- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കൈയിലുള്ളതിന്റെ 45 ശതമാനം നൽകിയാൽ കള്ളപ്പണം വെളുപ്പിക്കാം; സ്വർണ്ണക്കടത്തിനും അവസരമൊരുങ്ങുന്നു; ചെറുകിട നികുതിദായകർക്ക് 3000 രൂപയുടെ പ്രത്യക്ഷ ഇളവും
ന്യൂഡൽഹി: ചെറുകിട ആദായ നികുതിദായകർക്ക് മാത്രം ഇളവ് പ്രഖ്യാപിച്ചാണ് അരുൺ ജെയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റ് അവതരണം. ഇതിനൊപ്പം കള്ളപ്പണം വെളുപ്പിക്കാൻ പ്രത്യേക പദ്ധതിയുമുണ്ട്. സ്വർണ്ണത്തിന്റെ എക്‌സൈസ് തീരുവ ഉയർത്തുകയും ചെയ്തു. ഇതിലൂടെ സ്വർണ്ണക്കടത്തിനുള്ള സാധ്യത വീണ്ടും സജീവമാക്കും. ചെറുകിട നിക്ഷേപ പരിധി രണ്ട് കോടിയായി ഉയർത്തുകയ
ന്യൂഡൽഹി: ചെറുകിട ആദായ നികുതിദായകർക്ക് മാത്രം ഇളവ് പ്രഖ്യാപിച്ചാണ് അരുൺ ജെയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റ് അവതരണം. ഇതിനൊപ്പം കള്ളപ്പണം വെളുപ്പിക്കാൻ പ്രത്യേക പദ്ധതിയുമുണ്ട്. സ്വർണ്ണത്തിന്റെ എക്‌സൈസ് തീരുവ ഉയർത്തുകയും ചെയ്തു. ഇതിലൂടെ സ്വർണ്ണക്കടത്തിനുള്ള സാധ്യത വീണ്ടും സജീവമാക്കും. ചെറുകിട നിക്ഷേപ പരിധി രണ്ട് കോടിയായി ഉയർത്തുകയും ചെയ്തു.
ആദായ നികുതി സ്ലാബ് ഉയർത്താതെയുള്ള ഇളവുകളാണ് ചെറുകിടക്കാർക്ക് നൽകുന്നത്. രാജ്യത്തിന്റെ വളർച്ചയ്ക്ക് നികുതി പിരിവ് അനിവാര്യതയാണ്. അതിലൂടെ മാത്രമേ എല്ലാ വിഭാഗത്തിനും ആനുകൂല്യം നൽകാനാകൂ എന്ന ആശയമാണ് അരുൺ ജെയ്റ്റ്‌ലി മുന്നോട്ട് വയ്ക്കുന്നത്. കോർപ്പറേറ്റുകൾക്ക് നേരിട്ട് ഇളവുകളൊന്നും നൽകുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതി ഗുണകമാവുക വൻകിടക്കാർക്ക് മാത്രമാണ്.
അഞ്ചു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവരുടെ ആദായ നികുതി റിബേറ്റ് 5000 രൂപയാക്കി. ഇത് നേരത്തെ രണ്ടായിരം ആയിരുന്നു. ആതായത് ചെറുകിട ആദായ നികുതിദായകർക്ക് 3000 രൂപയുടെ ഇളവ് നേരിട്ട് ലഭിക്കുന്നു. 87എ പ്രകാരം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വരുമനമുള്ളവരുടെ നികുതി ബാധ്യതയിൽ 2000 രൂപയാണ് ഇതുവരെ റിബേറ്റ് നൽകിയിരുന്നത്. 2 കോടി നികുതി ദായകർക്ക് ഇതിന്റെ ഗുണം ലഭിക്കും.
സ്വന്തമായി വീടില്ലാത്തവർക്കും എച്ച് ആർ എ ലഭിക്കാത്തവർക്കുമുള്ള ഇളവ് 24,000 ത്തിൽ നിന്ന് 60,000 രൂപയാക്കി. ഇതും ചെറുകിടക്കാർക്ക് ഗുണകരമാണ്. ഇതിലൂടെയും ആദായനികുതിയിൽ ഇളവുണ്ടാകും. അതേസമയം സ്വന്തമായി വീടുള്ളവർക്ക് ആദായനികുതിയിൽ എച്ച് ആർ എ ആനുകൂല്യം ലഭിക്കില്ല. എന്നാൽ ആദായ നികുതി ദായകർക്ക് ബജറ്റിൽ കാര്യമായ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചില്ലെന്നാണ് വിമർശനം. ആദായ നികുതിയുടെ സ്ലാബ് ഉയർത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരുകോടി രൂപ വാർഷിക വരുമാനമുള്ളവരുടെ സർച്ചാർജ് 15 ശതമാനമാക്കി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണ വൈദ്യുതീകരണ പദ്ധതികൾക്ക് സേവന നികുതിയിൽ ഇളവ് നൽകും.
