- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ബുദ്ധ സന്യാസി; വസ്ത്രങ്ങൾ അന്വേഷിച്ചപ്പോൾ സി സി ടി വിയിൽ കണ്ടത് അടിച്ച് മാറ്റുന്ന ബുദ്ധ സന്യാസിയെ; ചോദ്യം ചെയ്തപ്പോൾ താൻ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിച്ചതെന്ന് വിചിത്ര മറുപടി
സുഫാബുരി: തായ്‌ലാണ്ടിലെ ബുദ്ധ സന്യാസിമാർക്ക് നാണക്കേട് ഉണ്ടാക്കിയ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു, തായ്ലൻഡിലെ സുഫാബുരിയിൽ ഒരു ബുദ്ധസന്യാസി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. കാഷായ വസ്ത്രധാരിയായ സന്യാസി ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സഞ്ചിയിലാക്കുന്ന 42 സെക്കൻഡ് ദൈർഘ്യമുള്ള ദ്യശങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങൾ കാണാത്തതിനെ തുടർന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. പിന്നീടാണ് 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് ഇതെന്ന് മനസ്സിലായത്. എന്നാൽ താൻ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിച്ചതെന്നാണ് സന്യാസി പൊലീസിനോട് പറഞ്ഞത്. അതേ സമയം ക്ഷേത്രത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ് സന്യാസിയെ ക്ഷേത്രത്തിൽ നിന്നും പുറത്താക്കി.സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് മഠാധിപതി സന്യാസിക്കെതിരെ നടപടിയെട
സുഫാബുരി: തായ്‌ലാണ്ടിലെ ബുദ്ധ സന്യാസിമാർക്ക് നാണക്കേട് ഉണ്ടാക്കിയ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു, തായ്ലൻഡിലെ സുഫാബുരിയിൽ ഒരു ബുദ്ധസന്യാസി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. കാഷായ വസ്ത്രധാരിയായ സന്യാസി ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സഞ്ചിയിലാക്കുന്ന 42 സെക്കൻഡ് ദൈർഘ്യമുള്ള ദ്യശങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.
വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങൾ കാണാത്തതിനെ തുടർന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. പിന്നീടാണ് 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് ഇതെന്ന് മനസ്സിലായത്.
എന്നാൽ താൻ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിച്ചതെന്നാണ് സന്യാസി പൊലീസിനോട് പറഞ്ഞത്. അതേ സമയം ക്ഷേത്രത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ് സന്യാസിയെ ക്ഷേത്രത്തിൽ നിന്നും പുറത്താക്കി.സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് മഠാധിപതി സന്യാസിക്കെതിരെ നടപടിയെടുത്തത്.
ദൃശ്യങ്ങൾ കണ്ടപ്പോൾ തമാശയാണ് തോന്നിയതെന്നും തങ്ങൾ ഇത് പ്രശ്നമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും വീട്ടുകാരൻ പറഞ്ഞു. 'ഈ അടിവസ്ത്രങ്ങൾ ഏറെ വിലയുള്ളത് ഒന്നുമല്ല. എന്റെ ഭാര്യയ്ക്ക് വേറെയും വാങ്ങാൻ കഴിയും. എന്നാൽ അവൾക്ക് ഏറെ ഇഷ്ടമുള്ള അടിവസ്ത്രവും മോഷണം പോയിരുന്നു', സ്വർണക്കട ഉടമയായ കിട്ടിസാക്ക് പറഞ്ഞു.