാടിയാണിത്.
ചടങ്ങിനോടനുബന്ധിച്ച് ഗ്രെനേഡിയർ ഗാർഡുമാരുടെ ബാൻഡ് ഇന്ത്യൻ തീം മ്യൂസിക്ക് പുറപ്പെടുവിച്ചിരുന്നു. സ്ലംഡോഗ് മില്യണയർ എന്ന ഓസ്‌കാർ അവാർഡ് ചിത്രത്തിൽ നിന്നുള്ള പശ്ചാത്തല സംഗീതമടക്കം ഇതിൽ മുഴങ്ങിയിരുന്നു.ബ്രിട്ടീഷ് കൗൺസിലും ലണ്ടനിലെ ഇന്ത്യൻ ഹൈമ്മീഷനുമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും ഇരു രാജ്യങ്ങളുടെയും ശക്തമായ ബന്ധത്തിന്റെയും ആഘോഷമെന്ന നിലയിലാണിത് അരങ്ങേറുന്നത്.
ഇന്ത്യൻ തീംഡ് മെനുവായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. രാജ്ഞിയുടെ ഷെഫിന്റെ മാർഗനിർദ്ദേശത്തോടെയാണ് ബ്രിട്ടീ,് ഇന്ത്യൻ പാചകശൈലികൾ ഇവിടെ പരീക്ഷിച്ചത്. ഇന്ത്യയിൽ നിന്നുള്ള കുക്കുമാരും ഇതിൽ ഭാഗഭാക്കായിരുന്നു. ബിങ് ബാംഗ് തിയറി സ്റ്റാർ കുനാൽ നയ്യാർ, അദ്ദേഹത്തിന്റെ മോഡലും നടിയുമായ ഭാര്യ നേഹ കപൂർ, ബ്രിട്ടീഷ് ഇന്ത്യൻ നടിയായ അയേഷ ദാർകർ, മുൻ ഇംഗ്ലണ്ട് ഫുട്ബോളറായ റിയോ ഫെർഡിനാന്റ്, തുടങ്ങിയ നിരവധി പേരും ചടങ്ങിനെത്തിയിരുന്നു. ഇന്ത്യ സന്ദർശിച്ചപ്പോൾ രാജകീയ കുടുംബാംഗങ്ങൾക്ക് ലഭിച്ച അപൂർ വസ്തുക്കളുടെ പ്രദർശനവും അരങ്ങേറിയിരുന്നു.