വാർഷികവരുമാനം 50 ലക്ഷത്തിൽ അധികമുള്ളവർക്ക് അനുമാന നികുതിയും രണ്ടുകോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് ആദായനികുതിയിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. വീട് നിർമ്മാണത്തിന് നികുതി ഇളവും പലിശയിൽ കുറവും നൽകുന്നു. എന്നാൽ 600 സ്‌ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് മാത്രമേ ഇത് ലഭിക്കൂ. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗത്തിന് ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. തീരെ ചെറിയ വീടുകൾ നിർമ്മിക്കുന്നവർക്ക് മാത്രമായി ആനുകൂല്യം ചുരുങ്ങും. അതുകൊണ്ട് തന്നെ ഇടത്തരക്കാർക്ക് ഒരു ഗുണവും ലഭിക്കില്ലെന്നാണ് വിലയിരുത്തൽ.
എല്ലാത്തിനും ഉപരി 45ശതമാനം നികുതി നൽകിയാൽ കള്ളപ്പണം വെളുപ്പിക്കാം. ആതായത് കള്ളപ്പണം എത്ര കൈയിലുണ്ടെങ്കിലും അത് കണക്കിലേക്ക് കൊണ്ടുവരാം. മുപ്പ്ത ശതമാനം നികുതിയ്‌ക്കൊപ്പം 15ശതമാനം കൂടി നൽകിയാൽ മതിയാകും. ഇതിൽ ഏഴ് ശതമാനം പിഴയാണ്. ഫലത്തിൽ പതിനഞ്ച് ശതമാനം മാത്രം അധികം കൊടുത്ത് കള്ളപ്പണം വെളുപ്പിക്കാം. സ്വർണ്ണത്തിന് എക്‌സൈസ് തീരുവ കൂട്ടുമ്പോൾ അതിന് വില കൂടും. ഈ സാഹചര്യത്തിൽ ഗൾഫിൽ നിന്നും മറ്റും സ്വർണ്ണക്കടത്തിനുള്ള സാ്ധ്യതയും കൂടും. ഇതിലൂടെ സ്വർണ്ണത്തിന്റെ തീരുവ ഉയർത്തിലൂടെ ലാഭമുണ്ടാക്കുന്ന യഥാർത്ഥ ഉപഭോക്താക്കൾ കള്ളക്കടത്തുകാരായി മാറും.
ബാങ്കുകളും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും പൊളിയുന്നത് തടയാൻ നവീന പദ്ധതി കൊണ്ടു വരുമെന്നും പ്രഖ്യാപനമുണ്ട്. റോഡ് -റെയിൽ വികസനത്തിന് 2.18 കോടി രൂപ അനുവദിക്കും. 160 വിമാനത്താവളങ്ങൾ നവീകരിക്കും. ഓരോന്നിനും 50 മുതൽ 100 കോടി വരെ അനുവദിക്കും. ബാങ്കുകളുടെ കിട്ടാക്കടം പിരിച്ചെടുക്കാൻ പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കും. പോസ്റ്റ് ഓഫീസുകളിൽ എടിഎം സൗകര്യം ഏർപ്പെടുത്തും. ഒമ്പത് മേഖലകളിൽ നികുതി പരിഷ്!കാരം നടപ്പിലാക്കുമെന്നും ബജറ്റിൽ പറയുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വളർച്ച 7.6 ശതമാനമാക്കി ഉയർത്താൻ സാധിച്ചുവെന്ന് ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രി പറഞ്ഞു.
വിദേശ നാണയ കരുത്തിൽ രാജ്യം മുൻനിരയിലാണുള്ളത്. രാജ്യം കൈവരിച്ച് സാമ്പത്തിക പുരോഗതിയിൽ ഭാരതത്തിന് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസ പിടിച്ചു പറ്റാൻ സാധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാൻ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾക്ക് സാധിച്ചു. ഭാരതം നേരിട്ട ആപത്തിനെ രാജ്യം അവസരമാക്കി വിനിയോഗിച്ചതിനാൽ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇപ്പോൾ ഭദ്രമാണെന്നും ധനമന്ത്രി പറഞ്ഞു.