ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും തസ്തികകൾ വൻ തോതിൽ കൂട്ടും; സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം പൂർണമായും കംപ്യൂട്ടർ വഴിയാവും; തോമസ് ഐസക് ബജറ്റിലൂടെ ലക്ഷ്യമിടുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ വികസനമെന്ന് സൂചന
തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ വികസനത്തിനായിരിക്കും ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ മുൻഗണനയെന്ന് സൂചന. ഇതോടെ തോമസ് ഐസക്കിന്റെ ബജറ്റിൽ സർക്കാർ ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും തസ്തികകൾ വൻ തോതിൽ കൂട്ടുമെന്ന റിപ്പോർട്ടും പുറത്തു വരുന്നു. സെക്രട്ടേറിയറ്റിലെ ഭരണനടപടിക്രമങ്ങൾ നവീകരിക്കുമെന്നും സൂചനയുണ്ട്. ഏപ്രിൽ ഒന്നുമുതൽ സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം പൂർണമായും കംപ്യൂട്ടർ വഴിയാവും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ബജറ്റിൽ നിർദ്ദേശമുണ്ടാകും. മാർച്ച് മൂന്നിനാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. ഐസക് തന്നെ അധ്യക്ഷനായ സമിതിയാണ് ഗവർണറുടെ നയപ്രഖ്യാപനം തയ്യാറാക്കിയത്. നയപ്രഖ്യാപനം മുന്നോട്ടുവച്ച നിർദേശങ്ങളുടെ ചുവടുപടിച്ചാണ് ബജറ്റും തയ്യാറാവുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേതുൾപ്പെടെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും. ഹയർസെക്കൻഡറി സ്കൂളുകളിൽ ആവശ്യത്തിന് സ്ഥിരാധ്യാപകരില്ല. കഴിഞ്ഞസർക്കാരിന്റെ കാലത്ത് അനുവദിച്ച 600 ബാച്ചുകളിലേക്ക് വേണ്ട രണ്ടായിരത്തോളം അദ്ധ്യാപകരുടെ തസ്തിക ഇനിയും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ വികസനത്തിനായിരിക്കും ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ മുൻഗണനയെന്ന് സൂചന. ഇതോടെ തോമസ് ഐസക്കിന്റെ ബജറ്റിൽ സർക്കാർ ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും തസ്തികകൾ വൻ തോതിൽ കൂട്ടുമെന്ന റിപ്പോർട്ടും പുറത്തു വരുന്നു. സെക്രട്ടേറിയറ്റിലെ ഭരണനടപടിക്രമങ്ങൾ നവീകരിക്കുമെന്നും സൂചനയുണ്ട്. ഏപ്രിൽ ഒന്നുമുതൽ സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം പൂർണമായും കംപ്യൂട്ടർ വഴിയാവും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ബജറ്റിൽ നിർദ്ദേശമുണ്ടാകും.
മാർച്ച് മൂന്നിനാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. ഐസക് തന്നെ അധ്യക്ഷനായ സമിതിയാണ് ഗവർണറുടെ നയപ്രഖ്യാപനം തയ്യാറാക്കിയത്. നയപ്രഖ്യാപനം മുന്നോട്ടുവച്ച നിർദേശങ്ങളുടെ ചുവടുപടിച്ചാണ് ബജറ്റും തയ്യാറാവുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേതുൾപ്പെടെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും. ഹയർസെക്കൻഡറി സ്കൂളുകളിൽ ആവശ്യത്തിന് സ്ഥിരാധ്യാപകരില്ല. കഴിഞ്ഞസർക്കാരിന്റെ കാലത്ത് അനുവദിച്ച 600 ബാച്ചുകളിലേക്ക് വേണ്ട രണ്ടായിരത്തോളം അദ്ധ്യാപകരുടെ തസ്തിക ഇനിയും സൃഷ്ടിച്ചിട്ടില്ല. സാമ്പത്തിക ഞെരുക്കം കാരണമാണ് ഇത് വൈകിപ്പിച്ചത്. ഈ പ്രശ്നം പരിഹരിക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.
സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം നവീകരിക്കാൻ ഈ സർക്കാർ അധികാരമേറ്റയുടൻ തീരുമാനിച്ചതാണ്. ഫയൽ നീക്കം കംപ്യൂട്ടർ വഴിയാക്കാൻ ചില വകുപ്പുകൾക്കേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. ഏപ്രിൽ ഒന്നുമുതൽ എല്ലാവകുപ്പുകളും ഇ-ഫയലിങ്ങിലേക്ക് മാറും. വിജിലൻസിന്റെയും ആഭ്യന്തരവകുപ്പിന്റെയും അന്വേഷണങ്ങളെ സംബന്ധിച്ച് ഫയലുകൾ മാത്രമാവും കടലാസ് ഫയലുകളായി ഉണ്ടാവുക. എന്നാൽ, ഇവയ്ക്ക് ഇ-ഫയലിന്റെ നമ്പറിടും. ഇതിന്റെ നീക്കം കംപ്യൂട്ടർവഴി അറിയാനുമാവും. എല്ലാവകുപ്പുകളിലും ഇ-ഫയൽ സമ്പ്രദായം വരുമ്പോൾ, ഫയൽ നീങ്ങാൻ ഓരോ തലത്തിലും എടുക്കുന്ന സമയം നിരീക്ഷിക്കാനാവും.
ഫയൽ നീക്കത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഈ പരിഷ്കാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഏകോപിപ്പിച്ചുകൊണ്ടുള്ള കോമൺ സർവീസ് അടുത്ത സാമ്പത്തികവർഷം തന്നെ നിലവിൽവരുമെന്നും സൂചനയുണ്ട്.